Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരും കാണാതെ ലോട്ടറി ഒളിപ്പിച്ചു, മറന്നുപോയി, അതേ ടിക്കറ്റിന് ഇന്ത്യക്കാരി യുഎസ്സില്‍ ലക്ഷാധിപതി

വാഷിംഗ്ടണ്‍: ഭാഗ്യം പരീക്ഷിക്കാന്‍ ലോട്ടറിയെടുക്കുന്നവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ എല്ലാവരെയും തേടി ഭാഗ്യമെത്താറുമില്ല. ദൗര്‍ഭാഗ്യം സ്ഥിരമായി വരുന്നവര്‍ക്കും ചിലപ്പോള്‍ ഭാഗ്യം എത്താറുണ്ട്. എന്നാല്‍ ആരും കാണാതെ ഒളിപ്പിച്ച് വെച്ച ഒരു ടിക്കറ്റിന്റെ പേരില്‍ ആകെ നെഞ്ചിടിപ്പേറ്റിയിരിക്കുകയാണ് ഒരു യുവതി. പറഞ്ഞ് വരുന്നത് ഒരു ഇന്ത്യക്കാരിയുടെ കാര്യമാണ്.

ഇവര്‍ക്ക് ലക്ഷങ്ങളാണ് ലോട്ടറിയിലൂടെ സമ്മാനമായി കിട്ടിയിരിക്കുന്നത്. എന്നാല്‍ ഇതിനായുള്ള ടിക്കറ്റ് കണ്ടെത്താന്‍ ഇവര്‍ ഒരു കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നിരിക്കുകയാണ്. ചിലപ്പോള്‍ അമിത ശ്രദ്ധയും തലവേദനയായി മാറുമെന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

IMAGE CREDIT: Maryland Lottery


അമേരിക്കയിലെ മേരിലാന്‍ഡ് സ്വദേശിയായ ശ്രീജന വോസ്ത്ി എന്ന 41കാരിയാണ് ലക്ഷാധിപതിയായിരിക്കുന്നത്. ഇവര്‍ നേരമൊന്ന് ഇരുട്ടി വെളുക്കുമ്പോഴേക്ക് തനിക്ക് സംഭവിച്ച ഭാഗ്യം കണ്ട് അമ്പരന്നിരിക്കുകയാണ്. എന്നാല്‍ ടിക്കറ്റ് പരതി നോക്കിയ ഇവര്‍ ആകെ പരിഭ്രമിച്ച് പോയി. എവിടെയാണ് ടിക്കറ്റ് ഒളിപ്പിച്ച് വെച്ചതെന്ന് ഇവര്‍ക്ക് ഓര്‍മ പോലുമില്ലായിരുന്നു. അപ്രതീക്ഷിതമായി വന്ന മഹാലക്ഷ്മിയെ പടിയിറക്കി വിടുന്ന പോലെയുന്ന അവസ്ഥ വരുമെന്നാണ് ഇവര്‍ കരുതിയത്.

2

മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ടിക്കറ്റ് എവിടെയോ ഒളിപ്പിച്ച് വെച്ചത്. വെറും 407 രൂപയ്ക്ക് വാങ്ങിയ ലോട്ടറിക്കാണ് ഇവര്‍ക്ക് ലക്ഷങ്ങള്‍ കിട്ടിയിരിക്കുന്നത്. സില്‍വര്‍ സ്പ്രിംഗിലാണ് ഇവര്‍ താമസിക്കുന്നത്. ഇവിടെ തന്നെയുള്ള കെമ്പ് മില്ല ബിയര്‍, വൈന്‍ ആന്‍ഡ് ഡെലൈ ഷോപ്പില്‍ നിന്നാണ് സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ടിക്കറ്റ് ഇവര്‍ വാങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ മാസത്തില്‍ വാങ്ങിയ ടിക്കറ്റിലാണ് ്‌വര്‍ക്ക് ഇപ്പോള്‍ സമ്മാനം അടിച്ചിരിക്കുന്നത്.

3

ശ്രീജനയ്ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ടിവി ഷോകളെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട് ഈ യുവതി. സ്റ്റീവ് ഹാര്‍വി ഷോയാണ് ഏറ്റവും ഇഷ്ടമെന്നും ഇവര്‍ വെളിപ്പെടുത്തി. വെറും 50 ഡോളര്‍ അഥവാ നാലായിരം രൂപ മാത്രമാണ് തനിക്ക് ലോട്ടറിയടിച്ചതെന്നായിരുന്നു ഇവര്‍ കരുതിയത്. എന്നാല്‍ ഒരിക്കല്‍ കൂടി ഇവര്‍ നമ്പറുകള്‍ സ്‌കാന്‍ ചെയ്ത് നോക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൊബൈലിലായിരുന്നു ഇത്തവണ സ്‌കാന്‍ ചെയ്തത്. എന്നാല്‍ അത് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ഇന്ത്യന്‍ വംശജ പറയുന്നു.

