ലോട്ടറിയെന്ന് കേട്ടാല്‍ കലിപ്പ്, 4 വര്‍ഷത്തിനിടെ എടുത്ത ആദ്യ ടിക്കറ്റില്‍ യുവാവിന് 40 ലക്ഷം; വൈറല്‍

വാഷിംഗ്ടണ്‍: ഒരിക്കല്‍ പോലും ലോട്ടറിയെടുക്കുന്നത് ഇഷ്ടമില്ലാത്തവരുണ്ടാകുമോ? ഒരുപാട് പേരുണ്ടാകും എന്നതാണ് യാഥാര്‍ത്ഥ്യം. ലോട്ടറി ചൂതാട്ടത്തിന് സമാനമായി കാണുന്ന ധാരാളം പേര്‍ യുവതലമുറയിലും മുതിര്‍ന്ന തലമുറയിലും ഒരുപോലെയുണ്ട്. എന്നാല്‍ അങ്ങനെയുള്ള ഒരാള്‍ ഒരു രസത്തിന് ടിക്കറ്റെടുത്തപ്പോള്‍ സംഭവിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരിക്കുന്നത്.

ഇയാള്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത് ലക്ഷങ്ങളാണ്. ഒരിക്കലും മനസ്സില്‍ പോലും കാണാത്ത തരത്തിലുള്ള നേട്ടമാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്. അത്രയും കാലം പുച്ഛിച്ച് തള്ളിയ ലോട്ടറിയില്‍ നിന്നാണ് യുവാവിന് വമ്പന്‍ നേട്ടമുണ്ടായിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: Idaho Lottery

ആന്റണി ഷ്മിറര്‍ എന്ന യുവാവിനാണ് ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കുന്നത്. ഇയാള്‍ ഒരു കടയില്‍ കുറച്ച് ലഘുഭക്ഷണം വാങ്ങാനായി പോയതായിരുന്നു. അവിടെ വെച്ചാണ് ക്രോസ് വേര്‍ഡ് ലോട്ടറി കാണാന്‍ ഇടയാകുന്നത്. രണ്ട് മനസ്സിലായിരുന്നു ആന്റണി. നാല് വര്‍ഷമായി അമേരിക്കയിലെ ഇദാഹോയിലാണ് ആന്റണി താമസിക്കുന്നത്. ഒരു തവണ പോലും അദ്ദേഹം ടിക്കറ്റ് വാങ്ങിയിരുന്നില്ല. ലോട്ടറി വാങ്ങാന്‍ ആന്റണിക്ക് താല്‍പര്യമില്ലായിരുന്നു.

2

ആ ദിവസം ലോട്ടറിയെടുക്കാനുള്ള തീരുമാനം പെട്ടെന്ന് ഉണ്ടായതാണ്. അത് ആന്റണിക്ക് സമ്മാനിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടമാണ്. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ആയിരുന്നു ആന്റണി എടുത്ത ടിക്കറ്റ്. എന്നാല്‍ ടിക്കറ്റ് സ്‌ക്രാച്ച് ചെയ്ത് നോക്കിയപ്പോള്‍ അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല. എന്താണ് അതില്‍ കാണിച്ചിരിക്കുന്നതെന്നും മനസ്സിലായില്ല. കാരണം മുമ്പ് ലോട്ടറിയെടുത്ത് ശീലമില്ലാത്തത് കൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്.

3

Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

ഇദാഹോ സ്‌ക്രാച്ച് ഗെയിംസിനെ കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നുവെന്ന് ആന്റണി പറയുന്നു. അതുകൊണ്ട് കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തുന്നതിനായി കാത്തിരുന്നു. തുടര്‍ന്ന് മക്കളോടാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. എനിക്ക് ഭ്രാന്തായതാണോ എന്ന് അവരോട് ചോദിച്ചറിയേണ്ടതുണ്ടായിരുന്നു. കാരണം ലോട്ടറിയടിച്ചോ ഇല്ലേ എന്നൊക്കെയുള്ള അവസ്ഥയിലായിരുന്നു ഞാന്‍. മക്കളാണ് തനിക്ക് ഭ്രാന്തില്ലെന്നും, യഥാര്‍ത്ഥത്തില്‍ ലോട്ടറി അടിച്ചത് തന്നെയാണെന്നും തന്നെ ബോധ്യപ്പെടുത്തിയത്.

