ആകര്‍ഷകമായ വ്യക്തിത്വമില്ല, ട്രംപിനോട് ഏറ്റുമുട്ടിയാല്‍ കമല ഹാരിസ് വിജയിക്കുമോ? പ്രവചനം ഇങ്ങനെ
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ പിന്‍മാറിയതോടെ മത്സരം കടുത്തിരിക്കുകയാണ്. കമലാ ഹാരിസും അതുപോലെ തന്നെ ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം വന്ന സര്‍വേയില്‍ നേരിയ മുന്‍തൂക്കം കമലയ്ക്കുണ്ടായിരുന്നു. എന്നാല്‍ ആരാകും തിരഞ്ഞെടുപ്പില്‍ വിജയിക്കുക.
ഇക്കാര്യം ഇപ്പോള്‍ പ്രവചിക്കുകയാണ് ആധുനിക നോസ്ട്രഡാമസ് എന്ന് പേരുള്ള അമേരിക്കന്‍ പ്രൊഫസര്‍ അലന്‍ ലിച്ച്റ്റ്മാന്‍. പക്ഷേ തിരഞ്ഞെടുപ്പില്‍ കമല വിജയിക്കുമെന്ന് പറയുകയാണ് അദ്ദേഹം. ഫ്രാങ്ക്‌ളിന്‍ ഡി റൂസ്‌ഫെല്‍റ്റിനെ പോലെ ആകര്‍ഷകമായ വ്യക്തിത്വമുള്ള നേതാവല്ല കമല. പക്ഷേ അവര്‍ക്ക് ജയിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും ലിച്ച്റ്റ്മാന്‍ പ്രവചിക്കുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടി മുഴുവന്‍ കമലാ ഹാരിസിന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. അത് നവംബര്‍ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണെന്നും അമേരിക്കന്‍ പ്രൊഫസര്‍ പറയുന്നു. 1984 മുതല്‍ 13 സൂചികകള്‍ വെച്ചാണ് ഒരു സ്ഥാനാര്‍ത്ഥിയുടെ ജയസാധ്യതകള്‍ പരിശോധിക്കുക. വൈറ്റ് ഹൗസ് അല്‍ഗരിതം എന്നാണ് ഇതിനെ അദ്ദേഹം വിളിക്കുന്നത്.
ഈ 13 സൂചികകളില്‍ ആറെണ്ണം സ്ഥാനാര്‍ത്ഥിക്ക് എതിരായാല്‍ തീര്‍ച്ചയായും ആ വ്യക്തി പരാജയപ്പെടുമെന്നും അലന്‍ ലിച്ച്റ്റ്മാന്‍ പറയുന്നു. കമലാ ഹാരിസിന് പിന്നില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ എല്ലാ അണിനിരന്നതോടെ പാര്‍ട്ടിയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
2016ലേത് പോലുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇവിടെ ഡെമോക്രാറ്റുകള്‍ ഇല്ലാതാക്കിയത്. പാര്‍ട്ടിയെ താഴേക്ക് തള്ളിയിടുന്നതിന് തുല്യമാണ്. പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ പ്രൈമറികള്‍ വേണമെന്ന് ആവശ്യപ്പെട്ട ഡെമോക്രാറ്റുകളെയും ലിച്ച്റ്റ്മാന്‍ വിമര്‍ശിച്ചു. ഓപ്പണ്‍ പ്രൈമറികള്‍ വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് ചരിത്രം അറിയില്ല.
അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ട്രംപ് എളുപ്പത്തില്‍ തന്നെ രണ്ടാമതും അധികാരത്തില്‍ വരുമായിരുന്നു. ഡെമോക്രാറ്റുകളുടെ അധികാര തുടര്‍ച്ചയും നഷ്ടവുമായിരുന്നു. നിലവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഒറ്റക്കെട്ടായി കമല ഹാരിസിനൊപ്പമുണ്ട്. ഇത് അധികാരം നിലനിര്‍ത്താന്‍ ഡെമോക്രാറ്റുകളെ സഹായിക്കുമെന്നും ലിച്ച്റ്റ്മാന്‍ പറഞ്ഞു.
അതേസമയം അലന്‍ ലിച്ച്റ്റ്മാന്‍ വെറും രാഷ്ട്രീയ നിരീക്ഷകനല്ല. കൃത്യമായ പ്രവചനങ്ങളാണ് അദ്ദേഹം എപ്പോഴും നടത്താറുള്ളത്. 2016ലെ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം പ്രവചിച്ചിരുന്നു ലിച്ച്റ്റ്മാന്‍. പ്രൈമറിയിലെ മത്സരവും, ഭരണപരമായ നേട്ടങ്ങളുമെല്ലാം 2016ല്‍ ഡെമോക്രാറ്റുകള്‍ക്ക് എതിരായി വന്നിരുന്നു.
കണ്‍വെന്‍ഷനില്‍ ഹിലരി ക്ലിന്റണും ബേണി സാന്‍ഡേഴ്‌സും നോമിനേഷന് വേണ്ടി മത്സരിച്ചതുമെല്ലാം വലിയ തിരിച്ചടിയായി മാറിയിരുന്നുവെന്നും ലിച്ച്റ്റ്മാന്‍ പറഞ്ഞു. 2016ല്‍ ട്രംപ് ജയിക്കുമെന്ന് വളരെ കുറച്ച് രാഷ്ട്രീയ നിരീക്ഷകര്‍ മാത്രമാണ് പ്രവചിച്ചത്. അതില്‍ ലിച്ച്റ്റ്മാനും ഉണ്ടായിരുന്നു.












Click it and Unblock the Notifications