Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പൂര്‍ണ സൂര്യഗ്രഹണം വരുന്നു, അപൂര്‍വ വിസ്മയം എപ്പോള്‍ കാണാം; ഇന്ത്യയില്‍ ദൃശ്യമാകുമോ?

വാനനിരീക്ഷകര്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത. ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂര്യഗ്രഹങ്ങളിലൊന്നിന് ലോകം സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. സമ്പൂര്‍ണ സൂര്യഗ്രഹണമാണ് വരാന്‍ പോകുന്നത്. അതേസമയം ഇത് ഇന്ത്യക്കാരെ സംബന്ധിച്ച് നിരാശ നല്‍കുന്ന ഒന്നാണ്. കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഈ സൂര്യഗ്രഹണം കാണാന്‍ സാധിക്കും.

എന്നാല്‍ ഇന്ത്യയിലെ ശാസ്ത്രപ്രേമികള്‍ക്ക് ഇവ ദൃശ്യമാകില്ല. വളരെ അപൂര്‍വമായ ഗ്രഹണമാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചന്ദ്രന്‍ സൂര്യനും, ഭൂമിക്കും ഇടയിലൂടെ സഞ്ചരിക്കുകയും, ആ സമയം സൂര്യനെ പൂര്‍ണമായും മറയ്ക്കുകയും ചെയ്യുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണം ഉണ്ടാവില്ല.

solar-eclipse-2024

ഗ്രഹണ സമയത്ത് പൂര്‍ണമായ ഇരുട്ടിലായിരിക്കും നമ്മുടെ ആകാശം. സൂര്യോദയ സമയത്തെയോ സൂര്യാസ്തമന സമയത്തെയോ ആകാശത്തെ പോലെയായിരിക്കും അപ്പോള്‍ നമുക്ക് കാണാനാവുക. എന്നാല്‍ എപ്പോഴാണ് ഇത് നമുക്ക് ദൃശ്യമാവുക എന്നറിയുമോ? ഏപ്രില്‍ എട്ട് തിങ്കളാഴ്ച്ചയാണ് സമ്പൂര്‍ണ സൂര്യഗ്രഹണമുണ്ടാവുക.

നോര്‍ത്ത് അമേരിക്കയില്‍ പൂര്‍ണമായും ഈ ഗ്രഹണം ദൃശ്യമാകും. കാനഡയിലും മെക്‌സിക്കോയിലും ഇവ കാണാനാവും. സൗത്ത് പസഫിക് സമുദ്രത്തിന്റെ ഭാഗത്ത് നിന്നാണ് സമ്പൂര്‍ണ സൂര്യഗ്രഹണം ആരംഭിക്കുകയെന്ന് നാസ പറയുന്നു. ഈ ഭാഗത്തുള്ളവര്‍ക്ക് സൂര്യന്‍ ചന്ദ്രന്റെ നിഴലിലേക്ക് പതിയെ നീങ്ങുന്നത് പൂര്‍ണമായും കാണാനാവും.

മൂന്ന് മുതല്‍ നാല് മിനുട്ട് വരെയാണ് ഈ ഗ്രഹണം ദര്‍ശിക്കാനാവുക. നോര്‍ത്ത് അമേരിക്കയില്‍ മെക്‌സിക്കോയിലെ പസഫിക് തീരത്താണ് സമ്പൂര്‍ണ സൂര്യഗ്രഹം ആദ്യം കാണാനാവുകയെന്ന് നാസ വ്യക്തമാക്കി. പുലര്‍ച്ചെ 1.27ന് അമേരിക്കയിലെ ടെക്‌സസില്‍ ചന്ദ്രന്റെ നിഴല്‍ വടക്കുകിഴക്കന്‍ ഭാഗത്തേക്ക് നീങ്ങുന്നത് കാണാം.

ഈ സമയം ഗ്രഹണം അതിന്റെ പൂര്‍ണതയിലെത്തും. ഒക്ലഹോബ, അര്‍കന്‍സാസ്, മിസൗറി, ഇല്ലിനോയിസ്, കെന്റക്കി, ഇന്ത്യാന, ഒഹായോ, പെനിസില്‍വാനിയ, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, ന്യൂ ഹാംഷര്‍, എന്നിവിടങ്ങളില്‍ ഇവ കാണാനാവും. മെയിനിലൂടെയും ഇവ കാണാം. തുടര്‍ന്നാണ് കനേഡിയന്‍ മേഖലയില്‍ ഇവ ദൃശ്യമാവുക.

ഗ്രേറ്റ് അമേരിക്കന്‍ എക്ലിപ്‌സ് റിപ്പോര്‍ട്ട് പ്രകാരം നാല് മിനുട്ട് 27 സെക്കന്‍ഡ് വരെ മെക്‌സിക്കോയിലെ ടോറിയോണില്‍ സൂര്യഗ്രഹണം നീണ്ടുനില്‍ക്കും. ഇതാണ് ഏറ്റവും ദൈര്‍ഘ്യമേറിയ സമയം. ഏറ്റവും സുരക്ഷിതമായിട്ട് വേണം സമ്പൂര്‍ണ സൂര്യ ഗ്രഹണം വീക്ഷിക്കാന്‍. കണ്ണിന് കവചമൊരുക്കുന്ന ഗ്ലാസുകള്‍ ഉപയോഗിക്കാം.

നേരിട്ട് നോക്കുന്നത് നമ്മുടെ കണ്ണിന് ദോഷമാണ്. ടെലസ്‌കോപ്പ്, ബൈനോക്കുലര്‍, ക്യാമറ ലെന്‍സ് എന്നിവയിലൂടെ സൂര്യഗ്രഹണം വീക്ഷിക്കുന്നതിന് മുമ്പ് കണ്ണട ധരിക്കണം. ഇല്ലെങ്കില്‍ കണ്ണിന് പ്രശ്‌നങ്ങളുണ്ടാവും. അതല്ലെങ്കില്‍ സോളാര്‍ വ്യൂവര്‍ ഉപയോഗിക്കാം. പിന്‍ഹോള്‍ പ്രൊജക്ടര്‍ മറ്റൊരു ഓപ്ഷനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+