ഭക്ഷണത്തിന് ബുദ്ധിമുട്ട്; യുവതിയെ തേടിയെത്തി മഹാഭാഗ്യം, ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു
ലണ്ടന്‍: ലോട്ടറിയടിക്കുന്നത് പലരുടെയും ജീവിതം മാറ്റി മറിക്കുമെന്നാണ്. ഇത് സത്യമാണ്. ഒരു യുവതിയുടെ ജീവിതം അടിമുടി മാറിയിരിക്കുകയാണ് ലോട്ടറിയിലൂടെ ലഭിച്ച ലക്ഷങ്ങള്‍ കാരണം. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെയായിരുന്നു ഇവര്‍ കടന്നുപോയിരുന്നത്. എങ്ങനെ കുട്ടികളെ നോക്കുമെന്നറിയാതെ സാമ്പത്തിക ഞെരുക്കത്തിലായിരുന്നു ഇവര്‍ ജീവിച്ചിരുന്നത്.
പക്ഷേ എന്തോ മഹാഭാഗ്യം പോലെ ഇവര്‍ എടുത്തൊരു ലോട്ടറി ഇന്ന് കുടുംബത്തിന്റെ പട്ടിണി മാത്രമല്ല, ഏറ്റവും മികച്ച രീതിയില്‍ ജീവിക്കാനുള്ള വക കൂടിയാണ് യുവതിക്ക് നല്‍കിയിരിക്കുന്നത്. ആരെയും പ്രചോദിപ്പിക്കുന്നൊരു ജീവിതം കൂടിയാണിത്. വിശദമായ വിവരങ്ങളിലേക്ക്....

ഈ യുവതി സൂപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കവെയാണ് ലോട്ടറിയടിച്ച കാര്യം അറിയുന്നത്. രാത്രിയില്‍ എന്ത് ഭക്ഷണം കഴിക്കുമെന്ന കാര്യം ആലോചിച്ച് ഇവര്‍ ആകെ ബുദ്ധിമുട്ടി നില്‍ക്കുകയായിരുന്നു. എന്ത് വാങ്ങുമെന്നും ഇവര്‍ക്ക് അറിയില്ലായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിലെ ഫ്രീസറിലേക്ക് ഇവര്‍ തുറിച്ച് നോക്കുകയായിരുന്നു. കോഫ്‌സ് ഹാര്‍ബറിലാണ് ഈ യുവതി താമസിക്കുന്നത്. തന്റെ കൈയ്യിലുള്ള പണം കൊണ്ട് വാങ്ങാന്‍ പറ്റുന്ന എന്തെങ്കിലും ഫ്രീസറിലുണ്ടോ എന്നാണ് ഇവര്‍ നോക്കിയത്.

അങ്ങനെയിരിക്കെയാണ് ഇവര്‍ ആ ഭാഗ്യം അറിയുന്നത്. നവംബര്‍ 29ന് നറുക്കെടുത്ത സൂപ്പര്‍ ജാക്‌പോട്ട് ലോട്ടറിയില്‍ ഇവര്‍ക്ക് ഒന്നാം സമ്മാനം അടിച്ചിരിക്കുകയാണ്. ബംപര്‍ ലോട്ടറിയാണിത്. 81 ലക്ഷത്തില്‍ അധികം രൂപയാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. ജീവിതത്തിന്റെ ദുരിതങ്ങള്‍ ഏറെ അനുഭവിച്ച ഈ യുവതിക്ക് സന്തോഷമല്ലാതെ മറ്റെന്ത് തോന്നാം. അത്രയേറെ ബുദ്ധിമുട്ടിച്ചൊരു സമയത്തിലൂടെയായിരുന്നു അവര്‍ കടന്നുപോയിരുന്നത്.

വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞൊരു മോശം വര്‍ഷമായിരുന്നു ഞങ്ങള്‍ക്ക് കടന്നുപോവുന്നത്. ഇപ്പോള്‍ ഞങ്ങളുടെ ജീവിതം വല്ലാതെ മാറിയിരിക്കുകയാണെന്നും ലോട്ടറി അധികൃതരോട് യുവതി പറഞ്ഞു. വൂള്‍സ് വര്‍ത്ത്‌സ് സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു താന്‍ നിന്നിരുന്നത്. എന്ത് കഴിക്കാന്‍ വാങ്ങുമെന്ന് മാത്രമായിരുന്നു ചിന്ത. എന്നാല്‍ ആ വിവരം അറിഞ്ഞതോടെ വേഗത്തില്‍ സാധനങ്ങളുടെ പണം കൊടുത്ത്, സാധാരണ വീട്ടുസാധനങ്ങള്‍ മാത്രം വാങ്ങി വീട്ടിലേക്ക് ഓടുകയായിരുന്നു താനെന്നും യുവതി പറഞ്ഞു.

