• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന ചൊവ്വ പിടിച്ചടക്കും, ലോഹങ്ങള്‍ ഭൂമിയിലേക്ക് കൊണ്ടുവരും: ടൈം ട്രാവലറുടെ ഞെട്ടിച്ച പ്രവചനം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ഒരു ടൈം ട്രാവലര്‍ എന്ന അവകാശപ്പെടുന്ന യുവതിയുടെ പ്രവചനം. ഇവര്‍ 3812ല്‍ നിന്ന് യാത്ര ചെയ്താണ് ഇവിടെയെത്തിയതെന്ന് ഇവര്‍ അവകാശപ്പെടുന്നു. മനുഷ്യന്‍ ഇപ്പോള്‍ ചൊവ്വയില്‍ താമസിക്കാന്‍ തുടങ്ങിയെന്നും 37കാരിയായ ഈ യുവതി അവകാശപ്പെടുന്നു. ചൊവ്വയുടെ ഒരു ചിത്രവും ഇതിന് തെളിവായി അവര്‍ പുറത്തുവിട്ടിട്ടുണ്ട്.

മേരി എന്നാണ് ഇവരുടെ പേര്. ചൊവ്വ മനുഷ്യന്റെ കടന്നു കയറ്റത്തിന് ഇരയായതായിട്ടാണ് യുവതി അവകാശപ്പെടുന്നത്. ഇവരുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലോകത്തെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

1

ചൈന ചൊവ്വാ ഗ്രഹം പിടിച്ചടക്കുമെന്നാണ് മേരി പറയുന്നത്. ഇവര്‍ പുറത്തിറക്കിയ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ മുഖം മറച്ചാണ് ഇവര്‍ ഇതില്‍ എത്തിയിരിക്കുന്നത്. ഭാവിയില്‍ ചൊവ്വ വലിയൊരു നഗരം പോലെയാവും. അതിന്റെ ചിത്രവും ഇവര്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. താന്‍ ഭാവിയില്‍ നിന്ന് വന്നത് കൊണ്ടാണ് ഇക്കാര്യം പറയുന്നതെന്ന് അവര്‍ പറയുന്നു. ഞാന്‍ ചൊവ്വയില്‍ പോയിരുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു.

2

രൂപത്തിന്റെ പേരില്‍ പരിഹാസം; വിദ്യാഭ്യാസം നിഷേധിച്ചു, പൊരുതി വിജയിച്ച് ഈ 23കാരന്‍രൂപത്തിന്റെ പേരില്‍ പരിഹാസം; വിദ്യാഭ്യാസം നിഷേധിച്ചു, പൊരുതി വിജയിച്ച് ഈ 23കാരന്‍

ഒരു മരുഭൂമി പോലെയാണ് ചൊവ്വയുള്ളത്. നിറയെ കെട്ടിടങ്ങളുണ്ട്. ആ സമയത്ത് തന്നെ ഞാനൊരു ഫോട്ടോയെടുത്തു. വളരെ കൗതുകം നിറഞ്ഞതാണ് ചൊവ്വാ ഗ്രഹം. അതേസമയം തന്നെ ഭയപ്പെടുത്തുന്നുമുണ്ടെന്ന് മേരി പറഞ്ഞു. ചൈനക്കാര്‍ മാത്രമാണ് അവിടെ താമസിക്കുന്നത്. കാരണം അവര്‍ക്ക് ലോക രാജ്യവുമായി വലിയൊരു കരാറുണ്ട്. ധാതുലവണങ്ങള്‍ ഖനനം ചെയ്‌തെടുക്കാനുള്ള ഈ കരാര്‍ എന്നും അവര്‍ പറഞ്ഞു.

3

4 ലക്ഷം ലോട്ടറിയടിച്ചെന്ന് യുവാവ്, തിരുത്തി ഭാര്യ, കിട്ടിയത് 40 കോടി, ഒറ്റയടിക്ക് ജീവിതം മാറി4 ലക്ഷം ലോട്ടറിയടിച്ചെന്ന് യുവാവ്, തിരുത്തി ഭാര്യ, കിട്ടിയത് 40 കോടി, ഒറ്റയടിക്ക് ജീവിതം മാറി

ചൊവ്വയില്‍ നിന്ന് ഏറ്റവും വിലയേറിയ ലോഹങ്ങള്‍ അവര്‍ ഭൂമിയിലേക്ക് കൊണ്ടുവരും. ചൊവ്വയിലെ ലോഹങ്ങളില്‍ 70 ശതമാനത്തോളം അത്തരത്തില്‍ ചൈന കൊണ്ടുവരുമെന്നും മേരി പറയുന്നു. അവരെ കൂടാതെ, ആ ഗ്രഹത്തില്‍ വരുന്നവരെല്ലാം അതിഥികളാണ്. ചൈനക്കാരല്ലാതെ അവിടെ സന്ദര്‍ശിക്കുന്നവര്‍ ടൂറിസ്റ്റുകളാണെന്നും യുവതി അവകാശപ്പെടുന്നു. താന്‍ 3812ല്‍ നിന്നുള്ള ടൈം ട്രാവലറാണെന്നാണ് ഇവര്‍ അവകാശപ്പെട്ടത്.

4

ഇതിനിടെ മറ്റൊരു ടൈം ട്രാവലറും പുതിയൊരു വാദവുമായി രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യര്‍ 2040ല്‍ ക്യൂആര്‍ കോഡ് ഇന്‍ ബില്‍ട്ടാ ടാറ്റൂ അടിക്കുമെന്നാണ് ഇയാളുടെ വാദം. കാര്‍ലോസ് എന്ന പേരിലാണ് ഇയാള്‍ വീഡിയോ ഇറക്കിയത്. സ്വന്തം കൈയ്യില്‍ ക്യൂആര്‍ കോഡ് ടാറ്റൂവും ഇയാള്‍ കാണിക്കുകയും ചെയ്തു. സ്‌പെയിനിലെ അലിസാന്‍ഡെയില്‍ നിന്നുള്ള ടൈം ട്രാവലറാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു.

5

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

താന്‍ ജനിച്ചത് 2012ലാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. 2028ല്‍ നിങ്ങള്‍ ഇന്ന് കാണുന്ന ലോകം അപ്രത്യക്ഷമാകും. പണത്തിന് പകരം ക്രിപ്‌റ്റോ കറന്‍സി ഉപയോഗിക്കാന്‍ തുടങ്ങും. ഭക്ഷണത്തിന് പകരം കഴിക്കാനും കോയിന്‍ തന്നെയാണ് നല്‍കുക. ഇതിനായി ഈറ്റ്‌കോയിന്‍ എന്ന സംവിധാനമുണ്ടാകും. 2029ല്‍ ക്യൂആര്‍ കോഡ് ടാറ്റൂ നിലവില്‍ വരും. എല്ലാവരുടെയും കൈയ്യില്‍ ക്യൂആര്‍ കോഡുണ്ടാവും. ഒരു വ്യക്തിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അതിലുണ്ടാവും. പാസ്‌പ്പോര്‍ട്ട്, ഡാറ്റ, രോഗം, ക്രിമിനല്‍ ഹിസ്റ്ററി, എന്നിവയെല്ലാം അതിലുണ്ടാവുമെന്നും യുവാവ് പറഞ്ഞു.

English summary
us: 37 year old time traveler says china will invade mars and live there, claims goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X