ദില്ലിയില്‍ ആകാശത്ത് അജ്ഞാത വെളിച്ചം; പറക്കുംതളികയുടെ രൂപം, നാട്ടുകാര്‍ക്ക് അമ്പരപ്പ്
ദില്ലിയിലെ ആകാശത്ത് കൊള്ളിയാന്‍ പോലെ മിന്നമറിയുന്ന രൂപത്തെയാണ് കണ്ടത്. അജ്ഞാതമായ ഈ രൂപം എന്താണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്

ദില്ലി: യുഎസ്സിലും ബ്രിട്ടനിലുമെല്ലാം സ്ഥിരം കാഴ്ച്ചകളാണ് ആകാശത്ത് കാണപ്പെടുന്ന അജ്ഞാത വസ്തുക്കള്‍. പറക്കുംതളികയുടെ രൂപത്തിനോട് സാദൃശ്യമുള്ള കാര്യങ്ങളാണ് കാണപ്പെടാറുള്ളത്. ഇപ്പോഴിതാ ഇന്ത്യയിലും അത്തരമൊരു അജ്ഞാത രൂപത്തെ കണ്ടെത്തിയിരിക്കുകയാണ്. ദില്ലിയിലെ ആകാശത്ത് കൊള്ളിയാന്‍ പോലെ മിന്നമറിയുന്ന രൂപത്തെയാണ് കണ്ടത്.
അജ്ഞാതമായ ഈ രൂപം എന്താണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. അതേസമയം അമേരിക്കന്‍ ആകാശത്ത് ചൈനീസ് ബലൂണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇത് എന്താണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍. വിശദമായ വിവരങ്ങളിലേക്ക്....

അതിവേഗത്തിലോടുന്ന വെളിച്ചം
ശനിയാഴ്ച്ചയാണ് ഇത്തരമൊരു അജ്ഞാതവും ദുരൂഹവുമായ വെളിച്ചത്തെ കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ പ്രചരിച്ചത്. ദില്ലിയിലെ ആകാശത്താണെന്ന് ഇത് കണ്ടതെന്ന് പലരും സ്വന്തം അനുഭവത്തില്‍ നിന്നാണ് സാക്ഷ്യപ്പെടുത്തിയത്. ഇതിന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചു. തുടര്‍ന്നാണ് ഇത് പറക്കുംതളികയാണെന്ന പ്രചാരണം തുടങ്ങിയത്. തലലസ്ഥാന നഗരിയിലെ നിരവധി പേരാണ് അന്തംവിട്ട് ഈ രൂപത്തെ നോക്കി നിന്നത്. ഇവരെല്ലാം ഭയന്നിട്ടുണ്ടെന്ന് വ്യക്തമാണ്.

രാത്രിയിലെ ആകാശത്ത്
ഒരു പ്രകാശത്തിന്റെ വലിയൊരു രൂപമാണ് കാണാന്‍ കഴിയുക. വിമാന കടന്നുപോയത് പോലെ ദീര്‍ഘദൂരത്തില്‍ അടയാളങ്ങളും കാണാന്‍ കഴിയും. ഫെബ്രുവരി മൂന്നിനാണ് ഇത് ദില്ലിയിലെ ആകാശത്ത് കണ്ടെത്തിയത്. രാത്രിയിലായിരുന്നു ഈ കാഴ്ച്ച. അതുകൊണ്ട് കൃത്യമായി കാണാന്‍ സാധിച്ചു. പകലായിരുന്നെങ്കില്‍ കാണാന്‍ സാധിക്കുമായിരുന്നില്ല. പറക്കുംതളികയാണെന്നും, അന്യഗ്രഹജീവികളാണ് വന്നതെന്നുമുള്ള വാദങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഇതിലും വലിയൊരു വിശദീകരണം അതിനുണ്ടാവുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.

ഇരുപത് സെക്കന്‍ഡോളം നീണ്ടു
നിരങ്ങനെയുള്ള കുത്തുകളായിട്ടാണ് ഇവ ദൃശ്യമായത്. ചിലര്‍ ഇത് ഉല്‍ക്കയോ വാല്‍നക്ഷത്രമോ ആണെന്ന് അവകാശപ്പെടുന്നു. എന്തായാലും വിമാനത്തിന്റെയോ മറ്റ് വാഹനങ്ങളുടെയോ അല്ലെന്ന് ഉറപ്പാണ്. ഇരുപത് സെക്കന്‍ഡ് മാത്രമാണ് ഇത് ദൃശ്യമായത്. ട്വിറ്റര്‍ യൂസര്‍മാര്‍ ഈ പ്രകാശത്തിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. പറക്കുന്ന ട്രെയിനിനെ പോലെയുണ്ട് ഈ വെളിച്ചമെന്നാണ് ട്വിറ്റര്‍ യൂസര്‍മാര്‍ അവകാശപ്പെടുന്നത്. ഇവ അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ എത്തിയതിന്റെ ലക്ഷണമാണെന്ന് അവകാശപ്പെടുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഇതിന് മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹം
അതേസമയം ഇത് പറക്കുംതളികയാവാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് വിക്ഷേപിച്ച ഉപഗ്രഹങ്ങളാണെന്നാണ് വിലയിരുത്തല്‍. മുമ്പ് യുഎസ്സില്‍ ഇത്തരത്തിലുള്ള അജ്ഞാത രൂപങ്ങളെ കണ്ടിരുന്നു. സ്‌പേസ് എക്‌സ് വളരെ താഴ്ന്ന് സഞ്ചരിക്കുന്ന, ഭൗമ ഭ്രമണപഥത്തിന് താഴെയിലൂടെ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു. ഇത് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ്. ഈ ഉപഗ്രഹങ്ങള്‍ വളരെ താഴ്ന്ന് പറക്കുന്നത് കൊണ്ട് കണ്ണുകള്‍ കൊണ്ട് ഇവ എല്ലാവര്‍ക്കും കാണുകയും ചെയ്യാം.

പറക്കുംതളികയാണെങ്കില്‍ ഭയക്കണോ
പറക്കുംതളികയാണെങ്കില്‍ തല്‍ക്കാലം ഭയപ്പെടേണ്ടതില്ലെന്ന് നേരത്തെ ശാസ്ത്രജ്ഞര്‍ പറഞ്ഞതാണ്. ഇവ ഭൂമിയുമായി അടുപ്പം സ്ഥാപിക്കാന്‍ വരുന്നതാണ്. അത്തരത്തിലുള്ള സിഗ്നലുകള്‍ നേരത്തെ വിദൂര ഗ്രഹത്തില്‍ നിന്ന് ഭൂമിയിലേക്ക് വന്നിരുന്നു. ഇത് ഭൂമിയിലെ മനുഷ്യരുമായി ബന്ധപ്പെടാന്‍ അന്യഗ്രഹ ജീവികള്‍ ശ്രമിക്കുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. അതേസമയം സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ട്രാക്കറിന്റെ കണ്ടെത്തല്‍ പ്രകാരം അവരുടെ ഉപഗ്രഹങ്ങള്‍ക്ക് ദില്ലിയില്‍ കൂടുതല്‍ വിസിബിളിറ്റി ഉണ്ടെന്നാണ്. പ്രത്യേകിച്ച് രാത്രി ഏഴരയോടെ എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. അതേസമയം ദില്ലി നിവാസികള്‍ ആകെ അമ്പരപ്പിലും ഭയത്തിലുമാണ്.












Click it and Unblock the Notifications