ദുബായിലേക്ക് ആദ്യ യാത്രയാണോ; ചുമ്മാ കൈയ്യും വീശി പോയാല്‍ പോരാ, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ദില്ലി: ദുബായ് സഞ്ചാരികളുടെ പറുദീസയാണ്. ഒരു യാത്ര ഏതൊരാളും ആഗ്രഹിക്കുന്നതാണ്. നമ്മളൊക്കെ ഒരിക്കലെങ്കിലും സ്വപ്‌നം കാണുന്നതാണ് ദുബായില്‍ യാത്ര പോകണമെന്നത്. അതിനായി വിമാനവും, തിയതിയും വരെ നമ്മള്‍ നോക്കി വെക്കാറുമുണ്ട്. എന്നാല്‍ വെക്കേഷന്‍ അടിപൊളിയാന്‍ ദുബായില്‍ ചുമ്മാ പോയാല്‍ മാത്രം പോരാ. കുറച്ച് കാര്യങ്ങള്‍ അവിടെ പോകുന്നതിന് മുമ്പായി നമ്മള്‍ മനസ്സിലാക്കി വെക്കണം.

എന്തിനാണെന്ന ചോദ്യം സ്വാഭാവികമായും ഉയരാം. കാരണം നിയമങ്ങള്‍ ഇന്ത്യയിലേത് പോലെയല്ല ദുബായില്‍. വ്യത്യസ്തമായ അത്തരമൊരു നിയമത്തില്‍ നമ്മള്‍ എന്തൊക്കെ പാലിക്കണമെന്നും, അറിഞ്ഞിരിക്കണമെന്നും, മനസ്സിലാക്കുന്നത് നല്ലതാണ്.

dubai trip

കാലാവസ്ഥ ശരിക്കും നോക്കണം

ദുബായ് ചൂടിന്റെ ഒരു കേന്ദ്രം കൂടിയാണ്. അതുകൊണ്ട് നന്നായി കാലാവസ്ഥ പരിശോധിച്ച ശേഷമേ യാത്ര പാടൂ. വേനല്‍ കാലത്ത് ദുബായില്‍ താപനില പതിവില്‍ നിന്ന് ഇരട്ടിയില്‍ അധികമായി വര്‍ധിക്കും. നിങ്ങള്‍ക്ക് താമസിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന സ്ഥലമായി ദുബായ് മാറും.

ഏറ്റവും നല്ലത് മഞ്ഞുകാലത്തെ സന്ദര്‍ശനമാണ്. അതായത് ദുബായിലെ ബെസ്റ്റ് കാലാവസ്ഥ. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് ദുബായില്‍ നമുക്ക് യാത്രയ്ക്ക് അനുയോജ്യമായ കാലാവസ്ഥ.

ടിക്കറ്റുകള്‍ ശ്രദ്ധിച്ചേ തീരൂ

യാത്രയ്ക്ക് മുമ്പ് നമ്മുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് വെക്കണം. നേരത്തെ തന്നെ ബുക്ക് ചെയ്യാന്‍ സാധിക്കണം. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്താല്‍ പണം ലാഭിക്കാനും സാധിക്കും. കാരണം ഹോളിഡേ സീസണില്‍ ഫ്‌ളൈറ്റിലെ ടിക്കറ്റ് നിരക്ക് ഉയരും.

അത് കുടുംബത്തോടൊപ്പമാണ് യാത്ര ചെയ്യുന്നതെങ്കില്‍ നമുക്ക് താങ്ങാനാവാതെ വരും. അതുകൊണ്ട് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുക.

UAE

താമസം വളരെ പ്രധാനം

താമസം അതുപോലെ വളരെ പ്രധാനമാണ്. യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ എവിടെ താമസിക്കണമെന്നും, ഏത് ഹോട്ടലാണ് നല്ലതെന്നും ആദ്യമേ നോക്കി വെക്കുക. കാരണം സീസണാണെങ്കില്‍ നമുക്ക് താമസത്തിന് നല്ല ഹോട്ടല്‍ ലഭിക്കുക ബുദ്ധിമുട്ടായിരിക്കും. കാരണം എല്ലാം ഫുള്‍ ആയിരിക്കും.

