Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ , ഇന്ത്യയില്‍ ദൃശ്യമാകുമോ? എവിടെ കാണാനാവും; അറിയേണ്ടതെല്ലാം

വാനനിരീക്ഷകര്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത. സൂര്യഗ്രഹണം നാളെ നിങ്ങള്‍ക്ക് ദൃശ്യമാകും. ഇത്തവണത്തേത് സമ്പൂര്‍ണ സൂര്യഗ്രഹണമാണ് എന്നൊരു പ്രത്യേകതയുണ്ട്. ദൃശ്യവിസ്മയം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. നമ്മുടെ പകല്‍ രാത്രിയാക്കുന്ന പ്രതിഭാസമാണിത്. ഏപ്രില്‍ എട്ടിനാണ് ഈ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. പൊതുവേ സമ്പൂര്‍ണ ഗ്രഹണങ്ങള്‍ നാടകീയമാണെന്ന് വിശേഷിപ്പിക്കാറുണ്ട്.

കാരണം നമ്മുടെ ആകാശത്തെ പെട്ടെന്ന് ഇരുട്ടിലേക്ക് നയിക്കാന്‍ ഇവയ്ക്കാവും. അതുപോലെ ചില ഇടങ്ങളില്‍ മാത്രമേ ഈ ഗ്രഹണം ദൃശ്യമാകൂ. വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഇത്തരം ഗ്രഹണങ്ങള്‍ ചിലയിടങ്ങളില്‍ കാണാന്‍ സാധിക്കൂ എന്ന് ശാസ്ത്ര ലോകം പറയാറുണ്ട്. നാളെ നടക്കുന്ന ഗ്രഹണത്തിന്റെ വിശദാംശങ്ങളിലേക്ക്....

total-solar-eclipse-2024

എന്താണ് സൂര്യഗ്രഹണം

സൂര്യഗ്രഹണം എന്നത് നക്ഷത്ര പ്രതിഭാസമാണെന്ന് വിശേഷിപ്പിക്കാം. ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയിലൂടെ ഈ സമയം സഞ്ചരിക്കും. ചന്ദ്രന്‍ ഇതോടെ സൂര്യന്റെ പ്രകാശത്തെ പൂര്‍ണമായോ ഭാഗികമായോ തടഞ്ഞുനിര്‍ത്തും. ചന്ദ്രന്‍ പൂര്‍ണമായും സൂര്യനെ മറയുമ്പോള്‍ ഭൂമിക്ക് മേല്‍ അതൊരു നിഴല്‍ പോലെ പതിക്കും. ഒരു പാത ഈ സമയം ഉണ്ടാവും.

ഈ മേഖലയ്ക്കുള്ളില്‍ വരുന്നവര്‍ക്കാണ് പൂര്‍ണ സൂര്യഗ്രഹണം കാണാന്‍ സാധിക്കുക. കാലാവസ്ഥയും മേഘങ്ങളും ഒന്നുമില്ലാത്ത തെളിഞ്ഞ ആകാശമാണെന്ന് ഇവ തടസ്സങ്ങളിലാതെ കാണാനാവും. സമ്പൂര്‍ണ ഗ്രഹണത്തിലേക്ക് എത്തുമ്പോള്‍ ചന്ദ്രന്‍ പൂര്‍ണമായും സൂര്യനെ മറയ്ക്കും. ഈ സമയം ആകാശം പൂര്‍ണമായും ഇരുട്ടിലായിരിക്കും.

സമ്പൂര്‍ണ സൂര്യഗ്രഹണ ഇന്ത്യയില്‍ കാണാനാവുമോ?

2024 ഏപ്രില്‍ എട്ടിന് സമ്പൂര്‍ണ ഗ്രഹണം കാണാന്‍ സാധിക്കും. എന്നാല്‍ ഇന്ത്യയിലെ വാനനിരീക്ഷകര്‍ നിരാശരാവേണ്ടി വരും. കാരണം ഇത് ഇന്ത്യയില്‍ ദൃശ്യമാകില്ല. 185 കിലോമീറ്ററില്‍ വരുന്ന മെക്‌സിക്കോ, അമേരിക്ക, കാനഡ, എന്നിവിടങ്ങളില്‍ ഇത് ദൃശ്യമാകും. യുഎസ്സിലെ പതിനെട്ടോളം സംസ്ഥാനങ്ങളിലാണ് ഇവ ദൃശ്യമാവുക.

