Get Updates
Get notified of breaking news, exclusive insights, and must-see stories!

നായയുമായി നടക്കാനിറങ്ങി യുവാവ്: വീടിന് തൊട്ട് മുകളില്‍ അത്ഭുത ദൃശ്യം; പറക്കുംതളികയെത്തി, വൈറല്‍

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരാള്‍ ഇപ്പോള്‍ വലിയ ഷോക്കിലാണ്. ജീവിതത്തില്‍ കാണരുതെന്ന് ഒരിക്കലും കരുതിയിരുന്ന ഒരു കാര്യം കണ്ടതോടെ ഗ്രഹാം റോലിന്‍സന്‍ എന്ന അറുപതുകാരന്‍ ആകെ ഞെട്ടി വിറച്ചിരിക്കുകയാണ്. അന്ന് രാത്രി പതിവ് പോലെ സ്വന്തം നായയുമായി നടക്കാന്‍ ഇറങ്ങിയതാണ് ഗ്രഹാം.

പക്ഷേ വീടിന് മുകളിലെ ആകാശത്തേക്ക് നോക്കിയ റോളിന്‍സന്‍ ആകെ ഞെട്ടിപ്പോയി. ഡോനട്ടിന്റെ രൂപത്തില്‍ അഥവാ ഒരു അജ്ഞാത വാഹനം ആകാശത്ത് തിളങ്ങുന്നു. അത് അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം നീങ്ങുന്നുണ്ട്. കുറച്ച് സംശയത്തോടെയാണെങ്കിലും റോളിന്‍സന് കാര്യം മനസ്സിലായി. ഇത് പറക്കുംതളികയാണ്. ആ കാഴ്ച്ച ആരെയും ഭയപ്പെടുത്തുന്നതായിരുന്നു.

UFO ENGLAND

IMAGE CREDIT: Graham Rollinson / SWNS

ബ്ലാക് കണ്‍ട്രിയിലൂടെയായിരുന്നു ആ രാത്രി റോളിന്‍സന്‍ നടന്നത്. വീടിന് മുകളിലായി വൃത്താകൃതിയിലായിരുന്നു ആ രൂപം. വേഗത്തില്‍ സഞ്ചരികിക്കുന്നുണ്ട്. ആ രാത്രിയിലെ ആകാശത്ത് ഇത് തെളിഞ്ഞ് നില്‍ക്കുന്നത് കൊണ്ട് പെട്ടെന്ന് കാണാന്‍ സാധിച്ചും. ഡഡ്‌ലിയിലാണ് ഇത് കണ്ടിട്ടുള്ളത്. ലണ്ടനിലെ ഒരു നഗരമാണിത്. ഒരു വീടിന്റെ വലിപ്പമുണ്ട് ഈ തിളങ്ങുന്ന അജ്ഞാത വസ്തുവിനെന്ന് ഗ്രഹാം റോളിന്‍സന്‍ പറഞ്ഞു.

ഇയാള്‍ ഈ പറക്കുംതളികയുടെ ചിത്രവും എടുത്തിട്ടുണ്ട്. ഒരു നക്ഷത്രം പോലെ തിളക്കം ഇതിനുണ്ട്. പക്ഷേ അജ്ഞാതമായ തരത്തിലാണ് ഇത് ചലിച്ച് കൊണ്ടിരുന്നതെന്നും റോളിന്‍സന്‍ പറഞ്ഞു.രണ്ട് മിനുട്ടോളം ഈ പറക്കുംതളികയുടെ ദൃശ്യങ്ങള്‍ അദ്ദേഹം പകര്‍ത്തി. എന്നാല്‍ അതിന് ശേഷം അതെവിടെയോ അപ്രത്യക്ഷമായെന്നും റോളിന്‍സന്‍ വെളിപ്പെടുത്തി. ഇംഗ്ലണ്ടിലെ ഡഡ്‌ലി ഡോരിറ്റോ സംഭവം നടന്ന് പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് ഡഡ്‌ലിയിലെ ഇങ്ങനൊരു രൂപം ദൃശ്യമാകുന്നത്.

