സോഫ്റ്റ് ഡ്രിങ്ക് വാങ്ങാന്‍ കടയില്‍ കയറിയപ്പോള്‍ ലോട്ടറിയെടുത്തു; യുവാവിന് അടിച്ചത് 8 കോടി
ന്യൂയോര്‍ക്ക്: ഭാഗ്യം നമ്മുടെ ജീവിതത്തില്‍ എപ്പോഴും അത്ഭുതം കാണിക്കും. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരിക്കും പലപ്പോഴും ഭാഗ്യം നമ്മളെ തേടിയെത്തുക. അത്തരത്തില്‍ ഭാഗ്യത്തിന്റെ അനുഗ്രഹത്തോടെ വലിയ കോടീശ്വരനായിരിക്കുകയാണ് അമേരിക്കയില്‍ നിക്കോളാസ് ഫോക്സ് എന്ന യുവാവ്. യുഎസ്സിലെ റോനോക് സ്വദേശിയാണ് ഫോക്സ്.
കോടികളാണ് ഇപ്പോള്‍ ഫോക്സിന് സമ്മാനമായി അടിച്ചിരിക്കുന്നത്. ഒട്ടും വിചാരിക്കാതെ ഒരു കടയില്‍ കയറിയതാണ് ഫോക്സിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി മാറിയത്. കുടുംബത്തെ കാണാന്‍ പോവുമ്പോഴാണ് യുവാവിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്.

കുടുംബത്തെ കാണാനുള്ള യാത്രയില്‍ വിര്‍ജീനിയയിലെ അല്ട്ടാവിസ്റ്റയിലുള്ള എ1 മിനി മാര്‍ട്ടില്‍ നിര്‍ത്തി ഒരു സോഫ്റ്റ് ഡ്രിങ്ക് വാങ്ങാനായിരുന്നു ഫോക്സിന്റെ പ്ലാന്‍. എന്നാല്‍ ലോട്ടറി കണ്ടതോടെ താരം ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. വിര്‍ജീനിയ ലോട്ടറിയുടെ സ്ക്രാച്ച് ഓഫ് ടിക്കറ്റുകളാണ് ഫോക്സ് വാങ്ങിയത്. 20എക്സ് മണി ഗെയിം എന്ന ടിക്കറ്റുകളും ഇതിലുണ്ടായിരുന്നു. അതിലാണ് വമ്പന്‍ സമ്മാനമടിച്ചത്.
ഒരു മില്യണ്‍ യുഎസ് ഡോളറാണ് യുവാവിന് സമ്മാനമായി അടിച്ചത്. എട്ട് കോടി 36 ലക്ഷം രൂപയില്‍ അധികം വരുമിത്. യുവാവിന് സമ്മാനം അടിച്ച കാര്യം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നതെന്ന് ഫോക്സ് പറഞ്ഞു.
ആദ്യം ലോട്ടറി നമ്പര്‍ നോക്കിയപ്പോല്‍ ഞാന്‍ തെറ്റായിട്ടാണ് വായിക്കുന്നതെന്നാണ് തോന്നിയത്. കാരണം ലോട്ടറി അടിച്ചുവെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ട് നമ്പര്‍ മാറി എന്നാണ് തോന്നിയത്. അത്ര വലിയ ലോട്ടറി അടിച്ച ആരെയും എനിക്ക് പരിചയമുണ്ടായിരുന്നില്ല. അതുകൊണ്ട് ഇത് സമ്മാനമടിച്ചതാണോ എന്നൊന്നും എനിക്ക് മനസ്സിലായില്ലെന്നും ഫോക്സ് ലോട്ടറി അധികൃതരോട് പറഞ്ഞു.
ഒറ്റത്തവണയായിട്ടാണ് യുവാവ് തുക കൈപറ്റിയത്. 6,25000 ഡോളറാണ് ഇതോടെ ഫോക്സിന് ലഭിക്കുക. മുഴുവന്‍ തുക ലഭിക്കണമെങ്കില്‍ ഘഡുക്കളായിട്ട് മാത്രമാണ് ലഭിക്കുക. പക്ഷേ അതിന് മുപ്പത് വര്‍ഷമെടുക്കും. ഈ കാരണത്താലാണ് ഒറ്റത്തവണ പേമെന്റായി വാങ്ങിയത്.
അതേസമയം എ1 മിനി മാര്‍ട്ടിനും ഈ ലോട്ടറി ഭാഗ്യം കൊണ്ട് നേട്ടമുണ്ടാവും. കാരണം ടിക്കറ്റ് വിറ്റവര്‍ക്ക് ബോണസ് നല്‍കുന്നത് വിര്‍ജീനിയ ലോട്ടറിയുടെ ഭാഗമാണ്. പതിനായിരം ഡോളറാണ് ഇവര്‍ക്ക് ബോണസായി ലഭിക്കുക. 20എക്സ് മണി ഗെയിം നാല് ടോപ് പ്രൈസുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം അടിച്ചത് ആര്‍ക്കാണെന്ന് വ്യക്തമല്ല. ആരും സമ്മാനം വാങ്ങാന്‍ എത്തിയിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.
നേരത്തെ കെന്റക്കിയിലെ ഒരു ദമ്പതിമാര്‍ക്കും ഇതുപോലെ വന്‍ തുക സമ്മാനം അടിച്ചിരുന്നു. ഇവര്‍ വാരാന്ത്യത്തില്‍ അവധിയാഘോഷിക്കാന്‍ പോയതായിരുന്നു. എന്നാല്‍ പാതി വഴിയില്‍ ഇവര്‍ മടങ്ങിയതാണ് ഭാഗ്യമായി മാറിയത്. ഫുട്ബോള്‍ കാണാന്‍ വേണ്ടിയായിരുന്നു മടങ്ങിയത്. തിരികെ വരുമ്പോഴാണ് ഇവര്‍ ലൂയിസ് വില്ലയില്‍ നിന്ന് ടിക്കറ്റെടുത്തത്. അതില്‍ 50000 യുഎസ് ഡോളറാണ് സമ്മാനമായി അടിച്ചത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications