ചാള്‍സ് രാജാവ് രാജപദവിയിലുണ്ടാവില്ല, അധികാരം തെറിക്കും, ഈ വര്‍ഷം കടക്കില്ലെന്ന് പ്രവചനം
ലണ്ടന്‍: ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചതായിരുന്നു ചാള്‍സ് രാജാവിന്റെ കിരീടധാരണം. ഇന്ത്യയില്‍ നിന്നടക്കം നിരവധി പേരാണ് ആ ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ അടക്കം ചാള്‍സിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്.
അദ്ദേഹം കാലാവധി തികയ്ക്കുമോ എന്നത് അടക്കമുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ചില പ്രവചനങ്ങളും ഇതോടൊപ്പം വന്നിരിക്കുകയാണ്. അതിലൊന്ന് ഇപ്പോള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. ചാള്‍സ് രാജാവിന്റെ രാജപദവിയിലെ കാലാവധിയെ കുറിച്ചാണ് ഇതില്‍ പ്രവചിക്കുന്നത്. അതൊന്ന് വിശദമായി പരിശോധിക്കാം.

ടൈം ട്രാവലറുടെ പ്രവചനം
മെയ് ആറിനായിരുന്നു ചാള്‍സ് രാജാവിന്റെ കിരീട ധാരണം. എന്നാല്‍ ചാള്‍സ് രാജാവിന് ആ പദവിയില്‍ അധിക കാലം തുടരാന്‍ കഴിയില്ലെന്നാണ് ഒരു ടൈം ട്രാവലറുടെ പ്രവചനം. താന്‍ 2053ല്‍ നിന്നുള്ള ടൈം ട്രാവലറാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ചാള്‍സ് രാജാവിന് പദവിയില്‍ നിന്ന് ഈ വര്‍ഷം പടിയിറങ്ങേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
കിരീടധാരണം നടന്ന വര്‍ഷം തന്നെ പദവി നഷ്ടപ്പെടുന്ന രാജാവ് എന്ന ചീത്തപ്പേരും അദ്ദേഹത്തിന് സ്വന്തമാകും. അതേസമയം ചാള്‍സ് രാജാവ് രാജകുടുംബത്തെ തന്നെ ഉലയ്ക്കുന്ന വിവാദത്തെ തുടര്‍ന്നായിരിക്കും രാജിവെക്കുകയെന്നും ടൈം ട്രാവലര്‍ പറയുന്നു.
വേറെയും ഞെട്ടിച്ച പ്രവചനങ്ങള്‍
ലോകത്തെ ഞെട്ടിക്കുന്ന രണ്ട് കാര്യങ്ങള്‍ കൂടി ടൈം ട്രാവലറുടെ പ്രവചനത്തിലുണ്ട്. ഒരു പുതിയ കാര്യം കണ്ടുപിടിക്കുമെന്നും, അത് ടൈം ട്രാവലിന്റെ കണ്ടുപിടുത്തതിലേക്ക് നയിക്കുമെന്നുമാണ് പ്രവചനം. ഇത് 2032ല്‍ നടക്കുമെന്നാണ് പ്രവചനം. അതേസമയം 2035ല്‍ ദാരുണമായ രണ്ട് കാര്യങ്ങള്‍ സംഭവിക്കും. ചൈന ജപ്പാനെ ആക്രമിച്ച് കീഴ്പ്പെടുത്തും.
ഉത്തര കൊറിയ തകരുമെന്നും പ്രവചനത്തിലുണ്ട്. അതേസമയം കൂടുതല്‍ പ്രവചനങ്ങള്‍ ഇനിയും വരാനുണ്ടെന്നും ടൈം ട്രാവലര്‍ പറഞ്ഞു. ഈ വിഷയങ്ങളിലെല്ലാം വിശദീകരണവും ഉടന്‍ വരുമെന്നാണ് ഇയാള്‍ പറയുന്നത്.
ഉഫ് ലഖ്നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍
നോസ്ട്രഡാമസിന്റെ പ്രവചനം
അതേസമയം ഇത് ആദ്യമായിട്ടല്ല ചാള്‍സ് രാജാവ് സ്ഥാനഭ്രഷ്ടനാവുമെന്ന് പ്രവചിക്കുന്നത്. വിഖ്യാത ജ്യോതിഷി നോസ്ട്രഡാമസും നേരത്തെ ഇതേ പ്രവചനം നടത്തിയിരുന്നു. ഒരു അജ്ഞാത ശക്തിക്ക് വേണ്ടി ചാള്‍സ് രാജാവിന് അധികാരം നഷ്ടമാവുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം.
നേരത്തെ നിരവധി ജ്യോതിഷിമാരും ചാള്‍സ് അധികാരത്തില്‍ തുടരാന്‍ സാധ്യതയില്ലെന്ന് പ്രവചിച്ചിരുന്നു. എലിസബത്ത് രാജ്ഞിയെ പോലെ ദീര്‍ഘകാലം ആ പദവിയില്‍ തുടരാന്‍ ചാള്സിനാവില്ല. പ്രധാന കാര്യം അദ്ദേഹത്തിന്റെ പ്രായമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുമെന്നുമായിരുന്നു ജ്യോതിഷ പ്രവചനം.
യുഎസ്സിലെ സൂപ്പര്‍ വോള്‍ക്കാനോ
മറ്റൊരു ടൈം ട്രാവലറായ ഈനോ അലാറിച്ചും പ്രവചനവുമായി രംഗത്തുണ്ട്. ഒരു വലിയ വിസ്ഫോടനം അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലുണ്ടാവും. ആകാശമാകെ ചാരത്തില്‍ നിറയും, നൂറുകണക്കിന് ആള്ക്കാര് ആ ദുരന്തത്തില്‍ മരിക്കുമെന്നും അലാറിച്ച് പറയുന്നു.
യുഎസ്സിലെ യെല്ലോ സ്റ്റോണ്‍ അഗ്നിപര്‍വത്തെ കുറിച്ചാണ് അലാറിച്ചിന്റെ പ്രവചനം. ആറ് ലക്ഷം വര്‍ഷം കൂടുമ്പോഴാണ് ഇത് പൊട്ടിത്തെറിക്കുക. 6,31000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് അവസാനമായി പൊട്ടിത്തെറിച്ചത്. ഇപ്പോള്‍ ഒരു ദുരന്തമുണ്ടായാല്‍ അത് യുഎസ്സിനെ മൊത്തത്തില്‍ ബാധിക്കും. യൂറോപ്പിനെയും അത് നശിപ്പിക്കും.
-
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക










Click it and Unblock the Notifications