Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണത്തിന് വകയില്ല, മഹാഭാഗ്യമെന്ന് പറഞ്ഞാല്‍ ഇതാണ്; ദമ്പതിമാര്‍ക്ക് അടിച്ചത് കോടികളുടെ ലോട്ടറി

ലണ്ടന്‍: നമ്മുടെ ജീവിതത്തില്‍ ഭാഗ്യം ഏത് വഴിക്കാണഅ വരുന്നതെന്ന് പറയാനാവില്ല. ഏത് വഴിക്ക് വേണമെങ്കില്‍ അത് വരാം. വിചാരിച്ചിരുന്നാല്‍ നമ്മളെ തേടി യാതൊരു ഭാഗ്യവും വരില്ല. അതാണ് സ്ഥിരമായി കണ്ട് വരുന്ന ഒരു രീതി. എന്നാല്‍ ഒരു പൂച്ച കാരണം ഒരു കുടുംബത്തിന്റെ എല്ലാ കഷ്ടപ്പാടും മാറിയിരിക്കുകയാണ്.

ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത അവസ്ഥയില്‍ നിന്ന് കോടികളുടെ ലോട്ടറി അടിക്കുന്നതിലേക്ക് ഇവരെ ആ പൂച്ച എത്തിച്ചിരിക്കുകയാണ്. ഒരൊറ്റ രാത്രി കൊണ്ട് ഇവരുടെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. അതിന് ആരോടൊക്കെയാണ് നന്ദി പറയേണ്ടതെന്നാണ് ദമ്പതിമാര്‍ പറയുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

ജീവിതം തന്നെ തള്ളി നീക്കാന്‍ കഷ്ടപ്പെട്ടിരുന്ന ദമ്പതിമാര്‍ക്കാണ് പൂച്ചയിലൂടെ ഭാഗ്യം വന്നിരിക്കുന്നത്. ഈ പൂച്ച ഇവരുടെ വീട്ടിലേക്ക് എത്തിയിട്ട് വെറും ആറുമാസം മാത്രമാണ് പിന്നിടുന്നത്. ഈ കാലയളവിനുള്ളിലാണ് ഇവര്‍ക്ക് ലോട്ടറി അടിച്ചിരിക്കുന്നത്. ഏകദേശം എട്ട് കോടി 76 ലക്ഷം രൂപയാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. 71കാരനായ ടോണി പിയേഴ്‌സിനും, 63കാരിയായ ഭാര്യ ദേബ് പിയേഴ്‌സിനും ജീവിതം കുറച്ചുകാലമായി ദുരിതത്തിലായിരുന്നു. അവിടെ നിന്നാണ് ഇത്രയും വലിയൊരു തുക ഇവരുടെ ജീവിതത്തിലേക്ക് വന്നത്.

2

ബില്ലി എന്ന കറുത്ത പൂച്ച ഇവരുടെ ജീവിതത്തിലേക്ക് വന്നെങ്കില്‍ സാമ്പത്തികമായി ഇവര്‍ നട്ടം തിരിയുകയായിരുന്നു. ഈ പൂച്ചയ്ക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുക്കാന്‍ പോലും ഇവര്‍ക്ക് സാധിച്ചിരുന്നില്ല. അത്രയ്ക്കും ബുദ്ധിമുട്ടിലായിരുന്നു ഇവര്‍. ബ്രിട്ടനിലെ എസക്‌സിലെ സൗത്തെന്‍ഡിലായിരുന്നു ഇവരുടെ താമസം. ഇന്ന് ബില്ലിക്ക് ഇഷ്ടമുള്ളതെന്തും ഇവര്‍ക്ക് വാങ്ങിച്ച് കൊടുക്കാന്‍ സാധിക്കും. എട്ട് വയസ്സ് പ്രായമുള്ള പൂച്ചയാണ് ബില്ലി. നോര്‍ഫോക്കില്‍ ഇവര്‍ക്ക് രണ്ടാമതൊരു വീട് കൂടിയുണ്ട് ഇപ്പോള്‍.

