കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളൊഴിഞ്ഞ കോട്ടയില്‍ രാത്രിയില്‍ പൊട്ടിച്ചിരി: ഫോട്ടോയില്‍ പതിഞ്ഞ് മുഖം; പ്രേതങ്ങളുടെ വിഹാരം

Google Oneindia Malayalam News

ലണ്ടന്‍: പ്രേതങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോ. ഒരു സംഘം ആളുകള്‍ ഇത് കണ്ടെത്താന്‍ ഇറങ്ങിയിരിക്കുകയാണ്. ഗോസ്റ്റ് ഹണ്ടേഴ്‌സ് എന്ന ഈ സംഘം ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ഭയപ്പെടുത്തുന്ന അന്വേഷണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. പലരും ഭയക്കുന്നത് പോലെ അജ്ഞാതമായ ശക്തികള്‍ ഉണ്ടെന്നാണ് ഈ ഗോസ്റ്റ് ഹണ്ടേഴ്‌സ് അവകാശപ്പെടുന്നത്.

ഇവര്‍ പുറത്തുവിട്ട ചിത്രത്തില്‍ നിന്ന് ഒരു അജ്ഞാത രൂപത്തെയും കാണാം. സോഷ്യല്‍ മീഡിയ ആകെ ഭയപ്പെട്ടിരിക്കുകയാണ്. ഇവരെ വിശ്വസിക്കാതിരിക്കാന്‍ മാര്‍ഗമില്ലെന്നാണ് യുസര്‍മാര്‍ പറയുന്നത്. ഒരു കോട്ടയിലായിരുന്നു ഇവരുടെ അന്വേഷണം വിശദമായ വിവരങ്ങളിലേക്ക്....

1

image credit: Colin Waterman

ഇവര്‍ ഹോര്‍സ്റ്റഡ് കോട്ടയിലാണ് പ്രേതങ്ങളെ തപ്പി ഇറങ്ങിയത്. ഇവിടെ പ്രേതങ്ങളുടെ ശല്യമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. പലരും പേടിച്ചിട്ട് ഇവിടേക്ക് പോകാറില്ല. ഇവിടെ നടത്തിയ പരിശോധനയില്‍ ഒരു കുട്ടിയുടെ മുഖം ക്യാമറയില്‍ പതിഞ്ഞിരിക്കുകയാണ്. പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷന്‍ എന്നാണ് ഈ സംഘം അതിനെ വിശേഷിപ്പിക്കുന്നത്. ഇരുട്ടത്ത് അവ്യക്തമായി കാണുന്ന കുട്ടിയുടെ മുഖമാണ് ഇവര്‍ പുറത്തുവിട്ടത്. ഇത് ശരിക്കും ഭയപ്പെടുത്തുന്നതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

2

ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍

ഹണ്ടര്‍ ടൂര്‍സ് എന്ന പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘമാണ് പ്രേതങ്ങളെ തപ്പി ഇറങ്ങി. തുരങ്കങ്ങളിലും അണ്ടര്‍ഗ്രൗണ്ടുകളിലുമൊക്കെയാണ് ഇവര്‍ പിശാചുകളെയും പ്രേതങ്ങളെയും തിരയുന്നത്. ആകെ ഒരു ടോര്‍ച്ച് മാത്രമാണ് ഇവര്‍ കൈവശം വെക്കുക. ഇരുട്ടില്‍ പലതും കാണാന്‍ സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇരുട്ടില്‍ ദൂരെയായി തങ്ങള്‍ എല്ലാവരും ഉറക്കെയുള്ള ശബ്ദം കേട്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പൊട്ടിച്ചിരികളും ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്.

3

Hair: മുടി കൊഴിച്ചിലിനോട് ഇനി പോയി പണി നോക്കാന്‍ പറ; ഇക്കാര്യങ്ങള്‍ മുടിയെ സംരക്ഷിക്കും, ട്രൈ ചെയ്യൂ

കോളിന്‍ വാട്ടര്‍മാന്‍ എന്ന സംഘത്തിലെ അംഗമാണ് ഈ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. കെന്റിലെ റോച്ചസ്റ്ററിലുള്ള പ്രേത വിഹാരമുള്ള കോട്ടയില്‍ നിന്നാണ് ഈ ചിത്രം പതിഞ്ഞിരിക്കുന്നത്. ഇവിടെയെത്തി ഓജോ ബോര്‍ഡും ഇവര്‍ പരീക്ഷിച്ച് നോക്കി. ഇതിലൂടെ പ്രേതങ്ങളെ വിളിച്ച് വരുത്താനായിരുന്നു ശ്രമം. ഈ ഭാഗത്ത് ഏതെങ്കിലും പ്രേതങ്ങളുണ്ടോ എന്നും ഇതിലൂടെ അന്വേഷിച്ചു. ഒരു ചെറിയ കുട്ടിയാണ് ബോര്‍ഡിലേക്ക് എത്തിയതെന്നും ഭയപ്പാടോടെ ഇവര്‍ പറയുന്നു.

