2240 യാത്രക്കാര്‍, എന്താവും അവര്‍ കഴിച്ചിട്ടുണ്ടാവുക: സര്‍പ്രൈസ്, വൈറലായി ടൈറ്റാനിക്ക് മെനു കാര്‍ഡ്

ടൈറ്റാനിക്കിനെ കുറിച്ച് കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. ജെയിംസ് കാമറൂണിന്റെ പ്രണയ കാവ്യം കാണാത്തതായി ലോകത്ത് ആരും ഉണ്ടാവില്ല. അതുകൊണ്ട് കപ്പലിനെ എല്ലാവര്‍ക്കും അറിയാം. രണ്ടായിരത്തില്‍ അധികം യാത്രക്കാരുമായി തിരിച്ച ഈ കപ്പില്‍ മുങ്ങിപ്പോവുകയായിരുന്നു. അതിന്റെ 111ാം വാര്‍ഷികത്തിലാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത്.

അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലായിരുന്നു കപ്പില്‍ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്നത്. ടൈറ്റാനിക് ഇപ്പോള്‍ ഒരിക്കല്‍ കൂടി ആളുകളുടെ ഇടയില്‍ ചര്‍ച്ചയാവുകയാണ്. അത് ഈ കപ്പലിലെ മെനു കാര്‍ഡിന്റെ പേരിലാണ്. എന്തായിരിക്കാം അവര്‍ കഴിച്ചിട്ടുണ്ടാവുക. അതൊന്ന് പരിശോധിച്ച് നോക്കാം.

TITANIC

ഫസ്റ്റ് ക്ലാസ് മെനു നോക്കാം

ടൈറ്റാനിക്കിലെ ഫസ്റ്റ് ക്ലാസ് മെനുവില്‍ കോണ്‍സോമെ ഫെര്‍മിയര്‍ എന്ന ഫ്രഞ്ച് ഡിഷ് ഉണ്ടായിരുന്നു. ചിക്കന്‍ അലാ മേരിലാന്‍ഡ്, ഫിലറ്റ്‌സ് ഓഫ് ബ്രില്‍, കമ്പം ചേര്‍ത്ത ബീഫ്, കോക്കി ലീക്കി വെജറ്റബിള്‍സ്, ഇതിനൊപ്പം മോമോസ് എന്നിവയാണ് നോര്‍മല്‍ ഡിഷായി ഉണ്ടായിരുന്നത്.

ഗ്രില്‍ കാറ്റഗറി വേറെ ഉണ്ടായിരുന്നു. അതില്‍ ഗ്രില്‍ഡ് മട്ടണ്‍ ചോപ്‌സ്, ഫ്രൈഡ് ചെയ്ത് ഉരുളക്കിഴങ്ങുകള്‍, കസ്റ്റാര്‍ഡ് പുഡ്ഡിംഗ്, ആപ്പിള്‍ മെറിംഗ്, കേക്കുകള്‍, എന്നിവ ഡെസേര്‍ട്ട് ഐറ്റംസിലും ഉണ്ടായിരുന്നു.

ബുഫെ ഐറ്റംസ് വേറെ

ബുഫെ ഐറ്റംസ് വേറെ തന്നെ മെനു കാര്‍ഡിലുണ്ടായിരുന്നു. അതില്‍ പ്രധാനമാണ് സാല്‍മണ്‍ മയോനൈസ്, പോട്ടട് ഷ്‌റിമ്പ് എന്ന ടേസ്റ്റി ഐറ്റവും ഉണ്ടായിരുന്നു. അത് ചെമ്മീന്‍ ഡിഷാണ്. നോര്‍വീജിയന്‍ സോസ് ഹെറിംഗ്‌സ്, പ്ലെയിന്‍ ആന്‍ഡ് സ്‌മോക്ഡ് സാര്‍ഡിന്‍സ് എന്നിവയും സ്‌പെഷ്യലായിരുന്നു. ഇത് നമ്മുടെ മത്തി പൊള്ളിച്ചതായിരുന്നു.

റോസ്റ്റ് ബീഫ്, സ്‌പൈസ്ഡ് ബീഫ്, വീല്‍ ആന്‍ഡ് ഹാം പൈ, വിര്‍ജീനിയ-കമ്പര്‍ലാന്‍ഡ് ഹാം, ബോളോഗ്ന സോസേ്, ചിക്കന്‍ ഗലാന്റിന്‍, ഓക്‌സ് ടംഗ്, ലെറ്റിയൂസ്, ബീട്രൂട് ടൊമാറ്റോസ്, ചീഫ്‌സ് ചെഷയര്‍, എന്നിവയെല്ലാം സ്‌പെഷ്യലായി ഡിഷുകളിലുണ്ടായിരുന്നു.