3

അവധിക്കാലം ഈ ദമ്പതിമാര്‍ക്കൊപ്പം ആഘോഷിക്കുകയാണ് ഈ പൂച്ചയിപ്പോള്‍. ഏത് ഭക്ഷണം വേണമെന്നും ബില്ലിക്ക് തീരുമാനിക്കാം. ചിലര്‍ പറയുന്നു കറുത്ത പൂച്ചകള്‍ ദുശ്ശകനുമാണെന്ന്, എന്നാല്‍ അതിലൊന്നും വാസ്തവത്തിന്റെ കണിക പോലുമില്ലെന്ന് ദേബ് പറയുന്നു. ബില്ലി ഞങ്ങളുടെ വീട്ടിലേക്ക് ആദ്യമായി എത്തുമ്പോള്‍ ഞങ്ങള്‍ ആകെ ദുരിതത്തിലായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട വീട് വില്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഞങ്ങള്‍ തന്നെ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയായിരുന്നുവെന്നും ദേബ് പറഞ്ഞു.

4

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും

ടോണിക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെയുണ്ടായിരുന്നുവെന്ന് ദേബ് പറയുന്നു. അദ്ദേഹത്തിന് ജോലിക്ക് പോകാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല. അതുകൊണ്ട് ജോലി നിര്‍ത്തേണ്ടി വന്നു. ഞങ്ങളാണെങ്കില്‍ വലിയ കടത്തിലായിരുന്നു. ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന ഏക ഓപ്ഷന്‍ ഒരു വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. പക്ഷേ ഇങ്ങനൊരു അവസ്ഥയില്‍ നിന്ന് ആറുമാസത്തിനുള്ളില്‍ ഞങ്ങളുടെ സ്ഥിതിയാകെ മാറി. ബില്ലി വന്നതോടെയാണ് ഞങ്ങള്‍ക്ക് ആ മാറ്റമുണ്ടായതെന്നും ദേബ് പറഞ്ഞു.

5

ഞങ്ങള്‍ക്ക് ആ വീട്ടില്‍ തന്നെ താമസിക്കാന്‍ സാധിച്ചു. അത് മാത്രമല്ല, അത് നല്ല രീതിയില്‍ പുതുക്കി പണിയാനും സാധിച്ചു. ഇപ്പോഴത് സ്വര്‍ഗം പോലെയാണെന്നും ദേബ് പറയുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് അവധിക്കാലം ആഘോഷിക്കാന്‍ സാധിക്കും. വീടിനോടടുത്ത് നോര്‍ഫോക്കില്‍ കുറച്ച് സ്ഥലം വാങ്ങാന്‍ സാധിച്ചു. കുടുംബം മൊത്തം ഇപ്പോള്‍ ആസ്വദിക്കുന്നുണ്ട്. വളരെ സന്തോഷത്തിലാണ്. ഞങ്ങളുടെ കുടുംബത്തിലെ പ്രധാന അംഗമാണ് ബില്ലി. അവനെ നന്നായി നോക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ.

6

ദിവസം രണ്ട് നേരം ബില്ലിക്ക് ഞങ്ങള്‍ ഇന്‍സുലിന്‍ നല്‍കുന്നുണ്ട്. ചെറിയ തോതില്‍ പ്രമേഹമുണ്ട് ആ പൂച്ചയ്ക്ക്. അതുകൊണ്ട് ഭക്ഷണ രീതികളൊക്കെ മാറ്റി. അത് ബില്ലി നന്നായി ആസ്വദിക്കുന്നുണ്ട്. ചിക്കനും, പച്ചക്കറി ഭക്ഷണങ്ങളും ബില്ലി നന്നായി ആസ്വദിക്കുന്നുണ്ട്. എന്നാല്‍ പയര്‍ വര്‍ഗങ്ങള്‍ ബില്ലിക്ക് ഇഷ്ടമല്ല. ഒരു കാരിയര്‍ കൊണ്ടാണ് അവനെ യാത്രയ്ക്ക് കൊണ്ടുപോകാറുള്ളത്. അവന് വേണ്ട കാര്യങ്ങളെല്ലാം അതിലുണ്ടാവും. ഇപ്പോള്‍ ജീവിതത്തിലെ എല്ലാ ബില്ലും അടയ്ക്കാന്‍ സാധിക്കുന്നുണ്ട്. ബില്ലിക്ക് സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനവുമുണ്ടെന്ന് ദേബ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+