ന്യൂയോര്‍ക്ക് നഗരത്തിന് മുകളില്‍ പറക്കുംതളിക? യുവതി കണ്ട് ഞെട്ടി; വൈറലായി ദൃശ്യങ്ങള്‍
അന്യഗ്രഹജീവികളും പറക്കുംതളികയും ഈ ലോകത്തുണ്ടോ? പലപ്പോഴും നമ്മുടെ സംശയം ഇക്കാര്യത്തിലുണ്ടാവാറുണ്ട്. നമ്മളെ പോലെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കും ഇക്കാര്യങ്ങളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇപ്പോഴിതാ അത്തരമൊരു വാര്‍ത്ത വീണ്ടും വൈറലായിരിക്കുകയാണ്.
അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ പറക്കുംതളികയെ കണ്ടുവെന്ന് അവകാശപ്പെട്ട് എത്തിയിരിക്കുകയാണ് മിഷേല്‍ റീയസ് എന്ന യുവതി. ഫ്‌ളൈയിംഗ് സിലിണ്ടര്‍ എന്നാണ് ഈ അജ്ഞാത ദൃശ്യത്തെ അവര്‍ വിശേഷിപ്പിച്ചത്. താന്‍ വിമാനത്തില്‍ ഇരുന്നാണ് ഈ പറക്കുംതളികയെ കണ്ടതെന്ന് മിഷേല്‍ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ ലാ ഗാര്‍ഡിയ വിമാനത്താവളത്തിന്റെ മുകളിലൂടെ യാത്ര ചെയ്യുമ്പോഴാണ് ഈ കാഴ്ച്ച മിഷേല്‍ റീയസ് കണ്ടത്. മാര്‍ച്ച് 25ാണ് സംഭവം നടന്നതെന്ന് ഇവര്‍ പറയുന്നു. ഇവരുടെ കൊമേഴ്ഷ്യല്‍ എയര്‍ലൈന്‍ ഫ്‌ളൈറ്റിന്റെ വിന്‍ഡോ ഗ്ലാസിനിടയിലൂടെയാണ് ഇവര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
പറക്കുംതളികയാവാനുള്ള സാധ്യതയാണ് മിഷേലും പറയുന്നത്. തളികയും രൂപത്തിലുള്ള അജ്ഞാതമായ ഒരു വസ്തുവിനെയാണ് താരം കണ്ടതെന്ന് മിഷേല്‍ പറഞ്ഞു. എഫ്എഎയെ ആദ്യം ഇക്കാര്യം അറിയിക്കുകയാണ് താന്‍ ചെയ്തത്. ഞാന്‍ കണ്ടകാര്യം അവരെയും അറിയിക്കണമായിരുന്നു. അതുകൊണ്ട് ദൃശ്യങ്ങള്‍ എഫ്എഎയ്ക്ക് ഇമെയില്‍ ചെയ്തിരുന്നുവെന്നും മിഷേല്‍ പറഞ്ഞു.
ഒരുപക്ഷേ വല്ല സുരക്ഷാ ഭീഷണിയുമായിരിക്കും അത്. അതുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എന്റെ ഇമെയിലിന് മറുപടി ലഭിച്ചിട്ടില്ലെന്നും മിഷേല്‍ ന്യൂസ് നാഷനോട് പ്രതികരിച്ചു. അതേസമയം വിമാനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ കൂടി ഈ അജ്ഞാത വസ്തുവിനെ കണ്ടിരുന്നു. അയാള്‍ ഞെട്ടിപ്പോയെന്നും ഇവര്‍ പറഞ്ഞു.
ഒഹായിയോയിലെ യുഎഫ്ഒ നെറ്റ് വര്‍ക്ക് ഡയറക്ടര്‍ തോമസ് വെര്‍ട്ട്മാന്‍ ഈ ഫൂട്ടേജിന്റെ ആധികാരികത പരിശോധിച്ചിട്ടുണ്ട്. ഇത് ഒറിജിനല്‍ വീഡിയോ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വീഡിയോയില്‍ കാണുന്നത് ഹെലികോപ്ടര്‍, ഡ്രോണ്‍, സൈനിക വിമാനങ്ങള്‍ എന്നിവയൊന്നും അല്ലെന്ന് വെര്‍ട്ട്മാന്‍ സ്ഥിരീകരിച്ചു.
ഈ അജ്ഞാത വസ്തു നില്‍ക്കുന്ന ഉയരം, അതിന്റെ രൂപം, ലൊക്കേഷന്‍ എന്നിവ സുപ്രധാന വ്യോമപാതയാണ്. വിമാനങ്ങള്‍ ഇതുവഴി ധാരാളം സഞ്ചരിക്കുന്നുണ്ട്. അങ്ങനെയുള്ള ഇടത്ത് ഡ്രോണുകളോ, ഹെലികോപ്ടറുകളോ സൈനിക വിമാനങ്ങളോ ഉണ്ടാവില്ലെന്നും തോമസ് വെര്‍ട്ട്മാന്‍ പറയുന്നു.
ഡ്രോണുകള്‍ക്ക് അത്രയും ഉയരത്തില്‍ പറക്കാന്‍ അനുമതിയില്ല. ഇത് തീര്‍ച്ചയായും ഒരു ഭീഷണിയാണ്. ഈ അജ്ഞാത വസ്തുവിന്റെ രൂപ ആരെയും അമ്പരപ്പിക്കുന്നതാണ്. വിമാനമല്ല ഇതെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. പറക്കുംതളികയാണെന്ന് ഇതെന്ന സൂചനയാണ് വെര്‍ട്ട്മാന്റെ വാക്കുകളില്‍ ഉള്ളത്.












Click it and Unblock the Notifications