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും
ഓണ്‍ലൈനില്‍, ഏതോ ഒരു നമ്പറിനാണ് ഇവര്‍ ടിക്കറ്റ് എടുത്തിരുന്നത്. അത് ഭാഗ്യ നമ്പര്‍ നോക്കിയല്ല എടുത്തത്. എന്തായാലും ലക്ഷങ്ങള്‍ കിട്ടിയത് സാമ്പത്തികമായി വലിയ ബൂസ്റ്റിംഗാണ് കുടുംബത്തിന് നല്‍കിയിരിക്കുന്നത്. തനിക്ക് മാത്രമല്ല ഭര്‍ത്താവിനും അത് വലിയ ആശ്വാസമാണ്. ക്രിസ്മസ് കാലം ഏറ്റവും മികച്ച രീതിയില്‍ ആഘോഷിക്കാന്‍ ഇതിലൂടെ സാധിക്കും. എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. പക്ഷേ ക്രിസ്മസ്മികച്ചതാക്കും. ഈ രാത്രിയില്‍ ആഘോഷിക്കുമെന്നും യുവതി വ്യക്തമാക്കി.

അതേസമയം യുഎസ്സിലെ ഒരു വയോധികയ്ക്ക് 80ാം വയസ്സില്‍ ലോട്ടറിയിച്ചതും വലിയ വാര്‍ത്തയായിരിക്കുകയാണ്. ഇവര്‍ പവര്‍ബോള്‍ ടിക്കറ്റാണ് അടിച്ചത്. എട്ട് കോടിയില്‍ അധികം രൂപയാണ് കരോലിന്‍ ജീസ് എന്ന ഡിയര്‍ബോണുകാരിക്ക് ലഭിച്ചത്. മിഷിഗണ്‍ ലോട്ടറിയിലൂടെയാണ് നേട്ടം. ഗ്രീന്‍ഫീല്‍ഡ് റോഡിലെ ഷരാഫ് ഓയില്‍ ഐഎന്‍സി. ഓണില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയത്. പവര്‍ ടിക്കറ്റ് ആരംഭിച്ചത് മുതല്‍ ഇവര്‍ ടിക്കറ്റെടുക്കുന്നുണ്ട്.

തന്റെ പ്രിയപ്പെട്ട ലോട്ടറിയാണിതെന്നും കരോലിന്‍ പറയുന്നു. മിഷിഗണ്‍ ലോട്ടറി ആസ്ഥാനത്തെത്തി ഇവര്‍ പണം കൈപറ്റി. തന്റെ കുടുംബത്തിന്റെ നല്ലതിന് വേണ്ടി ഈ പണം ഉപയോഗിക്കുമെന്ന് അവര്‍ പറഞ്ഞു. പവര്‍ബോള്‍ അവരുടെ നമ്പറുകള്‍ പുറത്തുവിട്ടപ്പോള്‍ തന്നെ നമ്പറുകള്‍ ഞാന്‍ പരിശോധിച്ചിരുന്നു. ശരിക്കും അമ്പരന്ന് പോയി. ആദ്യത്തെ അഞ്ച് നമ്പറുകളും കൃത്യമായി വന്നു. ശരിക്കുമൊരു ആഘോഷമായിരുന്നു പിന്നീട് നടന്നതെന്നും കരോലിന്‍ പറഞ്ഞു.

അതേസമയം നോര്‍ത്ത് കരോലിനയിലെ ഒരു സ്ത്രീക്കും ഇന്‍സ്റ്റന്റ് ലോട്ടറിയിലൂടെ കോടികള്‍ ലഭിച്ചു. കൃത്യമായി പറഞ്ഞാല്‍ 24 കോടി രൂപയാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. സ്‌ക്രാച്ച് കാര്‍ഡിലൂടെയാണ്് സമ്മാനം അടിച്ചത്. കാത്തി സ്ട്രൂപ്പ് എന്ന സ്ത്രീക്കാണ് കോടികള്‍ കിട്ടിയിരിക്കുന്നത്. ഇവര്‍ ഒരു കടയില്‍പോയി സാധനങ്ങള്‍ വാങ്ങുന്നതിനിടെ എടുത്ത ടിക്കറ്റിനാണ് കോടികള്‍ അടിച്ചിരിക്കുന്നത്. ഏകദേശം 12 കോടിയില്‍ അധികം രൂപ ഇവര്‍ക്ക് നികുതി അടക്കം കുറച്ച് ലഭിക്കും.












Click it and Unblock the Notifications