Get Updates
Get notified of breaking news, exclusive insights, and must-see stories!

വഡോദരയിൽ കോടികൾ വിലമതിക്കുന്ന വീട്; ആകെ ആസ്‌തി 60 കോടി കടക്കും, ഇർഫാൻ പത്താൻ ചെറിയ പുള്ളിയല്ല

ക്രിക്കറ്റ് കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ആരും മറക്കാനിടയില്ലാത്ത പേരാണ് ഇർഫാൻ പത്താന്റേത്. ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്‌തനായ ഇടംകൈയൻ പേസ് ബൗളറും, ഏറ്റവും മികച്ച ഓൾറൗണ്ടറും ഒക്കെയായിരുന്നു ഇർഫാൻ പത്താൻ. ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും കമന്ററിയും, മറ്റ് വിശകലന പരിപാടികളും ഒക്കെയായി താരം ഇപ്പോഴും രംഗത്തുണ്ട്.

ഒരു പതിറ്റാണ്ടോളം ക്രിക്കറ്റിൽ നിറസാന്നിധ്യമായിരുന്ന ഇർഫാൻ പത്താന്റെ സമ്പാദ്യവും ഇതേ പകിട്ട് പേറുന്നത് തന്നെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇർഫാൻ പത്താന്റെ ആസ്‌തി 2024ലെ കണക്കനുസരിച്ച് 8 മില്യൺ ഡോളർ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 60 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.

irfanpathanassets

അദ്ദേഹത്തിന്റെ വരുമാനത്തിന്റെയും ആസ്‌തിയുടെയും പ്രധാന ഉറവിടം ക്രിക്കറ്റിൽ നിന്നാണ്. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിന്റെ പേരിൽ എന്നും ഓർമ്മിക്കപ്പെടുകയും ആരാധകരും സുഹൃത്തുക്കളും "ഗുഡ്ഡു" എന്നും വിളിക്കുകയും ചെയ്യുന്ന ആളാണ് ഇർഫാൻ പത്താൻ. സഹോദരൻ യൂസഫ് പത്താനും ഇന്ത്യൻ ടീമിലെ സാന്നിധ്യമായിരുന്നു.

ഇർഫാൻ പത്താന്റെ ബ്രാൻഡ് മൂല്യം വളരെ ഉയർന്നതാണ്, മാത്രമല്ല ലോകമെമ്പാടുമുള്ള ഏറ്റവും ആദരണീയനായ താരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. വിവിധ അന്താരാഷ്ട്ര, ദേശീയ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും (ഐപിഎൽ) അദ്ദേഹം വലിയ തുക തന്നെ സമ്പാദിച്ചിട്ടുണ്ട്. കൂടാതെ വൻ തുക ഈടാക്കുന്ന ഒന്നിലധികം ബ്രാൻഡുകൾക്കും അദ്ദേഹം അംഗീകാരം നൽകുന്നു.

കഴിഞ്ഞ വർഷങ്ങളിൽ ഇർഫാൻ പത്താന്റെ മൊത്തം ആസ്‌തിയിൽ 40 ശതമാനത്തിന്റെ വർധനയുണ്ടായി എന്നാണ് കണക്കാക്കുന്നത്, അതുപോലെ തന്നെ അദ്ദേഹത്തിന്റെ വരുമാനവും കുതിച്ചുയർന്നു. അദ്ദേഹത്തിന്റെ ആസ്‌തിയിൽ വഡോദരയിലെ ആഡംബര വീടും, ഐപിഎൽ വരുമാനവും ഒക്കെ ഉൾപ്പെടുന്നു.

ചുരുങ്ങിയ എണ്ണം കാറുകൾ മാത്രമേ അദ്ദേഹത്തിന്റെ ഗ്യാരേജിൽ ഉള്ളൂവെന്നാണ് വ്യക്തമാവുന്നത്. ഇർഫാൻ പത്താന്റെ കാർ ശേഖരം വളരെ ചെറുതാണ്. എങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ചില ആഡംബര കാറുകളുടെ ഉടമയാണ് ഇർഫാൻ. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കാർ ബ്രാൻഡുകളിൽ മഹീന്ദ്ര സ്കോർപിയോ, ടൊയോട്ട ഫോർച്യൂണർ, മേഴ്‌സിഡസ് ബെൻസ് എന്നിവ ഉൾപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+