Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യത്തിന് പരിധികളില്ല, ഫ്‌ളോറിഡക്കാരി ഒറ്റദിനം കൊണ്ട് കോടീശ്വരി; ലോട്ടറിയടിച്ചത് ഒന്നരക്കോടി!!

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഭാഗ്യവാന്മാരും ഭാഗ്യവതികളും നിത്യേന ഒരുപാടുണ്ടാവുന്നുണ്ട്. അമേരിക്കന്‍ ലോട്ടറിയിലൂടെ ജീവിതം മെച്ചപ്പെടുത്തിയവര്‍ ധാരാളമാണ്. ഗരേജും, കൃഷിയുമൊക്കെയായി നടന്നവര്‍ ഒറ്റരാത്രി കൊണ്ട് കോടീശ്വരന്മാരായിരിക്കുകയാണ്. അത്തരത്തില്‍ ഒരു സ്ത്രീ അടക്കം മൂന്ന് പേരാണ് കഴിഞ്ഞ ദിവസം ജാക്ക്‌പോട്ട് അടിച്ച് കോടീശ്വരന്മാരായിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ഇവര്‍ തരംഗമായിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് ഭാഗ്യം കടന്നുവന്നിരിക്കുന്നത്. യുഎസ്സില്‍ പവര്‍ബോള്‍ ജാക്‌പോട്ടിന്റെ സമ്മാന തുക വര്‍ധിപ്പിച്ച സമയത്താണ് ഇങ്ങനൊരു കാര്യം സംഭവിച്ചിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

ഫ്‌ളോറിഡയില്‍ നിന്നുള്ള ഡോണി ഡ്യൂബിസ് എന്ന 58കാരിയാണ് ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായത്. സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നടന്നിരിക്കുന്നത്. 15 മില്യണ്‍ യുഎസ് ഡോളറാണ് ഇവര്‍ക്ക് ലഭിച്ചത്. ജാക്‌പോട്ടിലൂടെ ഇവര്‍ ലഭിച്ച തുക ഏകദേശം ഒന്നരകോടി രൂപയോളം വരും. ഫ്‌ളോറിഡ ലോട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലായ് 23ന് നടന്ന നറുക്കെടുപ്പിലാണ് ഇവര്‍ക്ക് ജാക്‌പോട്ട് അടിച്ചത്. ഓര്‍മോണ്ട് ബീച്ചിലാണ് ഡോണ താമസിക്കുന്നത്. ഒറ്റതവണ പെയിമെന്റായിട്ടാണ് ഇവര്‍ക്ക് ഈ തുക ലഭിക്കുകയെന്നും ഫ്‌ളോറിഡ ലോട്ടോ പറഞ്ഞു.

2

ഡോണയ്ക്ക് പത്ത് മില്യണിന്റെ അടുത്താണ് ലോട്ടറി തുകയായി ലഭിക്കുക. ബാക്കി നികുതിയില്‍ കിഴിവ് വരും. ഓര്‍മോണ്ട് ബീച്ചിലെ വി ഡിസ്‌കൗണ്ട് ബീവറേജില്‍ നിന്നാണ് ഈ ടിക്കറ്റ് ഡോണ വാങ്ങിയത്. അതേസമയം വയോധികയുടെ ഭാഗ്യത്തെ സോഷ്യല്‍ മീഡിയ അഭിനന്ദിച്ചു. അതേസമയം കനേഡിയന്‍ ലോട്ടറിയായ ലോട്ടോ മാക്‌സിലാണ് മറ്റൊരു ഭാഗ്യവാന്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇതൊരു യുവാവിനാണ് അടിച്ചിരിക്കുന്നത്. പക്ഷേ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 60 മില്യണാണ് ഇയാള്‍ക്ക് സമ്മാനത്തുകയായി ലഭിച്ചിരിക്കുന്നത്. ഒന്താരിയോയില്‍ നിന്നുള്ള യുവാവാണിത്. ഏകദേശം ആറ് കോടി രൂപ വരുമിത്.

3

യുനൈറ്റഡ് കൗണ്ടീസ് ഓഫ് പ്രെസ്‌കോട്ട് ആന്‍ഡ് റസ്സലിലാണ് ഈ സമ്മാനത്തുക അടിച്ച ഭാഗ്യവാനുള്ളത്. ഒട്ടാവയ്ക്ക് സമീപമുള്ള മുനിസിപ്പാലിറ്റിയാണിത്. അതേസമയം ബ്രിട്ടനിലും അതുപോലെ പേര് വെളിപ്പെടുത്താത്ത ഒരു ഭാഗ്യവാന് വന്‍ തുക ലോട്ടറിയായി അടിച്ചിരിക്കുകയാണ്. ബുധനാഴ്ച്ചകളില്‍ നറുക്കെടുക്കുന്ന മസ്റ്റി ബി വണ്‍ ലോട്ടറിയിലാണ് 12.8 മില്യണ്‍ ലഭിച്ചിരിക്കുന്നത്. എവിടെ നിന്നാണ് ഈ ടിക്കറ്റ് എടുത്തതെന്നും വ്യക്തമല്ല. ഒന്നേകാല്‍ കോടി രൂപയോളം വരുമിത്. ടിക്കറ്റ് ജേതാവിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ലോട്ടറി ഓപ്പറേറ്റര്‍ കാമലോട്ട് പറഞ്ഞു.

4

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

അതേസമയം യുഎസ്സിലെ വമ്പന്‍ ലോട്ടറിയായ പവര്‍ബോള്‍ ജാക്‌പോട്ട് അതിന്റെ സമ്മാനത്തുക ഉയര്‍ത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് പവര്‍ബോള്‍ ജാക്ക്‌പോട്ട് നല്‍കുന്നത്. 1.6 ബില്യണായിട്ടാണ് സമ്മാനത്തുക ഉയര്‍ത്തിയിരിക്കുന്നത്. 16 കോടിയോളം രൂപ വരുമിത്. ഓഗസ്റ്റ് മൂന്നിന് ഗ്രാന്‍ഡ് പ്രൈസ് പ്രഖ്യാപിച്ച ശേഷം വന്‍ വളര്‍ച്ചയാണ് പവര്‍ബോള്‍ ജാക്‌പോട്ടിന് ഉണ്ടായിരിക്കുന്നത്. റെക്കോര്‍ഡ് പവര്‍ബോള്‍ ജാക്‌പോട്ട് അവസാനമായി നടന്നത് 2016ലാണ്. കാലിഫോര്‍ണിയ, ഫ്‌ളോറിഡ്, ടെന്നസി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ 1.586 മില്യണ്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+