അതുകൊണ്ട് അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഒഴിവാക്കുക. നേരത്തെ തന്നെ ഹോട്ടലുകള്‍ കണ്ടുവെച്ച് ബുക്ക് ചെയ്താല്‍ ഹോളിഡേ അടിപൊളിയാക്കാം.

കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍

സിം കാര്‍ഡ് എവിടെ കിട്ടും

ദുബായില്‍ പോയാല്‍ ഫോണ്‍ വിളിക്കുന്ന കാര്യവും ശ്രദ്ധിക്കണം. എവിടെയാണ് നമുക്ക് വേണ്ട സിം കാര്‍ഡ് ലഭിക്കുക. എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ സിമ്മുകള്‍ വാങ്ങുക. കാരണം ദുബായില്‍ റോമിംഗ് ചാര്‍ജുകള്‍ കുറച്ച് ചെലവേറിയതാണ്.

കറന്‍സി എക്‌സ്‌ചേഞ്ചും ശ്രദ്ധിക്കുക

നമുക്ക് ദുബായില്‍ ചെലവാക്കാന്‍ പണം വേണം. ദിര്‍ഹമാണ് ദുബായില്‍ ഉപയോഗിക്കുക. നിങ്ങളുടെ കൈയ്യിലുള്ള ഇന്ത്യന്‍ കറന്‍സി ദിര്‍ഹമാക്കാന്‍ മറക്കരുത്. രാജ്യം വിടുന്നതിന് മുമ്പ് അതിന് സാധിച്ചില്ലെങ്കിലും വഴിയുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിങ്ങള്‍ക്ക് എക്‌സ്‌ചേഞ്ച് സാധ്യമാണ്.

യാത്ര ചെയ്യാന്‍ നിരവധി മാര്‍ഗങ്ങള്‍

നിരവധി മാര്‍ഗങ്ങള്‍ യാത്ര ചെയ്യാന്‍ ദുബായിലുണ്ട്. ആദ്യ യാത്രയാണെങ്കില്‍, ബസ്സോ ടാക്‌സിയോ എല്ലാം യാത്രയ്ക്കായി പ്രയോജനപ്പെടുത്താം. ദുബായ് മെട്രോ ഏറ്റവും മികച്ച ഓപ്ഷനാണ്.

ഇക്കാര്യങ്ങളൊന്നും ചെയ്യരുത്

എന്തൊക്കെ ദുബായില്‍ ചെയ്യാം, ചെയ്യാതിരിക്കാം എന്നെല്ലാം അറിഞ്ഞിരിക്കണം. നിയമം എന്തൊക്കെ അനുവദിക്കുന്നുണ്ടെന്ന് ആദ്യം മനസ്സിലാക്കുക. നിയമം ലംഘിക്കാന്‍ ഒരിക്കലും ഇടവരുത്തരുത്. ഷോര്‍ട്‌സുകള്‍, സ്വിമ്മിംഗ് വെയര്‍ എന്നിവ പൂളിലും, പ്രൈവറ്റ് ബീച്ചിലും മാത്രം ഉപയോഗിക്കുക.

ദുബായിലേക്ക് ഇവ കൊണ്ടുവരരുത്

ബാഗ് പാക്ക് ചെയ്യും മുമ്പ് ദുബായ് കസ്റ്റംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുക. അവിടെയുള്ള മൊത്തം ലിസ്റ്റും പരിശോധിക്കുക. മരുന്നിന്റെ കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ദുബായിലുണ്ട്. ചില മരുന്നുകള്‍ ആവശ്യമാണെങ്കില്‍, അതിന്റെ കുറിപ്പടികള്‍ ഒപ്പം കരുതുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+