• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവിതം വഴിമുട്ടി, വിവാഹത്തിന് പണമില്ല; എട്ട് കോടിയുടെ ലോട്ടറി ഭാഗ്യം ദമ്പതിമാരെ തേടിയെത്തി, വൈറല്‍

Google Oneindia Malayalam News

ലണ്ടന്‍: പണമില്ലാത്തത് കൊണ്ട് നീണ്ട് പോയ വിവാഹം ഒടുവില്‍ നടത്താന്‍ തീരുാനിച്ച് ദമ്പതാര്‍. ഇവരുടെ ഭാഗ്യം മണിക്കൂറുകള്‍ കൊണ്ടാണ് തെളിഞ്ഞത്.അതേസമയം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ ഭാഗ്യ ദമ്പതികള്‍. ഒരുപക്ഷേ ലോട്ടറി അടിച്ചില്ലായിരുന്നെങ്കില്‍ ഇവരുടെ വിവാഹം ഇനിയും ഒരുപാട് നീണ്ടുപോകുമായിരുന്നു.

കോടികളാണ് ഇപ്പോള്‍ ഇവരുടെ കൈവശം ഉള്ളത്. അതേസമയം ഈ സമ്മാനം ഉപയോഗിച്ച് തങ്ങളുടെ വിവാഹം നടത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇവര്‍ക്ക് അഭിനന്ദനം അറിയിക്കുന്നുണ്ട്. അതേസമംയ അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് ഇവര്‍. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: PA WIRE

ഒന്‍പത് വര്‍ഷത്തോളമായി ഒരുമിച്ചാണ് ഹോളി സോളും ബെന്‍ ലോഥറും താമസിക്കുന്നത്. ഇവര്‍ വിവാഹം കഴിക്കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. എന്നാല്‍ ചെലവുകള്‍ താങ്ങാവുന്നതിലും അധികമായത് കൊണ്ട് ഇവര്‍ വിവാഹം വേണ്ടെന്ന് വെച്ചു. കേംബ്രിഡ്ജിലാണ് ഇവര്‍ താമസിക്കുന്നത്. അതേസമയം നാഷണല്‍ ലോട്ടറി യൂറോ മില്യണ്‍സിലാണ് ഇവര്‍ക്ക് കോടികള്‍ ലോട്ടറിയിലൂടെ സമ്മാനമായി ലഭിച്ചത്.

2

17ാം വയസ്സില്‍ ലോട്ടറിയടിച്ചത് 10 കോടി; കാമുകന് വര്‍ഷത്തില്‍ 57 ലക്ഷം ശമ്പളം, ഈ യുവതി ഹീറോയാണ്!!17ാം വയസ്സില്‍ ലോട്ടറിയടിച്ചത് 10 കോടി; കാമുകന് വര്‍ഷത്തില്‍ 57 ലക്ഷം ശമ്പളം, ഈ യുവതി ഹീറോയാണ്!!

ഒരു മില്യണ്‍ യൂറോയാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. എട്ട് കോടി 45 ലക്ഷം രൂപയാണ് ഇവര്‍ക്ക് ഏകദേശം ലഭിച്ചിട്ടുണ്ടാവുക. ഹോളിക്കും ബെന്നിനും ഇത് വിശ്വസിക്കാന്‍ പോലുമായിരുന്നില്ല. ലോട്ടറി അടിക്കുന്നതിന് മുമ്പ് തങ്ങള്‍ക്ക് ഒരു വിവാഹം ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നുവെന്ന് ബെന്‍ പറയുന്നു. നേരത്തെ തന്നെ വിവാഹം കഴിക്കാന്‍ ഞങ്ങള്‍ക്ക് പ്ലാനുണ്ടായിരുന്നു. പക്ഷേ അതിനുള്ള ചെലവുകള്‍ വഹിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല തങ്ങളെന്നും ബെന്‍ പറഞ്ഞു.

3

ഇവരുടെ ഭാഗ്യം ലോട്ടറി രൂപത്തിലാണ് പിന്നീട് എത്തിയത്. ഇവര്‍ക്ക് ലോട്ടറി അടിച്ചതിലൂടെ വലിയ മാറ്റങ്ങളും സംഭവിച്ചു. ഹോളി സോളിന് ഇപ്പോഴുള്ള ജോലിയില്‍ നിന്ന് ഒരു ബ്രേക്കെടുക്കാന്‍ സാധിച്ചു. ക്ലിനിക്കല്‍ റിസര്‍ച്ച് റിക്രൂട്ട്‌മെന്റിലായിരുന്നു ഹോളി ജോലി ചെയ്തിരുന്നു. ഇനി കൂടുതല്‍ സമയം കുട്ടികള്‍ക്കൊപ്പം ചെലവിടാനാണ് ഹോളിയുടെ തീരുമാനം. പതിനാലും, മൂന്നും വയസ്സുള്ള രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്.

