മത്സരത്തിന്റെ ഇടവേളയ്ക്ക് വാങ്ങിയ ലോട്ടറിക്ക് അടിച്ചത് ലക്ഷങ്ങള്‍, യുവാവിനെ തേടിയെത്തിയത് മഹാഭാഗ്യം

വാഷിംഗ്ടണ്‍: ഒരു അമേരിക്കന്‍ യുവാവ് ആകെ അമ്പരപ്പിലാണ്. ഒരു രസത്തിന് എടുത്ത ടിക്കറ്റിന് ഇപ്പോള്‍ ലക്ഷങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഒരൊറ്റ ദിവസം കൊണ്ട് ജീവിതം തന്നെ ആകെ മാറി മറിഞ്ഞിരിക്കുകയാണ്. അങ്ങനെ സ്ഥിരമായി ടിക്കറ്റ് എടുക്കുന്നയാളുമല്ല സമ്മാനം അടിച്ച യുവാവ്. പക്ഷേ ഇവിടെ ഭാഗ്യം അയാള്‍ക്കൊപ്പമായിരുന്നു. അത് തേടി വരികയായിരുന്നു.

എന്തായാലും ഈ അമ്പരപ്പ് ഒന്ന് മാറിയ ശേഷം ലക്ഷങ്ങള്‍ എന്ത് ചെയ്യണമെന്ന് ചിന്തിച്ച് തുടങ്ങാനാണ് യുവാവിന്റെ പ്ലാന്‍. പക്ഷേ ഈ സമ്മാനം അടിച്ച രീതിയാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. എങ്ങനെയാണ് ഈ യുവാവിന് സമ്മാനം അടിച്ചതെന്ന് പരിശോധിക്കാം....

1

ഇക്കഴിഞ്ഞ ഞായറാഴ്ച്ച പിറ്റ്‌സ്ബര്‍ഗ് സ്റ്റീലേഴ്‌സിന്റെ മത്സരം കാണാന്‍ പോയതായി ലിങ്കര്‍ഗസ് വില്യംസ് എന്ന യുവാവ്. ന്യൂബേണ്‍ നിവാസിയാണ് ഇയാള്‍. കളിയുടെ പകുതി സമയത്തെ ഇടവേളയില്‍ ചെറുതായി എന്തെങ്കിലും കഴിക്കണമെന്ന് ലിങ്കര്‍ഗസിന് തോന്നി. കുറച്ച് ഭക്ഷണം കഴിക്കാനായി പോയതാണ് ഇയാള്‍. ഒരു കടയില്‍ ഇതിനിടെ ഭക്ഷണം വാങ്ങാന്‍ വാഹനവും നിര്‍ത്തി. അപ്പോള്‍ തന്നെ ഭക്ഷണത്തിനൊപ്പം ഒരു ലോട്ടറി സ്‌ക്രാച്ച് കാര്‍ഡ് ടിക്കറ്റും ലിങ്കര്‍ഗസ് വാങ്ങുകയായിരുന്നു. അതിനാണ് ഇപ്പോള്‍ ലക്ഷങ്ങള്‍ ലഭിച്ചിരിക്കുന്നത്.

2

ടിക്കറ്റെടുത്ത ആവേശത്തില്‍ ആ കടയില്‍ വെച്ച് തന്നെ ഇത് ചുരണ്ടി നോക്കുകയായിരുന്നു യുവാവ്. അതിലെ തുക കണ്ട് ലിങ്കര്‍ഗസ് ആകെ ഞെട്ടിപ്പോയിരിക്കുകയാണ്. ന്യൂബേണിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ബുലവാര്‍ഡിലെ ഹാരിസ് ടീറ്റര്‍ എന്ന കടയില്‍ ഭക്ഷണം വാങ്ങാനായി മാത്രം നിര്‍ത്തിയതാണെന്ന് യുവാവ് പറയുന്നു. 2437 രൂപ നല്‍കിയാണ് ഫോര്‍ച്യൂണ്‍ ടിക്കറ്റ് ലിങ്കര്‍ഗസ് വാങ്ങിയത്. അപ്പോള്‍ തന്നെ ടിക്കറ്റെടുക്കുകയായിരുന്നു. അത് ഭാഗ്യം തരുമെന്ന വിശ്വാസത്തിലാണ് ടിക്കറ്റെടുത്തത്.