4

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

ഇവര്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത് 40 ലക്ഷം രൂപയാണ്. ഇവര്‍ക്ക് അത് വിശ്വസിക്കാനായിരുന്നില്ല. വീണ്ടും പലതവണ ടിക്കറ്റ് സ്‌കാന്‍ ചെയ്ത് നോക്കി. സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് ശ്രീജന. ഈ ലോട്ടറി അടിച്ച കാര്യം താന്‍ കുടുംബത്തിലെ എല്ലാവരോടും പറഞ്ഞിരുന്നു. മാസങ്ങള്‍ കഴിഞ്ഞായിരുന്നു ടിക്കറ്റ് മാറി പണം വാങ്ങേണ്ടത്. എന്നാല്‍ എവിടെയാണ് ടിക്കറ്റ് വെച്ചതെന്ന് താന്‍ മറന്നുപോയെന്ന് യുവതി പറയുന്നു.

5

ഒരു സുരക്ഷിതമായ സ്ഥലത്തായിരുന്നു താന്‍ ആ ടിക്കറ്റ് ഒളിപ്പിച്ച് വെച്ചത്. എന്നാല്‍ പണം വാങ്ങാനായി ടിക്കറ്റ് തിരഞ്ഞപ്പോള്‍ തനിക്ക് ആ സ്ഥലം ഓര്‍മയില്ലായിരുന്നു. പണം വാങ്ങേണ്ട സമയം കഴിഞ്ഞുപോകുമെന്നാണ് ഞാന്‍ ഭയപ്പെട്ടത്. ഞാനാകെ പതറിപ്പോയി. വീടാകെ പരതി. ഇളക്കിമറിച്ചായിരുന്നു തിരഞ്ഞുനോക്കിയത്. ഒടുവില്‍ സ്യൂട്ട് കേസിനുള്ളില്‍ സുരക്ഷിതമായ നിലയില്‍ ആ ടിക്കറ്റ് കണ്ടെത്തിയെന്നും യുവതി പറഞ്ഞു. വല്ലാത്തൊരു ആശ്വാസം തോന്നി. എന്തായാലും സമയം കഴിഞ്ഞിട്ടില്ലായിരുന്നു. കുടുംബത്തിന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ ഈ പണം ഉപയോഗിക്കുമെന്ന് ശ്രീജന പറഞ്ഞു.

6

വിര്‍ജീനിയയില്‍ നിന്നുള്ള ഒരാള്‍ക്കും ഇതുപോലെ ബംപറടിച്ചിരിക്കുകയാണ്. എട്ട് കോടി 14 ലക്ഷം രൂപയാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് നറുക്കെടുക്കുന്ന ടിക്കറ്റാണ് ഗാര്‍ലാന്‍ഡ് എന്നയാള്‍ വാങ്ങിയത്. ആദ്യത്തെ അഞ്ച് നമ്പറും ഒത്തുവന്നതോടെ തന്നെ കോടികള്‍ ഇയാളുടെ കൈയ്യിലേക്ക് എത്തുകയായിരുന്നു. ഏറ്റവും രസകരം താന്‍ അമേരിക്കയില്‍ ഇല്ലാതിരുന്ന സമയത്താണ് ഈ ലോട്ടറി അടിച്ചതെന്നാണ്. ഒട്ടും വിചാരിക്കാതെയാണ് ഈ മഹാഭാഗ്യം തന്നെ തേടിയെത്തിയതെന്ന് ഗാര്‍ലാന്‍ഡ് പറഞ്ഞു.

7

യുഎസ്സിലെ നോര്‍ത്ത് കരോലിനയിലെ ബെസ്സമര്‍ സിറ്റിയില്‍ നിന്നും ഒരു യുവതിക്ക് മെഗാ ജാക്ക്‌പോട്ട് അടിച്ചിരിക്കുകയാണ്. 24 കോടി രൂപയാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. നികുതിയെല്ലാം പിടിച്ച് 14 കോടി രൂപ കാത്തി സ്ട്രൂപ്പ് എന്ന യുവതിക്ക് ലഭിക്കും. ഒറ്റത്തവണ തുകയായി ഇത് വാങ്ങാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ഒരു യുഎസ് യുവതിക്ക് അടുത്തിടെ കിട്ടുന്ന വന്‍ തുകകളിലൊന്നാണിത്. സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത വൈറലായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+