ചുമ്മാതല്ല ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നത്: ഈ ടേസ്റ്റ് ഒക്കെ വേറെ എവിടേലും കിട്ടുമോ? കഴിച്ച് നോക്കൂ!!

ആര്‍എംഎസ് ടൈറ്റാനിക്

മെനു കാര്‍ഡിന്റെ പേര്‍ ആര്‍എംഎസ് ടൈറ്റാനിക് എന്നാണ്. 1912 ഏപ്രില്‍ 14ലെ ഡേറ്റും ഇതിലുണ്ട്. അത് മാത്രമല്ല സെക്കന്‍ഡ്, തേര്‍ഡ് ക്ലാസ് മെനുവും കപ്പലിലുണ്ടായിരുന്നു. സെക്കന്‍ഡ് ക്ലാസില്‍ ട്രിപ്പിള്‍ സ്‌ക്രൂ സ്റ്റീമര്‍ എന്നാണ് മെനുവിനെ വിശേഷിപ്പിച്ചിരുന്നത്. ഇതില്‍ ബ്രേക്ക് ഫാസ്റ്റാണ് പ്രധാനമായും ഉണ്ടായിരുന്നത്.

ഫ്രൂട്ട്, റോള്‍ഡ് ഓട്‌സ്, യാര്‍മൗത്ത് ബ്ലോട്ടേഴ്‌സ്, ബോയില്‍ഡ് ഹോമിനി, ഫ്രെഷ് ഷിഫ്, ഗ്രില്‍ഡ് ഓക്‌സ് കിഡ്‌നീസ്, ബേക്കന്‍, അമേരിക്കന്‍ ഡ്രൈ ഹാഷ് ഓ ഗ്രേറ്റിന്‍, ഗ്രില്‍ഡ് സോസേജ്, മാഷ്ഡ് പൊട്ടെറ്റോസ്, ഗ്രില്‍ഡ് ഹാം ആന്‍ഡ് ഫ്രൈഡ് എഗ്‌സ്, ഫ്രൈഡ് പൊട്ടാറ്റോസ്, വിയന്ന ഗ്രഹാം റോള്‍സ്, മേപ്പിള്‍ സിറപ്പ്, കോഫി, ചാ, എന്നിവയാണ് മെനുവില്‍ ഉണ്ടായിരുന്നത്. ഏപ്രില്‍ 11, 1912 എന്നാണ് ഈ മെനുവിലെ ഡേറ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

തേര്‍ഡ് ക്ലാസ് മെനു ഇങ്ങനെ

തേര്‍ഡ് ക്ലാസ് മെനുവിലെ തിയതി ഏപ്രില്‍ 14 തന്നെയാണ്. ഓട്മീല്‍ കഞ്ഞി, പാല്‍, ജാക്കറ്റ് പൊട്ടാറ്റോസ്, ഹാം ആന്‍ഡ് എഗ്ഗ്, ഫ്രെഷ് ബ്രെഡ് ആന്‍ഡ് ബട്ടര്‍, സ്വീഡിഷ് ബ്രെഡ്, ചായ, കാപ്പി, എന്നിവയാണ് ബ്രേക്ഫാസ്റ്റില്‍ ഉള്ളത്.

ഡിന്നറില്‍ റൈസ് സൂപ്പ്, ബ്രെഡ്, ബ്രൗണ്‍ ഗ്രേവി, കാബിന്‍ ബിസ്‌കറ്റ്‌സ്, സ്വീറ്റ് കോണ്‍, വേവിച്ച ഉരുളക്കിഴങ്ങ്, പ്ലം പുഡ്ഡിംഗ്, സ്വീറ്റ് സോസ്, പഴങ്ങള്‍, ചായ, കോള്‍ഡ് മീറ്റ്, ചീസ്, അച്ചാറുകള്‍, ചോറ്, എന്നിയെല്ലാം തേര്‍ഡ് ക്ലാസില്‍ ലഭിക്കുമായിരുന്നു. ഏപ്രില്‍ പതിനഞ്ച് 1912നായിരുന്നു ടൈറ്റാനിക് മുങ്ങിയത്. അതിന്റെ ആദ്യ പര്യടനത്തില്‍ തന്നെയായിരുന്നു കപ്പല്‍ തകര്‍ന്നത്. 1500 യാത്രക്കാരാണ് കൊല്ലപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q