Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശത്ത് അദൃശ്യ ശക്തിയെത്തും, 7 പേര്‍ ഭൂമിയിലേക്ക് വീഴും, സംഭവിക്കുക ഇക്കാര്യങ്ങള്‍; പ്രവചനം

വാഷിംഗ്ടണ്‍: ഭൂമിയില്‍ അജ്ഞാത ശക്തികളുണ്ടോ? ദീര്‍ഘകാലമായി പലരും ചോദിക്കുന്നതാണ് ഈ ചോദ്യം. പലരും പ്രേതങ്ങളെ കണ്ടുവെന്നും, അന്യഗ്രഹ ജീവികളെയും പറക്കുംതളികയെയും കണ്ടുവെന്നെല്ലാം അവകാശപ്പെടാറുണ്ട്. ഇതെല്ലാം സത്യമാണോ എന്ന് തെളിയിക്കപ്പെടാതെ കിടക്കുകയാണ്. പലരും അന്വേഷിച്ചെങ്കിലും കണ്ടുപിടിക്കാന്‍ ആയിട്ടില്ല.

എന്നാല്‍ ഒരു യുവാവ് പുതിയതായി നടത്തിയ പ്രവചനങ്ങള്‍ ലോകത്തെ ആകെ വിറപ്പിക്കുകയാണ്. എത്ര അന്വേഷിച്ചാലും കണ്ടെത്താനാവാത്തൊരു കാര്യത്തില്‍ നിന്ന് അജ്ഞാതരായ ആളുകള്‍ ഭൂമിയിലേക്ക് വരുമെന്നാണ് ഇയാളുടെ പ്രവചനം. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ പ്രവചനം. വിശദമായ വിവരങ്ങളിലേക്ക്.....

1

പ്രവചനം നടത്തിയ യുവാവ് ഒരു ടൈം ട്രാവലറാണ്. ഒപ്പം പ്രമുഖ ടിക് ടോക് യൂസറുമാണ്. താന്‍ ഈ വര്‍ഷത്തില്‍ ജീവിക്കേണ്ടയാളല്ലെന്നാണ് ഈനോ ആള്‍റിച്ച് എന്ന ഈ യുവാവ് പറയുന്നത്. താന്‍ 2671ല്‍ നിന്ന് വന്ന ടൈം ട്രാവലറാണെന്നാണ് യുവാവ് അവകാശപ്പെടുന്നത്. അബദ്ധത്തില്‍ ഈ വര്‍ഷത്തില്‍ എത്തിപ്പെട്ടുവെന്നാണ് ഇയാള്‍ പറയുന്നത്. അതേസമയം എല്ലാവരും ഭയക്കുന്ന ആ ദിവസം വരാന്‍ ഇനി അഞ്ച് മാസം കൂടിയാണ് ഉള്ളതെന്ന് ഇയാള്‍ പറയുന്നു. ആകാശത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ ഭൂമിയിലേക്ക് ഏഴ് പേര്‍ വീഴുമെന്നാണ് ഈനോ പറയുന്നത്.

2

ആകാശത്ത് വിമാനങ്ങളോ, പറക്കുന്ന യാതൊരു കാര്യങ്ങളോ ആ മേഖലയില്‍ ഒരിടത്തും ഉണ്ടാവില്ല. പിന്നെങ്ങനെയാണ് ഇവര്‍ ഭൂമിയിലെത്തിയതെന്ന കാര്യം അജ്ഞാതമായിരിക്കും ഇയാള്‍ പറയുന്നു. നിങ്ങള്‍ എത്ര നോക്കിയാലും ആകാശത്ത് പറക്കുംതളികയോ വിമാനമോ കാണാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ആ ഏഴ് പേര്‍ എങ്ങനെ വന്നുവെന്നതും അജ്ഞാതമായിരിക്കും. അതേസമയം 2023 മെയ് മാസത്തില്‍ ആയിരിക്കും ഇവര്‍ ആകാശത്ത് നിന്ന് താഴേക്ക് വീഴുകയെന്നും ഈനോ ആള്‍റിച്ച് മുന്നറിയിപ്പ് നല്‍കുന്നു.

3

നേരത്തെ ഭൂമിയെ പോലെ സമാനമായ രണ്ട് ഗ്രഹങ്ങള്‍ കണ്ടെത്തുമെന്നും, അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തുമെന്നും, അതുപോലെ മറ്റൊരു കാലത്തേക്കുള്ള പോര്‍ട്ടല്‍ തുറക്കുമെന്നും, ആളുകള്‍ അതിലേക്ക് വീഴുമെന്നും ഈനോ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പ്രവചനം വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ കാര്യങ്ങള്‍ യുവാവ് പ്രവചിച്ചിരിക്കുന്നത്. വിമാനങ്ങള്‍ പോലും കടന്നുപോകാത്ത ഒരിടത്ത് കൂടി ഏഴ് പേര്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് പതിക്കുമെന്ന കാര്യം പല സോഷ്യല്‍ മീഡിയ യൂസര്‍മാരെയും ഞെട്ടിച്ചിരിക്കുകയാണ്.

4

നവംബര്‍ മുപ്പതിന് ഭൂമിയുടെ തനിപ്പകര്‍പ്പായ മറ്റൊരു ഭൂമി ജെയിംസ് വെബ് ടെലസ്‌കോപ്പിലൂടെ കണ്ടെത്തുമെന്നാണ് പ്രവചനങ്ങളിലൊന്ന്. ബര്‍മുഡ ട്രയാങ്കിളിന് മുകളിലൂടെ പറക്കുന്ന ഒരു വിമാനം കാണാതാവുമെന്ന പ്രവചനവും ഇതിലുണ്ട്. ഇത് അടുത്ത വര്‍ഷം ജനുവരി ഒന്നിന് സംഭവിക്കുമെന്നാണ് യുവാവ് പറയുന്നു. അത് മാത്രമല്ല ലോകത്തിന് ഒരു സന്ദേശം സമുദ്രത്തിനടിയില്‍ നിന്ന് ലഭിക്കുമെന്നാണ് ഈനോ അവകാശപ്പെടുന്നത്. ഇത് മാര്‍ച്ച് മൂന്നിന് സംഭവിക്കും. ആദ്യമായിട്ടായിരിക്കും സമുദ്രത്തിനടിയില്‍ നിന്ന് സന്ദേശം മനുഷ്യര്‍ക്ക് ലഭിക്കുന്നതെന്നും ഇയാള്‍ പറയുന്നു.

5

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

2023 മെയ് പതിനഞ്ചിന് ഒരു മെഗാ സുനാമി തന്നെ കാലിഫോര്‍ണിയന്‍ തീരത്ത് അടിക്കും. സാന്‍ഫ്രാന്‍സിസ്‌കോയെ അത് തകര്‍ക്കുമെന്നും ഈനോ മുന്നറിയിപ്പ് നല്‍കുന്നു. ജൂണ്‍ പതിനെട്ടിനാണ് ആളുകള്‍ അജ്ഞാത കാരണത്താല്‍ ആകാശത്ത് നിന്ന് വീഴുകയെന്നും യുവാവ് പറഞ്ഞു. അതേസമയം ഇയാള്‍ പറയുന്നത് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സത്യമായിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോവുകയാണെന്നും കമന്റുണ്ട്. നിങ്ങള്‍ക്ക് ഈ മോശം കാര്യങ്ങള്‍ മാത്രമേ പറയാനുള്ളൂ എന്ന് ചോദിച്ചവരുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+