ഇങ്ങനെയുണ്ടോ ഭാഗ്യം; 82 ലക്ഷം അടിച്ചു, വീണ്ടും ടിക്കറ്റെടുത്തു, എഴുപതുകാരിക്ക് കിട്ടിയത് കോടികള്‍
വാഷിംഗ്ടണ്‍: ഭാഗ്യം എന്ന് പറഞ്ഞാല്‍ കുറഞ്ഞ് പോകും, മഹാഭാഗ്യം എന്നൊക്കെ കേട്ടിട്ടില്ലേ. ഇല്ലെങ്കില്‍ അങ്ങനൊന്ന് സംഭവിച്ചിരിക്കുകയാണ് ഒരു അമേരിക്കക്കാരിയുടെ ജീവിതത്തില്‍. ഒരേസമയം രണ്ട് ലോട്ടറി അടിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ അങ്ങനൊന്നാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഈ സ്ത്രീക്ക് വന്‍ തുകയാണ് രണ്ട് തവണയായി ഒരു ദിവസം ലോട്ടറി അടിച്ചിരിക്കുന്നത്.
ഒരു ലോട്ടറി അടിച്ചതിന്റെ തുക വാങ്ങി ഇവര്‍ വീട്ടിലേക്ക് വരുന്നതിനിടെയാണ് മറ്റൊന്ന് കൂടി ഇവര്‍ക്ക് അടിച്ചത്. ചുമ്മാ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ലോട്ടറിയെടുത്ത സ്ത്രീക്ക് അടിച്ചത് കോടികളാണ്. സോഷ്യല്‍ മീഡിയ അമ്പരന്ന് നില്‍ക്കുകയാണ് ഇങ്ങനൊരു നേട്ടത്തില്‍. വിശദമായ വിവരങ്ങളിലേക്ക്.....

അമേരിക്കയിലെ ന്യൂവര്‍ക്കില്‍ നിന്നുള്ള എഴുപതുകാരിക്കാണ് ഇതുവരെ വിശ്വസിക്കാന്‍ പോലും സാധിക്കാത്ത നേട്ടം സ്വന്തമായിരിക്കുന്നത്. ആദ്യത്തെ ലോട്ടറി അടിച്ചത് 82.8 ലക്ഷം രൂപയാണ്. ഏകദേശം ഒരുലക്ഷം ഡോളര്‍ വരുമിത്. ഈ പണവും വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് വയോധികയ്ക്ക് വീണ്ടും ലോട്ടറിയടിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം ഡോളരാണ് ഇവര്‍ക്ക് ലഭിച്ചത്. ഏകദേശം 2.8 കോടി രൂപയോളം വരും. ഭാഗ്യം ഇതുപോലെ ആര്‍ക്ക് ലഭിക്കാനാണ്. ലോകത്തെ ഏറ്റവും വലിയ ഭാഗ്യവതി ഇവരാണെന്ന് പറഞ്ഞാലും അമ്പരക്കാനില്ല. ഒരു ദിവസം തന്നെ ഇരട്ട ലോട്ടറി അടിക്കണമെങ്കില്‍ മഹാഭാഗ്യം തന്നെ വേണം.

ഇവര്‍ ആദ്യത്തെ ലോട്ടറിയുടെ സമ്മാനമായ 82 ലക്ഷവും വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെ ഡോവറിലെ ടൈഗര്‍ മാര്‍ട്ടില്‍ വാഹനം നിര്‍ത്തി മറ്റൊരു ലോട്ടറി കൂടി എടുക്കുകയായിരുന്നു. അതിലാണ് വന്‍ തുക ഇവര്‍ക്ക് അടിച്ചതെന്ന് ഡെലവേറെ ലോട്ടറി അധികൃതര്‍ പറഞ്ഞു. ഒക്ടോബര്‍ ഇരുപതിനാണ് പണം വാങ്ങാനായി യുവതി ലോട്ടറി ആസ്ഥാനത്തെത്തിയത്. 82 ലക്ഷം രൂപ സ്‌ക്രാച്ച് കാര്‍ഡ് ടിക്കറ്റിലൂടെയാണ് ഇവര്‍ക്ക് ലഭിച്ചത്. ന്യൂവാര്‍ക്കിലെ സ്പീഡി ഗ്യാസില്‍ നിന്നാണ് ഇവര്‍ ഈ ടിക്കറ്റ് വാങ്ങിയത്. അത് ഭാഗ്യത്തിലേക്കുള്ള തുടക്കമായിരുന്നു.

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
ലോട്ടറി കൊടുത്ത് പണം വാങ്ങിയ വരുന്നതിന്റെ സന്തോഷത്തിലാണ് ടൈഗര്‍ മാര്‍ട്ടില്‍ നിന്ന് മൂന്ന് സ്‌ക്രാച്ച് ടിക്കറ്റുകള്‍ കൂടി വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിലാണ് മൂന്ന് കോടിക്കടുത്ത് തുക അവര്‍ക്ക് ലഭിച്ചത്. എന്റെ ആത്മാര്‍ത്ഥ സുഹൃത്താണ് എനിക്ക് ഒരു ലക്ഷത്തോളം ഡോളര്‍ ലോട്ടറി അടിച്ചെന്ന് ആദ്യം പറഞ്ഞതെന്ന് വയോധിക പറയുന്നു. എനിക്കൊപ്പം ആ ലോട്ടറി മാറി പണമാക്കാന്‍ അവര്‍ വരികയും ചെയ്തു. തിരിച്ചുവരുന്ന വഴി വീണ്ടും ടിക്കറ്റ് നോക്കിയപ്പോള്‍ മൂന്ന് ലക്ഷമാണ് കിട്ടിയത്. വിശ്വസിക്കാനാവാതെ ഞങ്ങള്‍ അവിടെ ഇരുന്ന് പോയെന്നും ഇവര്‍ പറഞ്ഞു.

അതേസമയം ഡെലവെറെ ലോട്ടറിയുടെ ആക്ടിങ് ഡയറക്ടര്‍ ഹെലന്‍ കീലി ഇവരെ അഭിനന്ദിച്ച് രംഗത്തെത്തി. ഇരട്ട ലോട്ടറി ഭാഗ്യത്തില്‍ നിങ്ങളെ അഭിനന്ദിക്കുന്നു. ഇന്‍സ്റ്റന്റ് ലോട്ടറി ഞെട്ടിക്കുന്നുണ്ടെന്നും ഹെലന്‍ പറഞ്ഞു. വിരമിക്കലിന് ശേഷമുള്ള ജീവിതം ആസവദിക്കാനാണ് താന്‍ ഈ പണം ചെലവഴിക്കുകയെന്ന് എഴുപതുകാരി പറയുന്നു. നേരത്തെ യുഎസ്സില്‍ തന്നെ ഒരു അറുപതുകാരന്‍ വാഹനത്തിന്റെ മീറ്ററിലെ നമ്പര്‍ നോക്കി ഇതുപോലെ ലോട്ടറി നമ്പര്‍ എടുത്തിരുന്നു. അതുപോലെ തന്നെ ഇയാള്‍ക്ക് ലോട്ടറി അടിച്ചിരുന്നു. ഇതും വൈറലായ സംഭവമാണ്.












Click it and Unblock the Notifications