കേരളം വേണ്ടെന്ന് പറഞ്ഞുപോകും, ഏഷ്യയിലെ ലാസ് വേഗസിലേക്ക് വിട്ടാലോ, ചെലവ് ഇത്ര മാത്രം
ബെയ്ജിങ്: അമേരിക്കയിലെ ലാസ് വേഗസ് വരെ പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. ഗെയിമിംഗിന്റെയും, പാര്‍ട്ടികളുടെയും നഗരമാണ് വേഗസ്. എന്നാല്‍ ചെലവ് ഒരുപാടാണ് അല്ലേ. എങ്കില്‍ ഏഷ്യയില്‍ തന്നെ കുറഞ്ഞ ചെലവില്‍ ആസ്വദിക്കാന്‍ പറ്റിയ സ്വപ്‌ന സമാനമായ ഒരു ദ്വീപുണ്ട്. ഏഷ്യയിലെ ഈ വര്‍ഷത്തെ ഹോട്ട് ഡെസ്റ്റിനേഷനുകളിലൊന്നാണിത്. പറഞ്ഞുവരുന്നത് മക്കാവുവിനെ കുറിച്ചാണ്.
ചൈനയുടെ പ്രത്യേക ഭരണ മേഖലയാണിത്. മുന്‍ പോര്‍ച്ചുഗീസ് കോളനിയാണിത്. തൊട്ടടുത്ത് ഹോങ്കോങ്ങുണ്ട്. ചൈനയുടെ ദക്ഷിണ തീരത്തായിട്ടാണ് ഇവ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തെ ഏത് നഗരത്തോടും കിടപിടിക്കുന്ന മാറ്റങ്ങള്‍ ഇവിടെ വന്നിട്ടുണ്ട്. ശരിക്കുമൊരു അമേരിക്കന്‍ നഗരമെന്നേ മക്കാവുവില്‍ പോയാല്‍ നമ്മള്‍ പറയൂ. സോളോ ട്രിപ്പടിക്കാന്‍ ഇതിലും മികച്ച സ്ഥലവുമില്ല.

ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സഞ്ചാരികളുടെ ഒഴുക്കാണ് മക്കാവുവിലേക്ക്. നിരവധി കാരണങ്ങള്‍ അതിന് പിന്നിലുണ്ട്. ഒന്നാമത്തേത് ഇവിടെ കിട്ടുന്ന ഭക്ഷണമാണ്. ലോകത്തുള്ള ഏറ്റവും മികച്ച ഡിഷുകള്‍ക്കൊപ്പം, പരമ്പരാഗതമായ മക്കാവു രുചികളും റെസ്റ്റോറന്റുകളില്‍ ലഭ്യമാണ്. മികച്ച സ്ട്രീറ്റ് ഫുഡുകളും മക്കാവുവില്‍ ലഭ്യമാണ്. പരമ്പരാഗത-ആധുനിക രീതികള്‍ സമന്വയിപ്പിച്ചുള്ള മക്കാവുവിന്റെ സംസ്‌കാരമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
മനോഹരമായ ഹോട്ടലുകള്‍ താമസത്തിന് ഇവിടെ ലഭ്യമാണ്. ഇവിടെയിരുന്ന് മക്കാവുവിന്റെ രാത്രി സൗന്ദര്യം ആസ്വദിക്കുകയും ചെയ്യാം. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഒരു ഹബ്ബാണ് ഈ ദ്വീപ്.കാഴ്ച്ചകളുടെ സ്വര്‍ഗം കൂടിയാണ് മക്കാവു. മക്കാവു ഗ്രാന്‍ഡ് പ്രീയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കണം. കൊവിഡ് കാരണം നിര്‍ത്തിവെച്ച മത്സരങ്ങള്‍ ഇപ്പോള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.
അതിവേഗ കാറോട്ടം, ബൈക്കോട്ടം എന്നിവ മക്കാവുവിന്റെ പ്രത്യേകതകളാണ്. നവംബര്‍ 16ന് ജിടി കപ്പ് ആരംഭിക്കുന്നുണ്ട്. ഈ കാലയളവില്‍ യാത്രയ്ക്ക് തയ്യാറെടുത്തോളൂ. ഏറ്റവും എളുപ്പത്തില്‍ നമുക്ക് ഇവിടെയെത്താം. മുംബൈ, ഹൈദരാബാദ്, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, വിമാനത്താവളങ്ങള്‍ വഴി നിങ്ങള്‍ക്ക് മക്കാവുവിലെത്താം.
യാത്ര ചെയ്യുമ്പോള്‍ വിമാന ടിക്കറ്റ് കുറയുന്ന സീസണ്‍ നോക്കി യാത്ര ചെയ്യുക. 15000 രൂപ മുതല്‍ വിമാന ടിക്കറ്റ് നിരക്കുണ്ട്. ഇതെല്ലാം ഓഫറുകള്‍ നോക്കി എടുക്കേണ്ടതാണ്. ഇനി ട്രാവല്‍ ഏജന്‍സി പാക്കേജുകളും നിങ്ങളുടെ മുന്നിലുള്ള ഓപ്ഷനായിട്ടുണ്ട്. മികച്ച പാക്കേജുകള്‍ പലരും നല്‍കുന്നുണ്ട്. 4 പകല്‍, അഞ്ച് രാത്രികള്‍ എന്നിവ അടങ്ങുന്ന മക്കാവു യാത്രയ്ക്കായി 41632 രൂപ മുടക്കിയാല്‍ മതിയാവും.
പക്ഷേ ഈ നിരക്കുകൡ എപ്പോള്‍ വേണമെങ്കിലും മാറ്റം വരാം. അനുയോജ്യമായ സമയം തിരഞ്ഞെടുക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അങ്ങനെ ചെയ്താല്‍ അധികം ചെലവില്ലാതെ തന്നെ യാത്ര അടിച്ചുപൊളിക്കാന്‍ സാധിക്കും. മക്കാവുവിലെ കസിനോകളിലും മറക്കാതെ പോകാന്‍ ശ്രമിക്കുക.












Click it and Unblock the Notifications