4

തനിക്ക് സമ്മാനം അടിച്ച കാര്യം അവരാണ് പറഞ്ഞ് തന്നത്. 40 ലക്ഷമാണ് ലോട്ടറിയിലൂടെ സമ്മാനമായി കിട്ടിയതെന്നും പറഞ്ഞത്. ആന്റണിയും മകള്‍ വെസ്ലിയും ഏഴ് മണിക്കൂറോളം യാത്ര ചെയ്താണ് ടിക്കറ്റിന്റെ പണം വാങ്ങിയത്. ഏകദേശം നാനൂറ് മൈലുകളോളം യാത്ര ചെയ്ത് ബോയിസിലെത്തിയാണ് ടിക്കറ്റ് ലോട്ടറി ആസ്ഥാനത്ത് എത്തിച്ചത്. അതേസമയം മകനൊപ്പം ഈ രാത്രി കുറച്ച് നല്ല ഭക്ഷണം കഴിച്ച് ആസ്വദിക്കാനാണ് ആന്റണിയുടെ തീരുമാനം.

5

അതേസമയം തനിക്ക് കുറച്ച് ബില്ലുകള്‍ അടച്ച് തീര്‍ക്കാനുണ്ട്. അത് ഈ പണം കൊണ്ട് കൊടുത്ത് തീര്‍ക്കാനാവും. ബാക്കി നല്ലൊരു തുകയുണ്ടെങ്കില്‍, തീര്‍ച്ചയായും നല്ലൊരു വാഹനം വാങ്ങും. അതൊരു കാറോ ട്രക്കോ ആയിരിക്കും. ഏറ്റവും നല്ലത് തന്നെ വാങ്ങുമെന്നും ആന്റണി പറഞ്ഞു. ഇതിനിടെ മസാചുസെറ്റിസ് ലോട്ടറിയിലും അപ്രതീക്ഷിത വിജയി ഉണ്ടായിരിക്കുന്നത്. 16 കോടിയാണ് ഇയാള്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഫ്രെഡി റൂബിയോ എന്നയാള്‍ക്കാണ് സമ്മാനം ലഭിച്ചത്.

6

വെറും രണ്ട് ഡോളറിന് വാങ്ങിയ ടിക്കറ്റിന് 16 കോടിയാണ് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇതില്‍ എട്ട് കോടി 40 ലക്ഷത്തോളം രൂപ നികുതി അടക്കം പിടിച്ച ശേഷം ഫ്രെഡിക്ക് ലഭിക്കും. സ്റ്റെര്‍ലിംഗിലെ ആപ്പിള്‍ടൗണ്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഫ്രെഡി ഭാഗ്യം സമ്മാനിച്ച ലോട്ടറി വാങ്ങിയത്. തനിക്ക് ഈ പണം ക്യാഷായി മതിയെന്നാണ് ലോട്ടറി അധികൃതറെ റൂബിയോ അറിയിച്ചത്. ഇരുപതിനായിരം ഡോളര്‍ ആപ്പിള്‍ടണ്‍ മാര്‍ക്കറ്റിന് ടിക്കറ്റ് വിറ്റതിനെ തുടര്‍ന്ന് ലഭിക്കും. ബുധനാഴ്ച്ചയാണ് റുബിയോ ടിക്കറ്റ് നല്‍കി പണം വാങ്ങാന്‍ എത്തിയത്.

7

അതേസമയം മസാചുസെറ്റ്‌സ് ലോട്ടറിയില്‍ രണ്ട് ജേതാക്കളാണ് ഉണ്ടായിരിക്കുന്നത്. വര്‍ഷം 20 ലക്ഷം രൂപയില്‍ അധികം ഇവര്‍ക്ക് ജീവിത കാലം മുഴുവന്‍ സമ്മാനമായി ലഭിക്കും. ആദ്യത്തെ അഞ്ച് നമ്പറും ഒന്നിച്ച് വന്നതാണ് ഇവരെ നേട്ടത്തിന് അര്‍ഹരാക്കിയത്. എന്നാല്‍ ലക്കി നമ്പര്‍ ഇവര്‍ക്ക് ഒത്തുവന്നില്ല. അതുകൊണ്ട് ബംപര്‍ അടിച്ചില്ല. അഞ്ച് ലക്ഷത്തില്‍ അധികം രൂപ ആഴ്ച്ചയില്‍ ഇവര്‍ക്ക് ബംപറടിച്ചാല്‍ ലഭിക്കുമായിരുന്നു. സ്പ്രിംഗ്ഫീല്‍ഡിലെ എക്‌സ്പ്രസ് ആന്‍ഡ് ഫുഡ്മാര്‍ട്ടില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+