അന്ന് ത്രികോ ണ രൂപത്തിലുള്ള ഒരു പറക്കുംതളികയായിരുന്നു ദൃശ്യമായത്. അത് എന്താണെന്ന വിശദീകരണമൊന്നും ഇപ്പോഴും ലഭിച്ചിട്ടില്ല. നമ്മുടെ ഇടയില്‍ അന്യഗ്രഹ ജീവികളുണ്ട് എന്നതിന് തെളിവാണിതെന്ന് റോളിന്‍സന്‍ പറയുന്നു. ഡഡ്‌ലി അറിയപ്പെടുന്നൊരു പറക്കുംതളികാ കേന്ദ്രം കൂടിയാണ്. നിരന്തരം ഇവിടെ അജ്ഞാത രൂപങ്ങള്‍ ദൃശ്യമാകാറുണ്ട്.

ചുമ്മാതല്ല ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നത്: ഈ ടേസ്റ്റ് ഒക്കെ വേറെ എവിടേലും കിട്ടുമോ? കഴിച്ച് നോക്കൂ!!

അതൊരു വലിയ പ്രകാശമായിരുന്നു. ആകാശത്തെ എല്ലാ നക്ഷത്രങ്ങളെയും നമുക്ക് കാണാന്‍ സാധിക്കുമായിരുന്നു. ആ ദിവസത്തിനും നല്ല പ്രകാശമുണ്ടായിരുന്നു. ഒരു നക്ഷത്രം പോലെയാണ് ആദ്യം തോന്നിയത്. എന്നാല്‍ പിന്നീടാണ് തോന്നിയത്, നക്ഷത്രങ്ങള്‍ ഇതുപോലെ സഞ്ചരിക്കാറില്ലല്ലോ എന്ന്. ഉടനെ തന്നെ ഫോണെടുത്തു ഷൂട്ട് ചെയ്യാന്‍ തുടങ്ങി. സൂം ചെയ്തായിരുന്നു വീഡിയോ എടുത്തത്.

സാംസങ്ങിന്റെ മികച്ച ഫോണുള്ളത് കൊണ്ട് നന്നായി ഷൂട്ട് ചെയ്യാന്‍ പറ്റി. ഞാന്‍ നോക്കി കൊണ്ടിരിക്കെ അത് ചലിക്കാന്‍ തുടങ്ങി. ഒരു കാറിന്റെ വേഗത്തിലായിരുന്നു സഞ്ചാരം. ഒരു മുപ്പത് കിലോമീറ്റര്‍ വേഗമുണ്ടായിരുന്നുവെന്നും ഗ്രഹാം റോളിന്‍സന്‍ പറഞ്ഞു. വല്ലാത്തൊരു രൂപമായിരുന്നു അതിന്. വേണമെങ്കില്‍ ഡോനട്ടിന്റെ രൂപമെന്ന് പറയാം. പക്ഷേ ഒരു വീടിന്റെ വലിപ്പം അതിനുണ്ടായിരുന്നു. അതിലൊരു ദ്വാരമുണ്ടായിരുന്നു.

ഒരു പോര്‍ട്ടല്‍ പോലെയായിരുന്നു അത്. ശരിക്കും പറഞ്ഞാല്‍ എനിക്ക് കണ്‍ഫ്യൂഷനായി. വിമാനമായിരുന്നെങ്കില്‍ അതില്‍ നിന്ന് വെളിച്ചം കാണാമായിരുന്നു, ശബ്ദവും കേള്‍ക്കാമായിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും നിശബ്ദമായിരുന്നുവെന്നും റോളിന്‍സന്‍ പറഞ്ഞു. ഡഡ്‌ലി അന്യഗ്രഹജീവികളുടെ കേന്ദ്രമാണ്. നേരത്തെയും ഇതുപോലെയുള്ള കാര്യങ്ങള്‍ കണ്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അതെല്ലാം എന്നും റോളിന്‍സന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+