4

ഈ കുട്ടി അക്ഷരങ്ങളിലൂടെ ഓജോ ബോര്‍ഡ് വഴി ഞങ്ങളോട് സംസാരിച്ചു. അവന്‍ ഒരു ചെറിയ പയ്യനാണെന്നും, ആ പ്രായത്തില്‍ തന്നെ ഈ കോട്ടയില്‍ വെച്ച് മരിച്ചതാണെന്നും അവന്‍ പറഞ്ഞു. എന്നാല്‍ അതൊന്നും ഇവര്‍ പൂര്‍ണമായി വിശ്വസിച്ചില്ല. കോളിന്‍ വാട്ടര്‍മാര്‍ വീട്ടിലെത്തി ഈ ചിത്രം പരിശോധിച്ചപ്പോഴാണ് അതിലൊരു കുട്ടിയുടെ അവ്യക്തമായ മുഖം പതിഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. ഭയപ്പെടുത്തുന്ന ആ രാത്രിയെ കുറിച്ചും, അവിടെ നടന്നതെല്ലാം സത്യമാണെന്നും സംഘം വിശ്വസിക്കുകയായിരുന്നു.

5

ലോട്ടറിയെന്ന് കേട്ടാല്‍ കലിപ്പ്, 4 വര്‍ഷത്തിനിടെ എടുത്ത ആദ്യ ടിക്കറ്റില്‍ യുവാവിന് 40 ലക്ഷം; വൈറല്‍ലോട്ടറിയെന്ന് കേട്ടാല്‍ കലിപ്പ്, 4 വര്‍ഷത്തിനിടെ എടുത്ത ആദ്യ ടിക്കറ്റില്‍ യുവാവിന് 40 ലക്ഷം; വൈറല്‍

ഈ ചിത്രം സാധാരണ പോലെയാണ് പരിശോധിച്ചത്. വേഗം ഓടിച്ച് പോകുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് അതൊന്ന് സൂം ചെയ്ത് നോക്കിയപ്പോള്‍ ഞാനാകെ വിറച്ച് പോയെന്ന് കോളിന്‍ പറയുന്നു. അതില്‍ ഒരു കുട്ടിയുടെ മുഖം കാണാനായി. നേരത്തെ ഇതുപോലുള്ളവ കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര ക്ലിയറായി ആദ്യമായിട്ടാണ് ഒരു ചിത്രത്തില്‍ പ്രേതത്തെ കാണുന്നതെന്ന് കോളിന്‍ വ്യക്തമാക്കി. ഞങ്ങളെ തന്നെ നോക്കി കൊണ്ടിരിക്കുകയായിരുന്നു ആ രൂപം. എന്നാല്‍ ഞങ്ങള്‍ അതിനെ കണ്ടിരുന്നില്ല. എന്റെ സംഘത്തിലുള്ളവരെല്ലാം ചിത്രം കണ്ട് ഞെട്ടിയെന്നും കോളിന്‍ പറഞ്ഞു.

6

ഈ ചിത്രം തന്റെ രണ്ട് മക്കളെയും കാണിച്ചു. അവരും പറഞ്ഞു ആ മുഖം കാണാന്‍ സാധിക്കുന്നുണ്ടെന്ന്. ഇത് ഗംഭീരമായ ചിത്രമായിരുന്നുവെന്ന് ഈ സംഘത്തെ നയിക്കുന്ന ആന്‍ഡ്രൂ അയ്‌റസ് പറഞ്ഞു. ഓജോ ബോര്‍ഡിലെ കാര്യവും ഈ ചിത്രവും കാണുമ്പോള്‍ പ്രേതങ്ങള്‍ ശരിക്കുമുണ്ടെന്ന് വിശ്വസിച്ച് പോകുന്നു. ചിലപ്പോഴൊക്കെ ശബ്ദം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അതില്‍ പ്രേതങ്ങളുടെ ശബ്ദം പതിയാറുണ്ട്. ഇത് ഞാനാണ് എന്നൊക്കെയാണ് കേള്‍ക്കാറുള്ളത്. ആരെയും ഭയപ്പെടുത്താനല്ല ഇതൊന്നും ചെയ്യുന്നതെന്ന് ഗോസ്റ്റ് ഹണ്ടേഴ്‌സ് പറഞ്ഞു.

English summary
uk: abandoned fort have ghost presence, ghost hunter releases photo and goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X