Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗജന്യ വൈഫൈയില്‍ പഠനം; റെയില്‍വെ പോര്‍ട്ടറില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക്, ശ്രീനാഥിന് കയ്യടി

തന്റെ ലക്ഷ്യത്തില്‍ കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തുകയും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

ias

രാജ്യത്തെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളില്‍ ഒന്നാണ് സിവില്‍ സര്‍വീസ്. വര്‍ഷങ്ങളുടെ കഠിനാധ്വാനവും ദൃഢനിശ്ചയമുണ്ടെങ്കില്‍ മാത്രമാണ് സിവില്‍ സര്‍വീസ് എന്ന കടമ്പ മറികടക്കാന്‍ സാധിക്കൂ. അതിന് വേണ്ടി ധാരാളം വായിക്കുകയും ഇന്ത്യയിലെ പ്രസിദ്ധമായ കോച്ചിംഗ് സെന്ററുകളില്‍ ചെന്ന് പഠിക്കുന്നവരെ കുറിച്ചൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. പലരും ഉന്നത റാങ്ക് നേടിയ കഥകളും നമ്മള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പഠിച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ ഒരാളെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

നിരവധി ഉദ്യോഗാര്‍ത്ഥികള്‍ മികച്ച കോച്ചിംഗ് സെന്ററുകളും പുസ്തകങ്ങളും തിരഞ്ഞെടുത്ത് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍, കേരളത്തില്‍ നിന്നുള്ള ഒരു കൂലി വേല ചെയ്യുന്ന ശ്രീനാഥ് വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് പഠിച്ചാണ് പരീക്ഷയില്‍ ഉന്നത വിജയം സ്വന്തമാക്കിയത്. മൂന്നാര്‍ സ്വദേശിയായ ശ്രീനാഥ് തന്റെ കുടുംബത്തെ നോക്കുന്നതിനായി എറണാകുളത്തെത്തി കൂലി വേല ചെയ്താണ് ജീവിതം മൂുന്നോട്ട് നയിച്ചത്.

റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാരുടെ ബാഗ് ചുമടെടുക്കുന്ന തന്റെ ജോലിയില്‍ അദ്ദേഹം വളരെ പ്രതിബദ്ധത പുലര്‍ത്തിയിരുന്നു, കാരണം കുടുംബത്തിന്റെ ഏക വരുമാനം അദ്ദേഹം മാത്രമായിരുന്നു. രണ്ട് ഷിഫ്റ്റുകളില്‍ ജോലി ചെയ്യുമെങ്കിലും ഒരു ദിവസം 400 മുതല്‍ 500 രൂപ വരെ മാത്രമാണ് അദ്ദേഹത്തിന് സമ്പാദിക്കാന്‍ സാധിച്ചിരുന്നത്.

എന്നിരുന്നാലും ജീവിതത്തില്‍ എവിടെയെങ്കിലും എത്തിച്ചേരണമെന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രീനാഥ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പഠിക്കാന്‍ തുടങ്ങി, എന്നാല്‍ കൃത്യമായ വരുമാന സ്രോതസ് ഇല്ലാത്തതിനാല്‍ കോച്ചിംഗ് സെന്ററുകളിലെ ഉയര്‍ന്ന ഫീസ് അദ്ദേഹത്തിന് നല്‍കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ആ സമയത്ത് അദ്ദേഹത്തിന് തന്റെ സ്മാര്‍ട്ട് ഫോണ്‍ മാത്രമാണ് സഹായത്തിനുണ്ടായിരുന്നത്. ഉയര്‍ന്ന കോച്ചിംഗ് ഫീസും വിലയേറിയ പുസ്തകങ്ങളും വാങ്ങുന്നതിനുപകരം ശ്രീനാഥ് തന്റെ സ്മാര്‍ട്ട്‌ഫോണില്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ കാണാനും ആവശ്യമുള്ള നോട്ട്‌സുകള്‍ എടുക്കാനും തുടങ്ങി. 2016 മുതലാണ് സര്‍ക്കാര്‍ റെയില്‍വെ സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ സംവിധാനം ഒരുക്കിത്തുടങ്ങിയത്.

പല്ലുകള്‍ കാണിച്ച് ചിരിക്കാന്‍ മടിയാണോ, സൗന്ദര്യമുള്ള മോണകള്‍ക്ക് ഇതാ ചില ടിപ്‌സ്

ഈ തീരുമാനം ശ്രീനാഥിന് ഏറെ ഗുണം ചെയ്തു. പോസിറ്റീവ് വീക്ഷണത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ശ്രീനാഥ് റെയില്‍നെ സ്‌റ്റേഷനില്‍ നിന്ന് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ കേള്‍ക്കാന്‍ തുടങ്ങി. ഇതാണ് ശ്രീനാഥിന്റെ ജീവിതം മാറ്റിമറിച്ചത്. പാഠപുസ്തകങ്ങള്‍ക്കായി പണമൊന്നും ചെലവഴിച്ചില്ല, അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ ഒരു സ്മാര്‍ട്ട്ഫോണും മെമ്മറി കാര്‍ഡും ഒരു ഇയര്‍ഫോണും സൗജന്യ വൈഫൈയും മാത്രമായിരുന്നു ആവശ്യമുണ്ടായിരുന്നത്.

അങ്ങനെ കേരള പി എസ് സി പരീക്ഷകളില്‍ ശ്രീനാഥ് ഉന്നത വിജയം നേടാന്‍ തുടങ്ങി. അങ്ങനെ ഒരു ജോലി സ്വന്തമാക്കിയെങ്കിലും തന്റെ സ്വപ്‌നത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ശ്രീനാഥ് ഉറപ്പിച്ചു. യു പി എസ് സി പരീക്ഷകള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ശ്രീനാഥ് ആരംഭിച്ചു. ഓരോ യു പി എസ് സി പരീക്ഷയിലും അദ്ദേഹം തന്റെ ലക്ഷ്യത്തില്‍ കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തുകയും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

അങ്ങനെ നാലാമത്തെ ശ്രമത്തില്‍ ശ്രീനാഥ് തന്റെ സ്വപ്‌നത്തില്‍ എത്തിച്ചേര്‍ന്നു. ഒരു റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടറായി ജോലി ചെയ്യുന്നതില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ പദവികളില്‍ എത്തുന്നതു വരെയുള്ള അദ്ദേഹത്തിന്റെ അസാധാരണമായ യാത്രയില്‍ നിന്ന് ദശലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+