മുറ്റം കുഴിച്ചുനോക്കിയ വീട്ടുടമസ്ഥന്‍ ഞെട്ടി, വമ്പന്‍ നിധി; സംഭവിച്ചത് ഇങ്ങനെ
വാഷിംഗ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വൈല്‍ഡ് വുഡ് എന്ന സ്ഥലത്ത് ഒരു അത്ഭുതം സംഭവിച്ചിരിക്കുകയാണ്. ഒരു ഭൂവുടമയ്ക്ക് വമ്പനൊരു നിധി കിട്ടിയിരിക്കുകാണ്. സ്വന്തം വീടിന്റെ മുറ്റമൊന്ന് കുഴിച്ച് നോക്കിയാണ് റിച്ചാര്‍ഡ് ഗില്‍സന്‍ എന്ന ഈ ഭൂവുടമ. ആഴത്തില്‍ കുഴിച്ചിട്ടിരുന്ന നിധിയാണ് ഇയാള്‍ക്ക് കിട്ടിയിരിക്കുന്നത്.
1930കളില്‍ ആരോ കുഴിച്ചിട്ടതാണ് ഈ നിധി. റിച്ചാര്‍ഡ് ഗില്‍സന്‍ ആദ്യം കരുതിയത് ഇത് വേരുകളാണെന്നായിരുന്നു. പിന്നീട് ശരിക്കും പരിശോധിച്ചപ്പോഴാണ് പത്ത്, ഇരുപത് ഡോളറുകളുടെ നോട്ടുകള്‍ ലഭിച്ചത്. നോട്ടുകള്‍ പരിശോധിച്ചപ്പോള്‍ ഇതെല്ലാം 1934ല്‍ ഉള്ളതാണെന്ന് മനസ്സിലാവുകയായിരുന്നു. ഏകദേശം 90 വര്‍ഷം പഴക്കമാണ് ഇതിനുള്ളത്.

1934ലെ മൂല്യമനുസരിച്ച് എല്ലാം കൂടി ആയിരം യുഎസ് ഡോളര്‍ വരും. ഇപ്പോഴത്തെ നിലവാരവുമായി ഒത്തുനോക്കിയാല്‍ 20000 ഡോളര്‍ വരുമിത്. അതായത് 16.58 ലക്ഷം രൂപ മൊത്തം വരുമിത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായിരിക്കുകയാണ്. ആളുകള്‍ക്ക് നിധി കിട്ടിയ സംഭവങ്ങളുടെ കൂട്ടത്തിലാണ് ഗില്‍സന്റെ ഭാഗ്യവും ചര്‍ച്ചയാവുന്നത്.
വളരെ രസകരമായൊരു കാര്യമാണ് ഗില്‍സന് നിധി കിട്ടിയ അനുഭവം. മുറ്റം കുഴിച്ച് നോക്കുന്നതിനിടെ ഒരു ചെറിയ പെട്ടിയിലായിട്ടാണ് ഇത് കണ്ടെത്തിയത്. ആരോ മുറ്റം കുഴിച്ച ശേഷം അവിടെ കുഴിച്ചിട്ടതാണ് ഈ പണം. ആരില്‍ നിന്നോ ഈ പണം മറച്ചുവെക്കുകയായിരുന്നുവെന്നും ഗില്‍സന്‍ പറഞ്ഞു.
1930കളില്‍ അമേരിക്ക കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടിരുന്നു. ആ സമയത്ത് ആരോ ഒളിപ്പിച്ച് വെച്ചതാണ് ഈ പണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഇവിടെ താമസിച്ചിരുന്ന വ്യക്തി തന്റെ ബാങ്ക് അക്കൗണ്ടിലെ പണമെല്ലാം പിന്‍വലിക്കുകയും, ആ പണം മണ്ണിനടിയില്‍ കുഴിച്ചിടുകയായിരുന്നുവെന്നുമാണ് ഗില്‍സന്‍ വിശ്വസിക്കുന്നത്.
ആ സമയം ആരും ഈ ബാങ്കുകള്‍ വിശ്വസിച്ചിരുന്നില്ല. കാരണം പ്രതിസന്ധിയില്‍ ബാങ്കുകള്‍ തകരാനുള്ള സാധ്യത കൂടുതലായിരുന്നു. അതുപോലെ ആരെങ്കിലും പണം മോഷ്ടിക്കാനുള്ള സാധ്യതയും ശക്തമായിരുന്നു. അതുകൊണ്ട് കുഴിച്ചിട്ടതാവാമെന്നും ഗില്‍സന്‍ വ്യക്തമാക്കി.
അതേസമയം ഇയാള്‍ കൂടുതല്‍ ആഴത്തിലേക്ക് കുഴിച്ച് നോക്കിയിട്ടില്ല. തനിക്ക് ലഭിച്ച നിധി വിലമതിക്കാനാവാത്തതാണെന്ന് ഗില്‍സന്‍ പറയുന്നു. ഇതുകൊണ്ട് തനിക്ക് സാമ്പത്തിക നേട്ടമൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പാണ്. പക്ഷേ തനിക്ക് നിധി കിട്ടിയ കാര്യം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മേഖലയില്‍ നിധി ഒളിഞ്ഞ് കിടപ്പുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആരും അതൊന്നും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഗില്‍സന് നിധി കിട്ടിയതോടെ എല്ലാവരും മുറ്റം കുഴിച്ചുനോക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ സ്ഥലം മുമ്പൊരു ദ്വീപായിരുന്നുവെന്ന് ഒരാള്‍ അവകാശപ്പെട്ടു. അതുകൊണ്ട് ധാരാളം നിധികളുണ്ടാവാമെന്നും ഇയാള്‍ പറഞ്ഞു.












Click it and Unblock the Notifications