Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമിക്ക് ഭീഷണിയായി രണ്ട് ഭീകരന്‍ വരുന്നു. ഇനി 48 മണിക്കൂര്‍ മാത്രം; സംഭവിക്കാം ഇക്കാര്യങ്ങള്‍

വാഷിംഗ്ടണ്‍: ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഛിന്നഗ്രഹമെത്തുന്നു. നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഭൂമി തുടര്‍ച്ചയായി നേരിടുന്ന അപകടങ്ങളില്‍ വരുന്നതാണിത്. ഒന്നല്ല രണ്ട് ഛിന്നഗ്രഹങ്ങളാണ് ഭൂമിയെ ലക്ഷ്യമിട്ട് വന്നുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 28ന് ഇവ ഭൂമിയുടെ സമീപത്തേക്ക് എത്തുമെന്നാണ് നാസ മുന്നറിയിപ്പ് നല്‍കുന്നത്.

നാസ ഭൂമിക്ക് ഇവയൊന്നും ഭീഷണിയല്ലെന്നാണ് പലപ്പോഴും പറയാറുള്ളത്. എന്നാല്‍ ഇവയുടെ ഗതിമാറുമോ എന്നിവ അടക്കമുള്ള കാര്യങ്ങളില്‍ അവര്‍ പലപ്പോഴും കൃത്യമായി ഉത്തരം നല്‍കാറില്ല. ഛിന്നഗ്രഹങ്ങളുടെ സഞ്ചാരപദം മാറിയാല്‍ അത് ഭൂമിക്ക് വലിയ ഭീഷണിയായി മാറാറുണ്ട്.

asteroid-hitting-earth

നാസ ഈ ഛിന്നഗ്രഹങ്ങളെ നിരന്തരം നിരീക്ഷിക്കാറുണ്ട്. ഭൂമിക്ക് അപകടമുയര്‍ത്തുന്ന എല്ലാ ബഹിരാകാശ ഭീഷണികളെയും നാസ ഇതുപോലെ നിരീക്ഷിക്കാറുണ്ട്. അതേസമയം ഭൂമിക്ക് വളരെ അടുത്തായി ഈ ഛിന്നഗ്രഹങ്ങള്‍ എത്തുന്നതും കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ആസ്‌ട്രോയിഡ് 2024 ക്യുജി എന്ന ഛിന്നഗ്രഹമാണ് ആദ്യമെത്തുക. ഇവയ്ക്ക് 130 അടിയാണ് നീളം.

ഒരുലക്ഷത്തില്‍ അധികം കിലോമീറ്റര്‍ ദൂരത്തിലൂടെ ഈ ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകുമെന്നാണ് നാസ പ്രവചിക്കുന്നത്. അതേസമയം നാസയുടെ നിരീക്ഷണമുണ്ടായിട്ടും ഭൂമിയില്‍ ഛിന്നഗ്രഹങ്ങള്‍ പതിച്ചിട്ടുണ്ട്. റഷ്യയില്‍ അത്തരമൊരു പതനം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. ആളപായമുണ്ടായില്ലെങ്കിലും കനത്ത സാമ്പത്തിക നഷ്ടങ്ങള്‍ക്ക് അത് വഴിവെച്ചിരുന്നു.

രണ്ടാമത്തെ ഛിന്നഗ്രഹം 2021 ആര്‍എ10 എന്ന പേരിലാണ് അറിയപ്പെടുന്നത്. 92 അടിയാണ് ഈ ഛിന്നഗ്രഹ ഭീകരന്റെ നീളും. ഇത് ഭൂമിയുടെ 6,620000 കിലോമീറ്റര്‍ ചുറ്റളവിലാണ് എത്തുക. സുരക്ഷിതമായ അകലത്തിലാണെങ്കിലും ഇവയുടെ സഞ്ചാരപദം കൃത്യമായി നാസ നിരീക്ഷിക്കുന്നുണ്ട്. ഏത് നിമിഷവും ഇവയ്ക്ക് ദിശാമാറ്റം സംഭവിച്ചേക്കാം. അത് ഭൂമിയുടെ ഗുരുത്വാകര്‍ഷണ ഫലത്താലും സംഭവിച്ചേക്കും.

ഒരിക്കല്‍ ഇടിച്ചാല്‍ ഭൂമിയുടെ പല ഭാഗങ്ങളും ചിതറി പോകും. ചിലപ്പോള്‍ ഭൂമി തന്നെ ഇല്ലാതാവുന്നതിനും അത് കാരണമാകും. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉല്‍ക്കകളും ഛിന്നഗ്രഹങ്ങളുമെല്ലാം ഭൂമിയില്‍ പതിച്ചിരുന്നു. അങ്ങനെയാണ് ദിനോസറുകള്‍ പോലുള്ള ജീവിവര്‍ഗങ്ങള്‍ ഭൂമിയില്‍ നിന്ന് ഇല്ലാതായത്.

നാസയുടെ ജെപിഎല്‍ ഇവയെ കൃത്യമായി നിരീക്ഷിക്കുന്നതും അതുകൊണ്ടാണ്. ഇവയെ കൃത്യമായി നിരീക്ഷിക്കുകയും, ഏതൊക്കെ സമയത്ത് ഇവ വീണ്ടും തിരിച്ചുവരുമെന്ന് മനസ്സിലാക്കുകയുമെല്ലാം ചെയ്യേണ്ടത് ബഹിരാകാശ അപകടങ്ങളെ പഠിക്കുന്നതില്‍ നിര്‍ണായകമാണ്. ബെന്നു, അപോഫിസ് തുടങ്ങിയ ഭൂമിയെ ഇടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങള്‍ ഭാവിയില്‍ വരാനിരിക്കുന്നുണ്ട്. അപ്പോഫിസിനെ വളരെ ആശങ്കയോടെയാണ് നാസ കാണുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+