Get Updates
Get notified of breaking news, exclusive insights, and must-see stories!

വിചാരിച്ചത് കിട്ടിയില്ല, എടുത്തത് ഭാഗ്യമില്ലാത്ത ലോട്ടറി; അമേരിക്കക്കാരിക്ക് അടിച്ചത് ലക്ഷങ്ങള്‍

വാഷിംഗ്ടണ്‍: ഭാഗ്യമെന്ന് പറഞ്ഞാല്‍ ഒന്നൊന്നര ഭാഗ്യം അതാണ് ഒരു അമേരിക്കക്കാരിയുടെ കാര്യത്തിലുണ്ടായിരിക്കുന്നത്. നമ്മളൊക്കെ ലോട്ടറി എടുക്കും. പക്ഷേ പത്ത് പൈസ ഒരിക്കല്‍ പോലും കിട്ടില്ല, എന്നാല്‍ ചിലര്‍ക്ക് അത് നേരെ തിരിച്ചാണ്. ഭാഗ്യം ഫ്‌ളൈറ്റ് പിടിച്ചായിരിക്കും വരുന്നത് എന്ന് കേട്ടിട്ടില്ലേ. അതുപോലൊന്നാണ് അമേരിക്കന്‍ സ്ത്രീയുടെ കാര്യം.

തന്റെ പ്രിയപ്പെട്ട ലോട്ടറി എടുക്കാന്‍ ഇറങ്ങിയ ഇവര്‍ അതിന് സാധിക്കാതെ നിരാശയാവുകയും, പകരം മറ്റൊന്ന് എടുക്കുകയും ചെയ്തു. പക്ഷേ അതിന് അടിച്ചതോ ലക്ഷങ്ങളാണ്. ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യം നടന്നതിന്റെ അമ്പരപ്പിലാണ് ഇവരിപ്പോള്‍. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: North Carolina Education Lottery

യുഎസ്സിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള യുവതിക്കാണ് ഭാഗ്യം തേടിയെത്തിയത്. ഇവരുടെ സ്‌ക്രാച് കാര്‍ഡ് ലോട്ടറിയില്‍ നിന്ന് ലക്ഷങ്ങളാണ് അടിച്ചിരിക്കുന്നത്. ഇവര്‍ ഭാഗ്യം പോലെ കണ്ടിരുന്ന ലോട്ടറി ടിക്കറ്റ് തീര്‍ന്ന് പോയത് കൊണ്ട് വാങ്ങിയതാണ് ഈ സ്‌ക്രാച്ച് കാര്‍ഡ്. അതില്‍ 87000 യൂറോയാണ് സമ്മാനമായി അടിച്ചിരിക്കുന്നത്. ഇത് ലക്ഷങ്ങള്‍ വരും. നോര്‍ത്ത് കരോലിനയിലെ പൈലറ്റ് മൗണ്ടനിലുള്ള ഡാനാ പ്രൂയിറ്റ് എന്ന 62കാരിക്കാണ് വന്‍ ഭാഗ്യം തേടിയെത്തിയത്.

2

താന്‍ സ്ഥിരമായി എടുക്കുന്ന ലോട്ടറി ഭാഗ്യം കൊണ്ടുതരുമെന്ന് ഡാന വിശ്വസിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ഒരു ലക്ഷത്തോളം ഡോളര്‍ ഇവരെ തേടിയെത്തിയത്. തന്റെ പ്രിയപ്പെട്ട ലോട്ടറി ടിക്കറ്റിനായി ഇവര്‍ കുറേ പരിശ്രമിച്ച് നോക്കി., എന്നാല്‍ ഒരിടത്തും ഡാനയ്ക്ക് അത് കിട്ടിയില്ല. ഇതോടെ മറ്റൊരു ഫോര്‍ച്യുണ്‍ ടിക്കറ്റ് അവര്‍ എടുക്കുകയായിരുന്നു. ഇന്‍സ്റ്റന്റ് ലോട്ടറിയാണിത്. ഒരിക്കല്‍ പോലും ഇതില്‍ നിന്ന് സമ്മാനം അടിക്കുമെന്ന് അവര്‍ കരുതിയില്ല. ഇതൊരു ഭാഗ്യം കെട്ട ടിക്കറ്റായിട്ടാണ് അവര്‍ കരുതിയത്.

3

രണ്ടാമത്തെ ടിക്കറ്റുമെടുത്ത് നിരാശയോടെ കടയുടെ പുറത്തെത്തിയ ഡാന, അവിടെ വെച്ച് തന്നെ ആ കാര്‍ഡ് സ്‌ക്രാച്ച് ചെയ്ത് നോക്കുകയായിരുന്നു. ഒരു ലക്ഷം ഡോളര്‍ കിട്ടിയത് അപ്പോഴാണ് യുവതി ശ്രദ്ധിച്ചത്. ഒറ്റ നിമിഷം കൊണ്ട് ആകെ ഷോക്കായി പോയി. തനിക്ക് ഹൃദയസ്തംഭനം വന്നത് പോലെയുള്ള അവസ്ഥയായി. ശരിക്കും ഞെട്ടിപ്പോയിരുന്നുവെന്നും ഡാന പറഞ്ഞു. മുപ്പത് ഡോളറിന്റെ ടിക്കറ്റാണ് അവര്‍ എടുത്തത്. ഇസ്റ്റ് പൈന്‍ സ്ട്രീറ്റിലുള്ള മേബെറി മാര്‍ട്ടില്‍ നിന്നാണ് ഈ ടിക്കറ്റ് അവര്‍ വാങ്ങിയത്.

4

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വിജയമാണിത്. ഇത്രയും വലിയ തുക ലോട്ടറി അടിച്ചിട്ടേയില്ലെന്നും ഡാന പറഞ്ഞു. ഞാന്‍ ഇപ്പോഴും അതിന്റെ ഞെട്ടലിലാണ്. സത്യം പറഞ്ഞാല്‍ ഇത് വിശ്വസിക്കാനാവുന്നില്ലെന്നും അവര്‍ പറഞ്ഞു. ലോട്ടറി ആസ്ഥാനത്തെത്തിയാണ് അവര്‍ തുക കൈപ്പറ്റിയത്. സംസ്ഥാന-ഫെഡറല്‍ നികുതി കഴിച്ച് 71019 ഡോളര്‍ അവര്‍ക്ക് ലഭിക്കും. റിട്ടയര്‍മെന്റിന് ശേഷം ജീവിതം ആസ്വദിക്കാനും മുന്നോട്ട് കൊണ്ടുപോകാനും ഈ പണം ഉപയോഗിക്കും. ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാനായി കുറച്ച് പണം എടുത്ത് വെക്കുമെന്നും അവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+