മനസ്സ് പറഞ്ഞു, ഇത് എന്തായാലും അടിച്ചിരിക്കും; വയോധികന്‍ എടുത്ത ടിക്കറ്റിന് അടിച്ചത് കോടികള്‍
വാഷിംഗ്ടണ്‍: നമ്മുടെ ഭാഗ്യം എന്ന് പറയുന്നത് തന്നെ ഒരല്‍പ്പം അതിശയോക്തിയാണ്. നമ്പറുകള്‍ കൃത്യമായി വരിക എന്നതാണ് ലോട്ടറികളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്നാല്‍ സ്വന്തം മനസ്സ് പറഞ്ഞതിന് അനുസരിച്ച് നമ്മള്‍ ലോട്ടറിയെടുത്താല്‍ എങ്ങനെയിരിക്കും കാര്യങ്ങള്‍. പക്ഷേ അങ്ങനെ എടുത്തൊരു ബംപറിന് കോടികളാണ് അടിച്ചിരിക്കുന്നത്.
ഒരു വയോധികന് ഈ ടിക്കറ്റിന് സമ്മാനം അടിക്കുമെന്ന തോന്നലാണ് ഇയാളെ കോടിപതിയാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആകെ ഇയാളുടെ ഊഹത്തെ ആളുകള്‍ പ്രശംസിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

മസാച്ചുസെറ്റ്‌സിലെ ഒരു വയോധികനാണ് ഒരു രാത്രി കൊണ്ട് കോടീശ്വരനായത്. ഒരേപോലുളള ആറ് ലോട്ടറി ടിക്കറ്റുകളാണ് ഇവര്‍ എടുത്തത്. അതും ഒരു നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളാണ് ഇവര്‍ വാങ്ങിയതെല്ലാം. ഇതിനെല്ലാം ചേര്‍ത്ത് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന തുക കോടികളാണ്. 19 കോടി രൂപയോളം വരും ഇവര്‍ക്ക് ലഭിച്ച തുക. വര്‍ഷം 1.24 കോടി രൂപ വെച്ച് ലഭിക്കുന്ന ലൈഫ് ടൈം ലോട്ടറിയാണിത്. ഒരൊറ്റ നറുക്കെടുപ്പില്‍ നിന്ന് ഇവര്‍ക്ക് ലഭിച്ച തുകയാണിത്.

റെയ്മണ്ട് റോബര്‍ട്ട്‌സ് സീനിയര്‍ എന്ന വയോധികനാണ് സമ്മാനം അടിച്ചിരിക്കുന്നത്. ഏറ്റവും രസകരമായത് ഇയാള്‍ക്ക് സമ്മാനം അടിച്ച രീതിയാണ്. മനസ്സില്‍ ഈ ടിക്കറ്റിന് തനിക്ക് സമ്മാനം അടിക്കുമെന്ന ഒരു തോന്നല്‍ കൊണ്ടാണ് റെയ്മണ്ട് ടിക്കറ്റ് എടുത്തത്. ഒന്നിലധികം ടിക്കറ്റുകളാണ് അദ്ദേഹം എടുത്തത്. ഒരേ നമ്പറുകളാണ് എല്ലാ ടിക്കറ്റിനും ഉണ്ടായിരുന്നത്. ഡിസംബര്‍ പതിനാലിനായിരുന്നു നറുക്കെടുപ്പ്. ഇത്രയും ടിക്കറ്റുകള്‍ എടുത്തപ്പോള്‍ എല്ലാവരും റെയ്മണ്ടിനെ നോക്കി ചിരിച്ചിരുന്നു. ഇപ്പോള്‍ അതെല്ലാം മാറി അമ്പരപ്പായിരിക്കുകയാണ്.

ഒരേ നമ്പറുകള്‍ ഉപയോഗിച്ചതിലാണ് എല്ലാവര്‍ക്കും അമ്പരപ്പ്. ഈ നമ്പറുകള്‍ റെയ്മണ്ടിന് പ്രിയപ്പെട്ടവരുടെ പിറന്നാള്‍, ആനിവേഴ്‌സറി എന്നിവ വരുന്ന തിയതികളാണ്. ഇവ ഉപയോഗിച്ചാണ് കഴിഞ്ഞ ഇരുപത് വര്‍ഷമായി റെയ്മണ്ട് ലോട്ടറിയെടുത്തിരുന്നത്. നറുക്കെടുപ്പ് ദിനം ശരിക്കും അത്ഭുതത്തിലായിരുന്നു ഇയാള്‍. ആറ് ഘടുക്കളായിട്ടാണ് ഇയാള്‍ക്ക് ലഭിക്കുന്നത്. അതായത് ജീവിത കാലം മുഴുവനുമുള്ള തുകയായി ഇത് കണക്കാക്കുക. 25000 ഡോളര്‍ വെച്ചാണ് ലഭിക്കുന്നത്. മൊത്തം തുക 19.35 കോടി രൂപ വരും.

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും
റെയ്മണ്ടിന്റെ ജീവിതമാണ് ഇതിലൂടെ സേഫായിരിക്കുന്നത്. ഇതില്‍ 16 കോടി രൂപ മൊത്തമായി വാങ്ങാനാണ് റെയ്മണ്ട് തീരുമാനിച്ചിരിക്കുന്നത്. മൊത്തം ആറ് സമ്മാനങ്ങളാണ് റോബര്‍ട്‌സിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ 1.24 കോടി രൂപ ഒരു വര്‍ഷം കഴിഞ്ഞ് വാങ്ങാനാണ് പ്ലാന്‍. ഈ ലോട്ടറി തുക ഉപയോഗിച്ച് പുതിയൊരു ബൈക്ക് വാങ്ങുന്ന കാര്യം റെയ്മണ്ടിന്റെ പരിഗണനയിലുണ്ട്. ജീവിതം മാറിയത് ഒന്ന് ആഘോഷിക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ പ്ലാന്‍. നേരത്തെ യുഎസ്സിലെ തന്നെ ഒരാള്‍ മീറ്ററിലെ നമ്പര്‍ നോക്കി ലോട്ടറി ടിക്കറ്റുകള്‍ എടുക്കാറുണ്ട്. അതില്‍ സമ്മാനം അടിക്കുകയും ചെയ്തിരുന്നു.

അതേസമയം യുഎസ്സിലെ നോര്‍ത്ത് കരോലിനയില്‍ എറിക് സ്റ്റാജോസ് എന്നയാളിന് 91 ലക്ഷം രൂപയാണ് നോര്‍ത്ത് കരോലിന എജുക്കേഷന്‍ ലോട്ടറിയില്‍ അടിച്ചിരിക്കുന്നത്. ഈ ലോട്ടറി ഓണ്‍ലൈന്‍ വഴിയാണ് എറിക് വാങ്ങിയത്. ആദ്യത്തെ അഞ്ച് നമ്പറുകള്‍ കൃത്യമായി വന്നാണ് ജാക്‌പോട്ട് എറിക്കിന് സ്വന്തമായത്. നികുതി അടക്കം കഴിഞ്ഞ് 64 ലക്ഷം രൂപ എറിക്കിന് ലഭിക്കുന്നത്. ഡിസംബര്‍ ഒന്‍പതിനായിരുന്നു നറുക്കെടുപ്പ്. കഴിഞ്ഞ വ്യാഴാഴ്ച്ച ലോട്ടറി ആസ്ഥാനത്തെത്തിയാണ് ഇയാള്‍ പണം വാങ്ങിയത്.












Click it and Unblock the Notifications