• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകാവസാനം ഇങ്ങനെ, ലോസ് ആഞ്ചല്‍സ് വെള്ളത്തില്‍ മുങ്ങും, കാരണം ആഗോള താപനം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോകാവസാനം എങ്ങനെയാവുമെന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രമുഖ ജ്യോതിഷിമാര്‍ ഭൂമി തകര്‍ന്ന് തരിപ്പണമാകുമെന്ന് പ്രവചിച്ചതാണ്. സൂര്യന്‍ ഇല്ലാതാകുന്നതോടെ ഭൂമിയുടെ അവസാനം വരുമെന്ന് ശാസ്ത്രജ്ഞരും പറഞ്ഞതാണ്. പക്ഷേ എന്തൊക്കെ സംഭവ വികാസങ്ങള്‍ ആ സമയത്ത് നടക്കുമെന്ന് നടക്കുമെന്ന് മാത്രം ആര്‍ക്കും പറയാന്‍ പറ്റിയിട്ടില്ല.

അത് മുന്നോട്ടുള്ള ഭൂമിയുടെ സഞ്ചാരത്തില്‍ നിന്ന് മാത്രമേ കണ്ടെത്താനാവൂ. അതേസമയം ലോകാവസാനം എങ്ങനെയായിരിക്കുമെന്ന് താന്‍ കണ്ടറിഞ്ഞുവെന്ന് ഒരാള്‍ അവകാശപ്പെട്ടിരിക്കുകയാണ്. ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രവചനത്തിന്റെ വിശദ വിവരങ്ങളിലേക്ക്.....

1

ഈ പ്രവചനം നടത്തിയയാള്‍ ഒരു ടൈം ട്രാവലറാണ്. വര്‍ഷം അയ്യായിരത്തില്‍ നിന്നാണ് ഇയാള്‍ വന്നിരിക്കുന്നത്. എന്തിനാണ് ഇയാള്‍ ടൈം ട്രാവലിംഗ് നടത്തിയത് എന്നെല്ലാം ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. തന്റെ കൈയ്യില്‍ ലോകം ആകെ നശിച്ചതിന്റെ തെളിവുണ്ടെന്നും, ഇയാള്‍ പരയുന്നു. എഡ്വാര്‍ഡ് എന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ വീഡിയോയ്ക്ക് മുന്നില്‍ മുഖം മറച്ചാണ് ഇയാള്‍ എത്തിയത്.

2

യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍

2004ല്‍ താനൊരു അത്യന്തം രഹസ്യമായി നടന്ന ഒരു പരീക്ഷണത്തിന്റെ ഭാഗമായെന്നും, അവര്‍ തന്നെ ഭാവിയിലേക്ക് അയച്ചുവെന്നും എഡ്വാര്‍ഡ് എന്ന ടൈം ട്രാവലര്‍ പറയുന്നു. സമയത്തെയും കാലത്തെയും മറികടന്ന് മൂവായിരം വര്‍ഷം അപ്പുറത്ത് എത്താന്‍ തനിക്ക് സാധിച്ചുവെന്നും എഡ്വാര്‍ഡ് പറുയന്നു. താന്‍ ലോസ് ആഞ്ചല്‍സിലെ ലബോറട്ടറിയില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇതൊക്കെ സംഭവിച്ചതെന്നും ഇയാള്‍ അവകാശപ്പെട്ടു.

3

image credit: ApexTV Youtube

തന്റെ വാദം ശരിവെക്കാനായി ഒരു ചിത്രവും ഇയാള്‍ കാണിക്കുന്നുണ്ട്. തനിക്കൊരു സ്‌പെഷ്യല്‍ അസൈന്‍മെന്റാണ് ലഭിച്ചത്്. ഭാവിയില്‍ മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ എങ്ങനെ താമസിക്കുന്നു എന്നതിന്റെ ചിത്രങ്ങള്‍ എടുക്കാനുള്ള മിഷനാണ് എനിക്കുണ്ടായിരുന്നത്. അവിടെ കണ്ട കാഴ്ച്ചകള്‍ ഭയപ്പെടുത്തുന്നതായിരുന്നു. അമേരിക്കയിലെ വന്‍ നഗരമായ ലോസ് ആഞ്ചല്‍സ് വെള്ളത്തില്‍ മുങ്ങുമെന്നാണ് ഇയാള്‍ പറയുന്നത്.

