ഇരുചക്ര വാഹന ഇൻഷുറൻസ് ചെറിയ കാര്യമല്ല; തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ...
നമ്മുടെ നാട്ടിലെ ഭൂരിഭാഗം പേർക്കും ഇരുചക്ര വാഹനങ്ങൾ സ്വന്തമായുണ്ട്. ഏറ്റവും എളുപ്പത്തിൽ, കുറഞ്ഞ ചിലവിൽ ഒരാൾക്ക് സഞ്ചരിക്കാൻ അനുയോജ്യമായത് ഇരുചക്ര വാഹനങ്ങൾ തന്നെയാണ്. ഏത് തിരക്കേറിയ നഗരത്തിലെ ബ്ലോക്കിലൂടെയും, ഇടുങ്ങിയ വഴികളിലൂടെയും സഞ്ചരിക്കാൻ ഈ വാഹനത്തിന് കഴിയുമെന്നതാണ് സവിശേഷത.
എന്നാൽ ബൈക്ക്, സ്‌കൂട്ടർ തുടങ്ങിയ ഇരുചക്ര വാഹനങ്ങളുടെ ഇൻഷുറൻസിന് നാം അത്രത്തോളം പ്രാധാന്യം കൽപ്പിക്കാറില്ല എന്നതാണ് വാസ്‌തവം. പലപ്പോഴും ഒരു തേർഡ് പാർട്ടി ഇൻഷുറൻസിൽ ഒതുക്കുകയോ, അതല്ലെങ്കിൽ ഇൻഷുറൻസ് ചേരാതിരിക്കുകയോ ഒക്കെ ചെയ്യാറുണ്ട് പലരും. എന്നാൽ ഏറ്റവും അധികം അപകട സാധ്യതയുള്ള വാഹനം ബൈക്ക് ആണെന്ന കാര്യം മറക്കുന്നത് കൊണ്ടാണ് ഇത്തരം അബദ്ധങ്ങളിൽ ചെന്ന് നാം ചാടുന്നത്.

നിയമപരമായും, നിങ്ങളുടെ സുരക്ഷിതത്വം പാലിക്കാനും രാജ്യത്ത് ഇരുചക്ര വാഹന ഇൻഷുറൻസ് എടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ വിപണിയിൽ നിരവധി കമ്പനികളുടെ പല തരത്തിലുള്ള പോളിസികളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. അതുകൊണ്ട് തന്നെ മികച്ച ഒരു പോളിസി തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായി മാറും. എന്താണ് പോംവഴികൾ എന്ന് നമുക്ക് പരിശോധിക്കാം.
കവറേജ് രീതികൾ അറിഞ്ഞിരിക്കുക
തേർഡ് പാർട്ടി ലയബിലിറ്റി ഇൻഷുറൻസ്, കോംപ്രിഹെൻസീവ് ഇൻഷുറൻസ് എന്നിങ്ങനെ പൊതുവെ ഇരുചക്ര ഇൻഷുറൻസുകൾ രണ്ട് തരത്തിലാണ് വിപണിയിൽ ലഭ്യമാവുന്നത്. തേർഡ് പാർട്ടികൾക്ക് ഉണ്ടാകുന്ന നാശനഷ്‌ടങ്ങൾക്ക് കവറേജ് ലഭിക്കുന്ന പോളിസിയാണിത്. അതായത് നിങ്ങളുടെ സ്വന്തം വാഹനത്തിന്റെ ഡാമേജിന് കവറേജ് ലഭിക്കിക്കില്ല. എന്നാൽ കോംപ്രിഹെൻസീവ് കവറേജിൽ തേർഡ് പാർട്ടിക്കും, നിങ്ങളുടെ വാഹനത്തിനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും എന്നതാണ് പ്രത്യേകത, പക്ഷേ ചിലവ് വർധിക്കും.
ഇൻഷുറൻസ് ഡിക്ലയേർഡ് വാല്യൂ
വാഹനത്തിന് മോഷണത്തിലൂടെയോ, മറ്റ് രീതികളിലോ ആകെ സംഭവിക്കാവുന്ന നഷ്‌ടത്തിനുള്ള പരമാവധി സം ഇൻഷ്വേർഡ് എത്രയെന്നതാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. നിങ്ങളുടെ വാഹനത്തിന്റെ ഇപ്പോഴത്തെ വിപണി വിലയുമായി ചേർന്നു നിൽക്കുന്നതാണ് ഐഡിവി എന്നത് ഉറപ്പാക്കേണ്ടതാണ്. ഇല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള നാശനഷ്‌ടങ്ങൾ ഉണ്ടായാൽ മതിയായ പണം ലഭിക്കില്ല എന്നത് പ്രത്യേകം ഓർക്കണം.
ആഡ് ഓൺ കവറേജുകൾ
നിങ്ങൾ തിരഞ്ഞെടുത്ത നിലവിലെ ഇൻഷുറൻസ് പരിരക്ഷകൾ ഒപ്പം പ്രത്യേക തരം അധിക കവറേജുകൾ നൽകുന്നവയാണ് ആഡ് ഓൺ കവറേജുകൾ. ഇതിനായി അധിക തുക നൽകേണ്ടതാണ്. സീറോ ഡിപ്രീസിയേഷൻ, റോഡ് സൈഡ് അസിസ്‌റ്റൻസ്, എൻജിൻ പ്രൊട്ടക്ഷൻ, പേഴ്‌സണൽ ആക്‌സിഡന്റ് കവർ എന്നിങ്ങനെ വിവിധ തരം ആഡ് ഓൺ പോളിസികൾ ലഭ്യമാണ്. ഇവ കൃത്യമായി തിരഞ്ഞെടുത്താൽ നിങ്ങൾക്ക് നല്ല ഗുണങ്ങൾ ലഭിക്കും.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications