പുടിന്‍ മുട്ടുമടക്കും, യുക്രൈന്‍ യുദ്ധം അവസാനിക്കും; ഗ്രഹ മാറ്റം വന്നാല്‍ സര്‍വനാശമെന്ന് ജ്യോതിഷി
ന്യൂഡല്‍ഹി: യൂറോപ്പിനെ ആകെ പിടിച്ചുകുലുക്കുന്ന യുദ്ധമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിച്ചേക്കുമെന്ന് ജ്യോതിഷിയുടെ പ്രവചനം. ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ ബാധിച്ച യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് ഇന്ത്യന്‍ ജ്യോതിഷി പ്രവചനവുമായി വന്നിരിക്കുന്നത്.
ഇന്ത്യ അടക്കമുള്ള സമാധാന ആഹ്വാനവുമായി റഷ്യയുമായും യുക്രൈനുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ യുക്രൈന്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ യുദ്ധത്തിന് അവസാനമായിട്ടില്ല. യുക്രൈന്റെ പരമാധികാരം അംഗീകരിക്കാന്‍ ഇപ്പോഴും റഷ്യ തയ്യാറായിട്ടില്ല.

ഇപ്പോഴിതാ ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന് വിളിപ്പേരുള്ള ജ്യോതിഷി പ്രവചിക്കുന്നത് വ്‌ളാദിമിര്‍ പുടിന്‍ മുട്ടുമടക്കുമെന്നാണ്. ഓഗസ്റ്റ് 26 മുതല്‍ കനത്ത ആക്രമണമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്നത്. യുക്രൈന്‍ ഡ്രോണ്‍-റോക്കറ്റ് ആക്രമണങ്ങള്‍ റഷ്യന്‍ മേഖലയില്‍ നടത്തിയിരുന്നു.
റഷ്യയുടെ എണ്ണ-ഇന്ധന ഡിപ്പോകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍. സാരറ്റോവിലെ 38നില കെട്ടിടത്തിന് നേരെയായിരുന്നു റോക്കറ്റാക്രമണം. കാര്യമായ നാശനഷ്ടങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ റഷ്യ തിരിച്ചടിച്ചിരുന്നു. നൂറ് മിസൈലുകളും ഡ്രോണ്‍ ആക്രമണങ്ങളും യുക്രൈനിലാകെ പ്രയോഗിച്ചിരുന്നു റഷ്യ. 28നും 29നും യുക്രൈനില്‍ ഇത്തരത്തില്‍ റഷ്യക്കെതിരെ ആക്രമണം നടത്തിയിരുന്നു.
റഷ്യയിലേക്ക് ഇറങ്ങി ചെന്നായിരുന്നു കൂടുതല്‍ ആക്രമണങ്ങള്‍ യുക്രൈന്‍ സംഘടിപ്പിച്ചത്. ഇത്തവണയും എണ്ണ സംഭരണ കേന്ദ്രങ്ങളെ തന്നെയാണ് ലക്ഷ്യമിട്ടത്. റഷ്യയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയെ തകര്‍ക്കാനുള്ള നീക്കം കൂടിയാണ് യുക്രൈന്‍ നടത്തുന്നത്. യുക്രൈന്റെ പുതിയ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചതായി നേരത്തെ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലിന്‍സ്‌കി പറഞ്ഞിരുന്നു.
നേരത്തെ യുഎസ് അടക്കമുള്ള സഖ്യകക്ഷികളില്‍ നിന്ന് ആയുധം പ്രയോഗിക്കാനുള്ള അനുമതി സെലിന്‍സ്‌കി സ്വന്തമാക്കിയിരുന്നു. യുഎസ് അടക്കമുള്ളവരാണ് ആയുധം നല്‍കിയത്. മൂന്നാം ലോക മഹായുദ്ധം യൂറോപ്പില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ലെന്ന് യുഎസ്സിന് നേരത്തെ റഷ്യന്‍ വിദേശ കാര്യ മന്ത്രി ലാവ്‌റോവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം സംഘര്‍ഷ സാധ്യതയുണ്ടെങ്കിലും വൈകാതെ തന്നെ സമാധാനം തേടിയെത്തും. പക്ഷേ അതിന് മുമ്പ് ഘോരമായ യുദ്ധം തന്നെയുണ്ടാവും. സെപ്റ്റംബറില്‍ കൂടുതല്‍ ഏറ്റുമുട്ടലുകള്‍ പ്രതീക്ഷിക്കാം. ഈ വര്‍ഷാവസാനം വരെ പ്രതീക്ഷിക്കാം. വ്യാപക പ്രശ്‌നങ്ങളുണ്ടാവും. എന്നാല്‍ 2025ല്‍ യുദ്ധം അവസാനിക്കും. വലിയ പ്രതീക്ഷയാണിത്. ഗ്രഹങ്ങളുടെ സ്ഥാനം നോക്കുമ്പോള്‍ യുദ്ധം അടുത്ത വര്‍ഷം മെയ് മാസത്തില്‍ അവസാനിച്ചേക്കാമെന്നും കുശാല്‍ കുമാര്‍ പറയുന്നു.
ഒക്ടോബറില്‍ മറ്റൊരു സാധ്യതയും രൂപപ്പെട്ടാം. അത് സംഘര്‍ഷത്തെ രൂക്ഷമാകും. സമാധാനത്തിനുള്ള എല്ലാ വഴിയും അതോടെ അടയുമെന്നും കുശാല്‍ കുമാര്‍ പറഞ്ഞു. മെയ് മാസം പകുതി മുതല്‍ ഒക്ടോബര്‍ പകുതി വരെയുള്ള ഏതെങ്കിലും ദിവസങ്ങളില്‍ യുദ്ധം അവസാനിച്ചേക്കാമെന്നും ജ്യോതിഷി പറഞ്ഞു.












Click it and Unblock the Notifications