4

ടിക്കറ്റ് അടിച്ചത് 204 കോടി, ടിക്കറ്റ് വിറ്റയാള്‍ക്ക് 10 ലക്ഷം, കോളടിച്ച് സിറിയന്‍ പൗരന്‍; വൈറല്‍ടിക്കറ്റ് അടിച്ചത് 204 കോടി, ടിക്കറ്റ് വിറ്റയാള്‍ക്ക് 10 ലക്ഷം, കോളടിച്ച് സിറിയന്‍ പൗരന്‍; വൈറല്‍

ഹോളിവുഡിന്റെ കേന്ദ്രമായ ലോസ് ആഞ്ചല്‍സില്‍ ഒരു ആര്‍ക്ക് സ്ഥാപിക്കാന്‍ ആളുകള്‍ തയ്യാറാവണം. തീര്‍ച്ചയായും അത് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി പോകും. തീര്‍ത്തും വിശ്വസിക്കാനാവാത്ത തരത്തിലാണ് ലോസ് ആഞ്ചല്‍സ് ഉള്ളതെന്നും ടൈം ട്രാവലര്‍ പറഞ്ഞു. ഞാന്‍ മരം കൊണ്ടുള്ള വലിയൊരു പ്ലാറ്റ്‌ഫോമിലായിരുന്നു നിന്നത്. ഞാന്‍ മാത്രമല്ല, വീടുകള്‍, കെട്ടിടങ്ങള്‍, എല്ലാം മരം കൊണ്ട് നിര്‍മിച്ചതായിരുന്നു. പിന്നീടാണ് ഇത് ലോസ് ആഞ്ചല്‍സാണെന്ന് മനസ്സിലായത്. പക്ഷേ അത് വെള്ളത്തിനടിയിലായിരുന്നു.

5

ഇവിടെ താമസിക്കുന്നവരുമായി ഞാന്‍ താമസിച്ചു. അവര്‍ എന്താണ് സംഭവിച്ചതെന്ന് പറഞ്ഞ് തന്നു. ആഗോള താപനം കാരണം വലിയ പ്രളയമാണ് അവിടെ ഉണ്ടായത്. സര്‍വതും നശിക്കാന്‍ ശേഷിയുള്ളതായിരുന്നു ആ പ്രളയമെന്നും അവിടെയുള്ളവര്‍ എന്നോട് പറഞ്ഞു. മുങ്ങി നില്‍ക്കുന്ന നഗരത്തിന്റെ ചിത്രമെടുക്കുകയും ചെയ്തു. ഭാവിയില്‍ ലോകത്തെല്ലായിടത്തും ഇത് തന്നെയായിരിക്കും സാഹചര്യമെന്നും എഡ്വാര്‍ഡ് പറഞ്ഞു. ലോകം മുഴുവന്‍ മുങ്ങുമെന്നും ഇയാള്‍ പറഞ്ഞു.

6

അതേസമയം വേറൊരു ടൈം ട്രാവലര്‍ ഇതുപോലൊരു പ്രവചനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇയാള്‍ വര്‍ഷം മൂവായിരത്തില്‍ നിന്നുള്ളയാളാണെന്ന് അവകാശപ്പെടുന്നു. അന്റാര്‍ട്ടിക്കയില്‍ നിന്നുണ്ടാവുന്ന മാരകമായ വൈറസിനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തുമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. അടുത്ത വര്‍ഷം ജനുവരി കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുമെന്നും, അന്യഗ്രഹജീവികളുമായി ബന്ധപ്പെടുമെന്നും ടൈം ട്രാവലര്‍ പറയുന്നു.

7

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

2023 മാര്‍ച്ചില്‍ യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നാണ് ടൈം ട്രാവലര്‍ അവകാശപ്പെടുന്നത്. പക്ഷേ സമുദ്രത്തിനുമപ്പുറത്ത് നിന്ന് പുതിയൊരു യുദ്ധം ആരംഭിക്കുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം നിരവധി പേരാണ് ഇയാള്‍ പറയുന്ന കാര്യത്തില്‍ വിശ്വസിക്കുന്നത്. പക്ഷേ മാധ്യമങ്ങള്‍ നിങ്ങളുടെ കഥകള്‍ പുറത്തുവരാന്‍ അനുവദിക്കില്ലെന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.

English summary
us: los angeles drowns after climate change triggers huge flood claims time traveler from 5000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X