4

ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ദമ്പതിമാര്‍, ഫലം നോക്കിയപ്പോള്‍ കിട്ടിയത് ആറ് കോടി; വൈറല്‍ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ദമ്പതിമാര്‍, ഫലം നോക്കിയപ്പോള്‍ കിട്ടിയത് ആറ് കോടി; വൈറല്‍

പുതിയൊരു വീടും സ്വപ്‌നം കണ്ടത് പോലെ ഇവര്‍ സ്വന്തമാക്കി. വരാനിരിക്കുന്ന ക്രിസ്മസ് അടിച്ചുപൊളിക്കാനാണ് ഇവരുടെ പ്ലാന്‍. വലിയൊരു ക്രിസ്മസ് ഗെറ്റുഗതര്‍ ഇവര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഹോളിയും ഞാനും വിവാഹം ചെയ്യണമെന്ന് കരുതിയതാണ്. എന്നാല്‍ രണ്ട് കുട്ടികളും, ജീവിത ചെലവ് ബ്രിട്ടനില്‍ താങ്ങാവുന്നതിന് മുകളിലേക്കും പോയതോടെ ആ മോഹം നീണ്ടുപോവുകയായിരുന്നുവെന്ന് ബെന്‍ വ്യക്തമാക്കി.

5

image credit: PA WIRE

കുറച്ച് കഴിഞ്ഞ് മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കാമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഭാഗ്യം ഞങ്ങളെ തേടിയെത്തി. പാരീസില്‍ വെച്ച് തന്നെ എന്നെ വിവാഹം കഴിക്കാമോ എന്ന് അവളോട് ചോദിക്കണം. ഏറ്റവും പെര്‍ഫെക്ടായിട്ടുള്ള ഒരു വിവാഹമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കുടുംബത്തിലെ എല്ലാവരെയും അതിലേക്ക് ക്ഷണിക്കും. ഞങ്ങള്‍ ഒരുമിച്ചിരുന്ന് ആഘോഷിക്കുമെന്നും ബെന്‍ പറഞ്ഞു.

6

HAIR:മുടി നീണ്ടുവളരുന്നില്ലേ, ഇതൊന്ന് ട്രൈ ചെയ്യൂ, ഒന്ന് പുരട്ടിയാല്‍ അമ്പരക്കുന്ന വളര്‍ച്ച ഉറപ്പ്!!

ഞങ്ങള്‍ക്ക് കിട്ടിയ ഭാഗ്യത്തെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല. വളരെയധികം ഭാഗ്യം ഞങ്ങള്‍ക്കുണ്ട്. പുതിയൊരു വീട് ഞങ്ങള്‍ക്ക് വാങ്ങാനായി. ഇതൊക്കെ സ്വപ്‌നമായിരുന്നോ എന്നറിയാന്‍ ഇടയ്ക്ക് ഞാന്‍ തന്നെ നുള്ളിനോക്കും, അതിന് ശേഷമേ വിശ്വാസം വരൂ എന്നും ഹോളി പറഞ്ഞു. പതിനാറ് വയസ്സ് മുതല്‍ ഇടവേളകളില്ലാതെ ഞാന്‍ ജോലി ചെയ്യുന്നുണ്ടെന്നും ഹോളി പറഞ്ഞു. ഇനിയാണ് ആഘോഷമെന്നും അവര്‍ വ്യക്തമാക്കി.

7

ജീവിതത്തില്‍ പ്രസവാവധി മാത്രമാണ് ഞാന്‍ എടുത്തിട്ടുള്ളത്. ജോലി ചെയ്യുന്നത് ഞാന്‍ ഒരുപാട് ആസ്വദിക്കുന്ന കാര്യമാണ്. എന്റെ കരിയറില്‍ അഭിമാനമുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ജോലിയില്‍ നിന്ന് ഇടവേളകള്‍ എടുക്കാന്‍ എന്ന കാര്യത്തില്‍ കുറച്ച് സന്തോഷമുണ്ട്. ഇതിലൂടെ കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടാമെന്നും ഹോളി പറഞ്ഞു. ബെന്‍ ഒരു ഗെയിംസ് ഡെവലെപ്പര്‍ കൂടിയാണ്. ലോട്ടറി അടിക്കുന്നതിന്റെ തലേദിവസം വീടിന്റെ അടുക്കളയില്‍ നരകിക്കുകയായിരുന്നു ഞങ്ങള്‍. കുട്ടികള്‍ക്കൊപ്പം കുടുംബം നടത്താന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും ബെന്‍ പറഞ്ഞു.

English summary
uk: a couple from cambridge won 8 cr in lottery, now planning to get married goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X