ഇന്ത്യയിലെ സമയം രാത്രി 9.12നാണ് സൂര്യഗ്രഹണം യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ ആരംഭിക്കുക. സമ്പൂര്‍ണ ഗ്രഹണത്തിലേക്ക് 10.08ന് എത്തും. ഏപ്രില്‍ 9 പുലര്‍ച്ചെ 2.22നാണ് ഇത് അവസാനിക്കുക. മെക്‌സിക്കോയുടെ പസഫിക്കന്‍ തീരത്താണ് ഇവ ആദ്യം ദൃശ്യമാവുക. യുഎസ്സിലെ മെയ്‌നിലായിരിക്കും അവസാനം ദൃശ്യമാവുക. 1.30നായിരിക്കും ഇത് കാണാനാവുക.

സമ്പൂര്‍ണ ഗ്രഹത്തിന്റെ സമയം

സൂര്യഗ്രഹണത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാവും. എന്നാല്‍ പൂര്‍ണതയിലേക്ക് എത്തിയതിന് ശേഷം നാല് മിനുട്ട് മാത്രമാണ് അത് കാണാനാവുക. നാസ പറയുന്നത് പ്രകാരം നാല് മിനുട്ടും 27 സെക്കന്‍ഡും നീണ്ടുനില്‍ക്കും.

2017 ഓഗസ്റ്റില്‍ കാണപ്പെട്ട ഗ്രേറ്റ് അമേരിക്കന്‍ ഗ്രഹണത്തേക്കാള്‍ ഇരട്ടിയില്‍ അധികം ദൈര്‍ഘ്യമുണ്ടാകുമെന്ന് ഗ്രേറ്റ് അമേരിക്കന്‍ എക്ലിപ്‌സ് പറയുന്നു. ഭൂരിഭാഗം സ്ഥലത്തും മൂന്നരയ്ക്കും നാല് മിനുട്ടിനും ഇടയിലാണ് സമ്പൂര്‍ണ ഗ്രഹണം ദൃശ്യമാവുക.

സുരക്ഷിതമായി എങ്ങനെ കാണാം

സംരക്ഷിത കവചങ്ങള്‍ ഉപയോഗിച്ച് മാത്രമേ സൂര്യഗ്രഹണം കാണാന്‍ പാടുള്ളൂ. ടെലിസ്‌കോപ്പുകളോ, ഗ്ലാസുകളോ ഇതിനായി ഉപയോഗിക്കാം. ഗ്രഹണം കാണാനായി ഉപയോഗിക്കുന്ന ഗ്ലാസുകള്‍ വാങ്ങാന്‍ ലഭിക്കും. അതല്ലെങ്കില്‍ നിങ്ങളുടെ കണ്ണിന്റെ റെറ്റിന തകരാറിലാവും. അത് അന്ധതയ്ക്ക് വരെ കാരണമായേക്കും.

ഓണ്‍ലൈനില്‍ കാണാനാവുമോ?

ഇന്ത്യയില്‍ കാണാന്‍ സാധിക്കുന്നില്ലെന്ന് കരുതി നിരാശപ്പെടേണ്ടതില്ല. നാസ നിങ്ങള്‍ക്കായി ലൈവ് സ്ട്രീമിംഗ് ഒരുക്കുന്നുണ്ട്. ഏപ്രില്‍ എട്ടിന് വൈകീട്ട് അഞ്ച് മുതല്‍ നിങ്ങള്‍ക്ക് നാസയുടെ യുട്യൂബ് ചാനലില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം കാണാനാവും. പുലര്‍ച്ചെ ഒന്നര വരെ ഇത് നീണ്ടുനില്‍ക്കും. വിദഗ്ധരുടെ സംഭാഷണങ്ങളും ഇതോടൊപ്പം നാസ പങ്കുവെക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+