Get Updates
Get notified of breaking news, exclusive insights, and must-see stories!

പറക്കുംതളിക വേഗസിലെത്തി, നാലിടങ്ങളില്‍ ദൃശ്യമായി, അന്യഗ്രഹജീവികളുമെത്തുമെന്ന് വിദഗ്ധന്‍

ലണ്ടന്‍: ഭൂമിയില്‍ അന്യഗ്രഹജീവികളും പറക്കുംതളികകളും എത്തുമോ? ദീര്‍ഘകാലമായി മനഷ്യര്‍ തേടി കൊണ്ടിരിക്കുന്നതാണ് ഇതിനുള്ള ഉത്തരം. അന്യഗ്രജീവികളെ തേടാന്‍ മനുഷ്യര്‍ ആരംഭിച്ചിട്ട് എത്രയോ കാലമായി. എന്നാല്‍ ഇതുവരെ കൃത്യമായിട്ടുള്ള ഒരു നിഗമനത്തിലേക്ക് എത്തിയിട്ടില്ല. പക്ഷേ ഇടയ്ക്കിടെ ആകാശങ്ങളില്‍ അജ്ഞാതമായ രൂപങ്ങളെ കാണാന്‍ സാധിക്കാറുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ തുര്‍ക്കിയില്‍ വരെ അത്തരം രൂപങ്ങള്‍ എത്തി നില്‍ക്കുന്നുണ്ട്. അവയൊന്നും പറക്കുംതളികകള്‍ ആണെന്നോ അല്ലെന്നോ ഉള്ള കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുമില്ല. എന്നാല്‍ മനുഷ്യര്‍ പ്രതീക്ഷിച്ച ചില കാര്യങ്ങള്‍ ഈ വര്‍ഷം നടക്കുമെന്നാണ് പറക്കുംതളിക വിദഗ്ധന്‍ കണ്ടെത്തിയിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

ഭൂമിയിലെ പല മേഖലകളിലും പറക്കുംതളികകള്‍ എത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. യുഎഫ്എ ഹണ്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇവയെ പരസ്യമായി നമുക്ക് കാണാന്‍ സാധിക്കുമെന്നാണ് ഇയാള്‍ പറയുന്നത്. മാറ്റ് വെല്‍സ് എന്ന പ്രമുഖ പറക്കുംതളിക വിദഗ്ധനാണ് ഇത് പറയുന്നത്. ഭൂമിയിലേക്ക് അന്യഗ്രഹജീവികള്‍ സന്ദേശം അയക്കുന്നുണ്ട്. അതാണ് പറക്കുംതളികകളുടെ രൂപത്തില്‍ കാണാന്‍ സാധിക്കുന്നതെന്നും മാറ്റ് വെല്‍സ് പറയുന്നു. എല്ലാവരും വൈകാതെ തന്നെ അന്യഗ്രഹജീവികളെ നേരിട്ട് കാണുമെന്നും ഇയാള്‍ പറഞ്ഞു.

2

നമ്മള്‍ വിചാരിക്കുന്നതിലും നേരത്തെ തന്നെ അന്യഗ്രഹ ജീവികളെ നമുക്ക് കാണാന്‍ സധിക്കുമെന്ന് മാറ്റ് പറയുന്നു. അമേരിക്കയിലെ ലാസ് വേഗാസിലെ സഫയര്‍ സ്ട്രിപ്പ് ക്ലബിന് മുകളിലായി പറക്കുംതളിക എത്തിയെന്നും, അത് ദൃശ്യമായെന്നുമാണ് മാറ്റ് അവകാശപ്പെടുന്നു. വേഗാസില്‍ മാത്രമല്ല, പാരീസിലെ ഈഫല്‍ ടവല്‍, ചിലി, ജപ്പാന്‍, ബ്രസീല്‍ എന്നിവിടങ്ങളിലെല്ലാം പറക്കുംതളിക എത്തുകയും, ദൃശ്യമാവുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇതൊക്കെ ഒരു സൂചനയാണെന്ന് മാറ്റ് പ്രവചിക്കുന്നു.

3

അതേസമയം ഇത്തരം അജ്ഞാത വാഹനങ്ങള്‍ ബ്രിട്ടനിലെ സ്റ്റോണ്‍ഹെഞ്ചിലെ ബിഗ് ബെന്നില്‍ കണ്ടിരുന്നു. ഇത് ഔദ്യോഗികമായി രേഖപ്പെടുത്തിയ കാര്യമാണെന്നും മാറ്റ് പറയുന്നു. സ്‌കോട്‌ലന്‍ഡിലെ ബോണിബ്രിഡ്ജിലും ഇതുപോലെ പറക്കുംതളികയെ കണ്ടിരുന്നു. ലോകത്തെ തന്നെ പ്രശസ്തമായ പറക്കുംതളികാ കേന്ദ്രമാണിതെന്നും മാറ്റ് വ്യക്തമാക്കി. വലിയൊരു വിഭാഗം യുഎഫ്ഒ ഹണ്ടേഴ്‌സ് ലോകത്തുണ്ട്. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ ബന്ധമില്ല. എന്നാല്‍ ഒരേ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നും മാറ്റ് പറഞ്ഞു.

4

കോഫിക്ക് ഇത്രയും ഗുണങ്ങളോ; ഇതൊന്നും ആര്‍ക്കുമറിയാത്തത്, ഒന്ന് പരീക്ഷിച്ച് നോക്കൂ

ഇപ്പറഞ്ഞ എല്ലാ സംഭവങ്ങളും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചിലതൊക്കെ ലോകത്തിലെ തന്നെ വലിയ കേന്ദ്രങ്ങളിലാണ് കണ്ടത്. വൈകാതെ തന്നെ ഇവയെ കാണാനാവുമെന്നതിന്റെ സൂചനയാണിതെന്ന് മാറ്റ് വ്യക്തമാക്കി. നേരത്തെ നോസ്ട്രഡാമസ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അഥോസ് സലോമിയും ഭൂമിയില്‍ അന്യഗ്രഹ ജീവികളെത്തുമെന്നും, അവയുമായി മനുഷ്യര്‍ ആശയവിനിമയം നടത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വരാനുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

5

അതേസമയം കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ ആകാശത്ത് കണ്ട ദൃശ്യങ്ങളായിരുന്നു എല്ലാവരെയും ഞെട്ടിച്ചത്. ഇത് എന്താണെന്ന് മാത്രം വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല. ധൂമപടലത്തിന്റെ രൂപത്തിലായിരുന്നു ഇതിനെ കണ്ടത്. നേരത്തെ ടൈം ട്രാവലര്‍മാര്‍ അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തുമെന്നും, അവര്‍ മനുഷ്യരുമായി യുദ്ധം പ്രഖ്യാപിക്കുമെന്നും പ്രവചിച്ചിരുന്നു. പറക്കുംതളികാ വിദഗ്ധന്റെ വാക്ക് സത്യമായാല്‍ ടൈം ട്രാവലര്‍മാരുടെ പ്രവചനങ്ങളും സത്യമാകും. നാസ അടക്കമുള്ളവര്‍ ഇവയുമായി ആശവിനിമയം സാധ്യമാക്കാനുള്ള ശ്രമത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+