3

വളരെ ആവേശത്തിലായിരുന്നു ആ ടിക്കറ്റെടുത്തപ്പോഴെന്ന് ലിങ്കര്‍ഗസ് പറയുന്നു. തന്റെ ഭക്ഷണം പോലും വാങ്ങാന്‍ മറന്ന് പോയി. ലോട്ടറി ആസ്ഥാനത്തെത്തി കഴിഞ്ഞ ദിവസമാണ് യുവാവ് പണം വാങ്ങിയത്. 80 ലക്ഷം രൂപയാണ് ലിങ്കര്‍ഗസിന് സമ്മാനമായി അടിച്ചത്. നികുതി അടക്കം പിടിച്ച് 58 ലക്ഷം രൂപയില്‍ അധികം യുവാവിന് ലഭിക്കും. അതേസമയം ഈ പണം കൊണ്ട് കുറച്ച് കാര്യങ്ങള്‍ ചെയ്യാനുണ്ട് ലിങ്കര്‍ഗസിന്. തന്റെ വീട് ഒന്ന് മോടി പിടിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ഒരുപാട് കാലമായി ചെയ്യണമെന്ന് കരുതിയ കാര്യമാണിതെന്നും യുവാവ് പറഞ്ഞു.

4

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

സ്‌ക്രാച്ച് കാര്‍ഡിലൂടെ തന്നെ മറ്റൊരു വ്യക്തിക്കും ലക്ഷങ്ങള്‍ സമ്മാനമായി കിട്ടിയിരിക്കുകയാണ്. 41 ലക്ഷം രൂപയാണ് ഫോര്‍ട്ട് സ്മിത്ത് നിവാസിയായ ക്രിസ് ഫോക്‌സിന് ലഭിച്ചിരിക്കുന്നത്. 1651 രൂപയ്ക്ക് വാങ്ങിയ ടിക്കറ്റിനാണ് ഇത്രയും വലിയ തുക ലഭിച്ചിരിക്കുന്നത്. ലോട്ടറിയടിച്ചെന്ന് എത്ര പറഞ്ഞിട്ടും ഇയാള്‍ വിശ്വസിച്ചിരുന്നില്ല. ഒടുവില്‍ സെന്ററിലെത്തി പരിശോധിച്ചപ്പോള്‍ മാത്രമാണ് ഫോക്‌സ് വിശ്വസിച്ചത്. ഈ പണം ഉപയോഗിച്ച് ഒരു വീട് വാങ്ങാനാണ് തന്റെ ആഗ്രഹമെന്ന് ഫോക്‌സ് വെളിപ്പെടുത്തി. സ്ഥിരമായി സ്‌ക്രാച്ച് ലോട്ടറി വാങ്ങുന്നയാളാണ് ഫോക്‌സ്.

5

ഓസ്‌ട്രേലിയയില്‍ അതുപോലെ മെഗാ കോടീശ്വരനാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 169 കോടിയോളം രൂപയാണ് സൗത്ത് മെല്‍ബണ്‍ നിവാസിക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. ഓസ് ലോട്ടറിയിലാണ് ഈ നേട്ടം യുവാവിനെ തേടിയെത്തിയത്. ഡിസംബര്‍ ആറിന് നറുക്കെടുത്ത ടിക്കററാണിത്. നല്ല ഉറക്കത്തിലായിരുന്നു ഈ യുവാവ്. ആ സമയത്താണ് ഭാഗ്യം തേടിയെത്തിയ കാര്യം അധികൃതര്‍ വിളിച്ച് പറയുന്നത്. ഉറങ്ങി എഴുന്നേറ്റപ്പോഴേക്ക് ഇത്രയും വലിയ ഭാഗ്യം വരുമോ എന്നായിരുന്നു യുവാവിന്റെ ചോദ്യം.

6

പവര്‍ ബോളിന്റെ ടിക്കറ്റായിരുന്നു സാധാരണ വാങ്ങാറുണ്ടായിരുന്നത്. എന്നാല്‍ ഓസ് ലോട്ടോയില്‍ അന്ന് കാണിച്ചിരുന്ന ബംപര്‍ സമ്മാനം ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരു തവണ എടുത്ത് നോക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇങ്ങനൊരു ഭാഗ്യം തേടിയെത്തുമെന്ന് ഒരുക്കലും പ്രതീക്ഷിച്ചില്ല. പക്ഷേ എന്നെങ്കിലും ലോട്ടറി അടിക്കുമെന്ന് മനസ്സില്‍ വിശ്വാസമുണ്ടായിരുന്നു. അത് ഇത്ര നേരത്തെ വരുമെന്ന് കരുതിയില്ല. സ്ഥിരമായി ഒരു നമ്പര്‍ എനിക്കുണ്ടായിരുന്നു. അതിലാണ് ഒടുവില്‍ ഭാഗ്യം തേടിയെത്തിയതെന്നും, ഇത് കായിക താരങ്ങളുടെ നമ്പറാണെന്നും യുവാവ് വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+