കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളില്‍ വെടിവെപ്പുണ്ടായാല്‍ എന്ത് ചെയ്യണം? മകന് ക്ലാസെടുത്ത് അമ്മ, വൈറലായി വീഡിയോ!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമ്മമാര്‍ സ്‌നേഹം പ്രകടിപ്പിക്കുക പല തരത്തിലായിരിക്കും. എപ്പോഴും മക്കള്‍ക്ക് നല്ലത് സംഭവിക്കണേ എന്ന് മനസ്സില്‍ കരുതിയാണ് അമ്മമാര്‍ പലതും ചെയ്യുന്നുണ്ടാവുക. എന്നാല്‍ മകനെ ട്രെയിന്‍ ചെയ്യുന്ന അമ്മയെ കുറിച്ച് കേട്ടിട്ടുണ്ടോ? അതും സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍. യുഎസ്സിലാണ് സംഭവം.

ഒരു അമ്മ മകന് സ്‌കൂളില്‍ വെടിവെപ്പുണ്ടായാല്‍ എന്തൊക്കെ ചെയ്യണമെന്ന് പരിശീലിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യുവതിയെ വണ്ടര്‍ വുമണ്‍ എന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. മകന്റെ ഭാവങ്ങളും ഇതോടൊപ്പം വീഡിയോയുടെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. വിശദമായ വിവരങ്ങളിലേക്ക്...

1

അഞ്ച് വയസ്സുകാരന്‍ കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. തന്റെ മകന് സ്‌കൂളില്‍ വെടിവെപ്പുണ്ടായാല്‍ എന്തൊക്കെ ചെയ്യണമെന്നാണ് ഈ അമ്മ ഉപദേശിച്ച് കൊടുക്കുന്നത്. മകന്റെ സുരക്ഷയ്ക്കായി എന്തും ചെയ്യും ഈ അമ്മ എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. യുഎസ്സിലെ സ്‌കൂളുകളില്‍ വെടിവെപ്പുകള്‍ വര്‍ധിച്ച് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഈ വീഡിയോ വൈറലായത്. ടിക് ടോക്കിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. ഇതിനോടകം പത്ത് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.

2

ഒക്ലഹോമയിലെ മക്അലിസ്റ്ററിലെ 22കാരിയായ കാസി വാള്‍ട്ടന്‍ എന്ന അമ്മയാണ് മകന് പുതിയ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തത്. ഇവര്‍ രണ്ട് കുട്ടികളുടെ അമ്മയാണ്. മകന് വേണ്ടി സ്‌കൂളില്‍ വെടിവെപ്പിന്റെ ഡ്രില്ലാണ് നടത്തിയത്. അഞ്ച് വയസ്സുള്ള വെസ്റ്റണ്‍ എന്ന മകന് പ്രതിരോധ രീതികള്‍ പറഞ്ഞുകൊടുത്തത്. വീഡിയോയില്‍ ഈ അമ്മ മകന് നിര്‍ദേശങ്ങള്‍ നല്‍കുന്നതും, ഈ കുട്ടി അത് ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നതും, അതുപോലെ ചെയ്യുന്നതും കാണാന്‍ സാധിക്കും. കുട്ടിയുടെ ഓരോ നീക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

3

ഭൂമിയെ സൂര്യന്‍ വിഴുങ്ങും? കാണാന്‍ മനുഷ്യരുണ്ടാവില്ല; ബുധനും ശുക്രനും സുരക്ഷിതരല്ല!!ഭൂമിയെ സൂര്യന്‍ വിഴുങ്ങും? കാണാന്‍ മനുഷ്യരുണ്ടാവില്ല; ബുധനും ശുക്രനും സുരക്ഷിതരല്ല!!

സ്‌പൈഡര്‍മാന്റെ ബുള്ളറ്റ്പ്രൂഫ് ബാക് പാക്ക് ഈ കുട്ടിയുടെ കൈവശമുണ്ട്. എന്തെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഇത് ധരിക്കണമെന്ന് ഈ അമ്മ മകനോട് പറയുന്നുണ്ട്. വെടിവെപ്പുണ്ടായാല്‍ സുരക്ഷിതമായ സ്ഥലത്ത് ഒളിച്ചിരിക്കണമെന്നും ഇവര്‍ പറഞ്ഞു കൊടുക്കുന്നുണ്ട്. ഇങ്ങനൊരു സംഭവമുണ്ടായാല്‍ എന്തൊക്കെ ചെയ്യരുതെന്നും കുട്ടിക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നുണ്ട് അമ്മ. തന്റെ മകന് ഇത്തരം പാഠങ്ങള്‍ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് കേസി വാള്‍ട്ടണ്‍ പറയുന്നു.

4

ആ പോസിന് കൊടുക്കണം ഫുള്‍ മാര്‍ക്ക്; ക്യൂട്ട്‌നെസ് വാരിവിതറി ഭാമ, തിരിച്ചുവന്നെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

ഓരോ തവണ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് തന്നെ കരച്ചില്‍ വരും. മകന്‍ വളരെ സ്മാര്‍ട്ടാണ്. ഞാന്‍ പറഞ്ഞ് കൊടുത്ത കാര്യങ്ങളെല്ലാം അവന്‍ വളരെ വേഗം പഠിച്ചെടുത്തു. ഒരിക്കല്‍ പോലും ഇങ്ങനൊരു ഡ്രില്ലില്‍ അവന്‍ ഭയം കാണിച്ചിട്ടില്ല. ഇതൊരു ഗൗരവമേറിയ കാര്യമാണെന്ന് അവന് നന്നായിട്ടറിയാമെന്നും കേസി പറയുന്നു. ആരാണ് ഈ മോശം ആളുകള്‍ എന്ന് അവനറിയാം. വേണ്ടി വന്നാല്‍ അവനെ കരാട്ടെ പഠിപ്പിക്കും. തല്‍ക്കാലമില്ല, കുറച്ച് കഴിഞ്ഞാല്‍ അതും നല്‍കും. അതിന് മുമ്പ് ഇത്തരം കാര്യങ്ങള്‍ അവനെ പഠിപ്പിക്കണമെന്ന് തോന്നിയെന്നും കേസി പറഞ്ഞു.

5

അതേസമയം കേസിയുടെ ഭയത്തിലും, മകന് ട്രെയിനിങ് നല്‍കാനുള്ള തീരുമാനത്തിലും കാര്യമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്‌കൂളുകളില്‍ ഓഗസ്റ്റ് 1 2021നും 2022 മെയ് 31നുമിടയില്‍ 193 വെടിവെപ്പുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഡാറ്റകള്‍ വ്യക്തമാക്കുന്നത്. സ്‌കൂളുകളിലെ ഇത്തരം അക്രമങ്ങളും വെടിവെപ്പുകളും 2021-2022 കാലയളവില്‍ നാലിരട്ടിയായി വര്‍ധിച്ചുവെന്നാണ് ഡാറ്റ പറയുന്നത്.

എനിക്കൊരു ജോലി തരൂ, ഇലക്ട്രിക് ജീപ്പുമായി യുവാവിന്റെ സന്ദേശം, ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറല്‍എനിക്കൊരു ജോലി തരൂ, ഇലക്ട്രിക് ജീപ്പുമായി യുവാവിന്റെ സന്ദേശം, ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറല്‍

Recommended Video

cmsvideo
പൊതുവേദിയിൽ ഭാവനയെക്കുറിച്ച് വാചാലയായി മഞ്ജു വാര്യർ | *Kerala

English summary
us mom teaches son self defence when shooting happens at school, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X