സമ്പൂര്‍ണ സൂര്യഗ്രഹണം: എന്തൊക്കെ ശ്രദ്ധിക്കണം, ഇക്കാര്യങ്ങള്‍ ചെയ്യാം: അവഗണിക്കേണ്ടത് ഇവ
സമ്പൂര്‍ണ സൂര്യഗ്രഹണം എന്ന അത്ഭുത പ്രതിഭാസം ഇന്ന് നടക്കുകയാണ്. ആകാശം ഇരുട്ട് മൂടുമെന്ന് ഇതിനോടകം ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത് ദൃശ്യമാകില്ല. മെക്സിക്കോ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലെ 185 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇത് കാണാന്‍ സാധിക്കുക.
യുഎസ്സിലെ പതിനെട്ടോളം സംസ്ഥാനങ്ങളിലും ഇത് കാണാന്‍ സാധിക്കും. ചന്ദ്രന് ഭൂമിക്കും സൂര്യനും ഇടയില്‍ വന്ന് സൂര്യന്റെ പ്രകാശത്തെ മറച്ച് പിടിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുക. ഏപ്രില്‍ എട്ടിന് രാത്രി 9.12നാണ് സൂര്യഗ്രഹണം ആരംഭിക്കുക. അമേരിക്കയിലെ മെയിനില്‍ രാത്രി ഒരു മണിക്ക് ശേഷമാണ് ഈ സൂര്യഗ്രഹണം അവസാനിക്കുക.

അതേസമയം ചില കാര്യങ്ങള്‍ സൂര്യഗ്രഹണം ദിവസം ചെയ്യാന്‍ പാടില്ല. അതുപോലെ ചെയ്താല്‍ പ്രശ്നമില്ലാത്ത കാര്യങ്ങളുമുണ്ട്. ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം സൂര്യഗ്രഹണം വീക്ഷിക്കുന്നത് വളരെ ശ്രദ്ധിച്ചാവണം. നാസ ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കണ്ണിന് സംരക്ഷിത കവചങ്ങള്‍ ഉപയോഗിച്ച് വേണം സൂര്യഗ്രഹണം വീക്ഷിക്കാന്‍.
അതിനായി പ്രത്യേക കണ്ണട പോലുള്ള കാര്യങ്ങള്‍ ഉപയോഗിക്കാം. ഏത് കണ്ണടയും ഉപയോഗിക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി. സ്ഥിരമായി നമ്മള് സ്റ്റൈലിന് ഉപയോഗിക്കുന്ന സണ്‍ഗ്ലാസുകള്‍ ഗ്രഹണം വീക്ഷിക്കുന്നതിന് സുരക്ഷിതമായ മാര്‍ഗമല്ല. ഇതിലൂടെ നോക്കിയാല്‍ നമ്മുടെ റെറ്റിനയ്ക്ക് വരെ തകരാര്‍ സംഭവിക്കും.
സൂര്യഗ്രഹണം വീക്ഷിക്കാനായിട്ടുള്ള പ്രത്യേക സോളാര്‍ ഗ്ലാസുകള്‍ നമുക്ക് വാങ്ങാന്‍ ലഭിക്കും. കൈയില്‍ വെച്ച് ഉപയോഗിക്കാവുന്ന സോളാര്‍ വ്യൂവറും നമുക്ക് ഗ്രഹണം കാണാനായി ഉപയോഗിക്കാം. ഇത് രണ്ടും സുരക്ഷിതമാണ്. നിങ്ങള്‍ ക്യാമറ ലെന്‍സോ ടെലസ്കോപ്പോ ബൈനോക്കുലറോ പോലുള്ള കാര്യങ്ങള്‍ കൈയ്യില്‍ കരുതിയിട്ടുണ്ടെങ്കില്‍ അതുപയോഗിച്ച് സൂര്യനെ നോക്കാതിരിക്കുക.
ഒപ്ടിക്കല്‍ ഡിവൈസുകളും ഉപയോഗിക്കരുത്. ഇത് നിങ്ങളുടെ കണ്ണിന് പ്രശ്നങ്ങളുണ്ടാക്കുമെന്ന് നാസ പറയുന്നു. കണ്ണിന്റെ റെറ്റിന് തകരാറിലാവുന്നതോടെ അത് കാഴ്ച്ചയെ അടക്കം ബാധിക്കാം. അതുകൊണ്ട് പ്രത്യേക സോളാര്‍ ഡിവൈസുകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുക.
അതേസമയം കുട്ടികളെ ഗ്രഹണം കാണിക്കാതിരിക്കാന്‍ ശ്രമിക്കുക. ഇനി കാണണം എന്നുണ്ടെങ്കില്‍ മാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍ ആയിരിക്കണം. ഗ്രഹണത്തിന്റെ ചിത്രമെടുക്കുമ്പോള്‍ ഫില്‍റ്റര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
അത് നിങ്ങളുടെ മൊബൈലായാലും ക്യാമറയായാലും സംരക്ഷിക്കും. അതുപോലെ കണ്ണിനും പ്രശ്നങ്ങളുണ്ടാക്കില്ല. ഇനി റിസ്കില്ലാതെ ഗ്രഹണം കാണാനും മാര്‍ഗങ്ങളുണ്ട്. നാസയുടെ യുട്യൂബ് ചാനലില്‍ ഗ്രഹണത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാവും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications