Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി പ്രവാസി വീണ്ടും യുഎഇയില്‍ ലക്ഷപ്രഭു: പങ്കിട്ടത് 10 ലക്ഷം ദിർഹത്തിന്റെ ലോട്ടറി സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് ഉള്‍പ്പടേയുള്ള ലോട്ടറി നറുക്കെടുപ്പിലും മലയാളികള്‍ നിരവധി തവണ വിജയം നേടിയിട്ടുണ്ട്

 uaelotterry-

ദുബായ്: യു എ ഇ മഹ്സൂസ്‍ ലോട്ടറിയില്‍ വീണ്ടു മലയാളിയുടെ വിജയത്തിളക്കം. വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലും സമ്മാനപ്പട്ടികയിലെ മുന്‍ നിരയില്‍ മലയാളിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ നേപ്പാളി സ്വദേശിക്കൊപ്പമാണ് മലയാളിയായ പ്രവാസിയും ലക്ഷങ്ങള്‍ വില വരുന്ന ഒന്നാം സമ്മാനത്തിന് അർഹത നേടിയിരിക്കുന്നത്. വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വലിയ തുക സമ്മനമായി ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് വിജയി പറയുന്നത്.

മഹ്‌സൂസിന്റെ 115-ാമത് സൂപ്പർ സാറ്റർഡേ

മഹ്‌സൂസിന്റെ 115-ാമത് സൂപ്പർ സാറ്റർഡേ

മഹ്‌സൂസിന്റെ 115-ാമത് സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിലൂടെയാണ് മലയാളി ലക്ഷപ്രഭുവായി മാറിയത്. ആകെ 1,847 പേർ 1,931,050 ദിർഹം വരുന്ന സമ്മാനത്തുക സ്വന്തമാക്കി. ഈ ആഴ്‌ച 10 മില്യൺ ദിർഹത്തിന്റെ മഹത്തായ സമ്മാനത്തിന് വിജയി ഇല്ലാതെ പോയപ്പോൾ, നറുക്കെടുപ്പിൽ പങ്കെടുത്ത 41 പേരുടെ അഞ്ചിൽ നാല് നമ്പറുകളും പൊരുത്തപ്പെടുകയും രണ്ടാം സമ്മാനത്തിന് അർഹത നേടികയും ചെയ്തു.

1,000,000 ദിർഹമാണ് രണ്ടാം സമ്മാനം

1,000,000 ദിർഹമാണ് രണ്ടാം സമ്മാനം

1,000,000 ദിർഹമാണ് രണ്ടാം സമ്മാനം. (രണ്ട് കോടി 25 ലക്ഷം ഇന്ത്യന്‍ രൂപ). ആകെ 41 വിജയകള്‍ ഉള്ളതിനാല്‍ സമ്മാനം ഇവർക്ക് വീതം വെയ്ക്കുകയും ഒരാള്‍ക്ക് 24390 ദിർഹം വീതം സമ്മാനമായി ലഭിക്കുകയും ചെയ്തു. അതായത് രണ്ടാം സമ്മാനം നേടിയ ഒരു വിജയിക്ക് അഞ്ച് ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ സ്വന്തമാക്കാന്‍ സാധിക്കും.

മൂന്നാം സമ്മാനം 350 ദിർഹം വീതം

മൂന്നാം സമ്മാനം 350 ദിർഹം വീതം

മറ്റ് 1,803 വിജയികൾ അഞ്ചിൽ മൂന്ന് നമ്പറുകള്‍ പൊരുത്തപ്പെടുത്തി മൂന്നാം സമ്മാനം 350 ദിർഹം വീതം നേടി. എല്ലായ്‌പ്പോഴും എന്നപോലെ, പ്രതിവാര റാഫിൾ നറുക്കെടുപ്പിൽ മൂന്ന് പേർ 300,000 ദിർഹം പങ്കിട്ടു. എത്യോപ്യയിൽ നിന്നുള്ള ഡെമെലാഷ്, നേപ്പാളിൽ നിന്നുള്ള ഗ്യാൻ, ഇന്ത്യയിൽ നിന്നുള്ള സമീർ എന്നിവർക്കാണ് 100,000 ദിർഹം വീതം ലഭിച്ച ഭാഗ്യശാലികൾ.

മുടി കൊഴിച്ചിലാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം: ഇതാ പരിഹാരമായി രണ്ട് എണ്ണകള്‍, ഫലം ഉറപ്പ്

ഇന്ത്യയില്‍ നിന്നുള്ള സമീർ

ഇന്ത്യയില്‍ നിന്നുള്ള സമീർ

ഇന്ത്യയില്‍ നിന്നുള്ള സമീർ മലയാളിയാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 100,000 ദിർഹം അതായത് 22 ലക്ഷത്തിലേറെ വരുന്ന തുകയ്ക്കാണ് ഇദ്ദേഹം അർഹനായിരിക്കുന്നത്. www.mahzooz.ae വഴി രജിസ്റ്റർ ചെയ്ത് 35 ദിർഹത്തിന് ഒരു കുപ്പി വെള്ളം വാങ്ങുന്നവർക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാന്‍ സാധിക്കുക.

ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ

ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ

ഇത് രണ്ട് വ്യത്യസ്ത സെറ്റ് നമ്പറുകൾ തിരഞ്ഞെടുത്ത് ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പർ സാറ്റർഡേ ഡ്രോ എന്നീ രണ്ട് നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കും. , ഒന്നാം സമ്മാനമായ 10 ദശലക്ഷം ദിർഹം രണ്ടാം സമ്മാനമായ 1 ദശലക്ഷം ദിർഹം, ഡി അല്ലെങ്കിൽ മൂന്നാം സമ്മാനമായ 350,000 ദിർഹം എന്നിവ നേടാനുള്ള അവസരത്തിനായി സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർ 49 നമ്പരുകളിൽ നിന്ന് 5 എണ്ണം തിരഞ്ഞെടുക്കണം

റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർ

റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർ

റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർ സ്വയമേവ യോഗ്യത നേടും. അതിൽ മൂന്ന് വിജയികൾക്ക് ADh100,000 വീതം ലഭിക്കും. അധിക പങ്കാളിത്ത ഫീസ് കൂടാതെ 10,000,000 ദിർഹം നേടാനുള്ള അവസരത്തിനായി പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയിൽ പങ്കെടുക്കുന്നവർ 39-ൽ 6 നമ്പരുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്.

മലയാളിയായ മുഹമ്മദിന് ലോട്ടറി

മലയാളിയായ മുഹമ്മദിന് ലോട്ടറി

അതേസമയം, 22 ലക്ഷം രൂപയോളമായിരുന്നു കഴിഞ്ഞയാഴ്ച മലയാളിയായ മുഹമ്മദിന് ലോട്ടറി നറുക്കെടുപ്പിലൂടെ ലഭിച്ചത് ലോട്ടറി നേരത്തെയും എടുത്തിരുന്നെങ്കിലും ഇത് ആദ്യമായാണ് സമ്മാനം തേടിയെത്തുന്നത്. ഈ വിജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒട്ടനവധി കടങ്ങളും മറ്റ് ബാധ്യതകളും മാറ്റാൻ ഈ തുക ഉപയോഗപ്പെടുത്തുമെന്നുമാണ് സമ്മാന ജേതാവ് വ്യക്തമാക്കിയത്. കഴിഞ്ഞ ആറ് വർഷമായി ഒമാനിൽ താമസിക്കുന്ന ഫിലിപ്പിനോ പ്രവാസിയായ 34 കാരനായ അലനും സമ്മാനത്തിന് അർഹത തേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+