യുഎസ് നോസ്ട്രഡാമസിന്റെ തിരഞ്ഞെടുപ്പ് പ്രവചനം പാളി: ട്രംപ് ജയിച്ചു; പ്രതികരണം വൈറല്‍
വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ കമലാ ഹാരിസ് വിജയിക്കുമെന്നായിരുന്നു പ്രമുഖ തിരഞ്ഞെടുപ്പ് വിദഗ്ധനായ അലന് ലിച്ച്റ്റ്മാന്‍ പ്രവചിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ പൂര്‍ണമായും തെറ്റിയിരിക്കുകയാണ്. യുഎസ് നോസ്ട്രഡാമസ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ഇതുവരെ അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ തെറ്റിയിട്ടില്ല. എന്നാല്‍ ഇത്തവണ ആദ്യമായി അങ്ങനെ സംഭവിച്ചിരിക്കുകയാണ്.
ട്രംപ് പരാജയപ്പെടുമെന്ന പ്രവചനത്തെ തുടര്‍ന്ന് സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിരുന്നു ലിച്ച്റ്റ്മാന്‍. അതേസമയം ട്രംപിന്റെ വിജയത്തില്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് യുഎസ് നോസ്ട്രഡാമസ്. കമലയുടെ തോല്‍വി അദ്ദേഹത്തെ ആകെ നിരാശനാക്കിയിരിക്കുകയാണ്.

വാക്കുകള്‍ പോലും കിട്ടാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എനിക്കിത് മനസ്സിലാവുന്നില്ല. ഈ രാത്രിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട സമയമാണിതെന്ന് ലിച്ച്റ്റ്മാന്‍ പറഞ്ഞു. വീഡിയോയില്‍ ആകെ തളര്‍ന്ന്, നിരാശനായ, ആശങ്കപ്പെടുന്ന രീതിയിലാണ് അദ്ദേഹം കാണപ്പെട്ടത്.
എനിക്ക് നാളെ ഒന്നും ചെയ്യാനില്ല എന്നതാണ് നല്ലൊരു കാര്യം. ഒരു അഭിമുഖവും ഞാന്‍ നല്‍കില്ല. ജനാധിപത്യം തന്നെ ഇല്ലാതായിരിക്കുകയാണ്. ഒരിക്കല്‍ അത് നഷ്ടമായാല്‍ പിന്നീട് തിരിച്ചുപിടിക്കുക അസാധ്യമാണ്. ഏകാധിപതികള്‍ യുദ്ധത്തില്‍ തോറ്റാല്‍ മാത്രമേ ജനാധിപത്യത്തെ തിരിച്ചുപിടിക്കാനാവൂ. എനിക്ക് മനസ്സിലാവാത്ത കാര്യം, 2020ല്‍ ട്രംപ് ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ അവഗണിച്ച് എന്തുകൊണ്ടാണെന്നും യുഎസ് നോസ്ട്രഡാമസ് ചോദിച്ചു.
ഭരിക്കാന്‍ ഒട്ടും താല്പര്യമില്ലാത്ത മടിയനാണ് ട്രംപ്. ജനാധിപത്യം പരിശുദ്ധമാണ്. എന്നാല്‍ പരിശുദ്ധമായ എല്ലാ കാര്യങ്ങളെയും പോലെ ജനാധിപത്യവും തകര്‍ക്കപ്പെടും. 21ാം നൂറ്റാണ്ടിലാകെ ജനാധിപത്യം ലോകത്തെല്ലായിടത്തും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. അമേരിക്കയും ഒടുവില്‍ ആ പാതയിലെത്തിയിരിക്കുകയാണ്. പക്ഷേ പ്രതീക്ഷ കൈവിടരുത്. യുവാക്കള്‍ ഈ പ്രതീക്ഷ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കമല ഹാരിസ് ഉറപ്പായും വിജയിക്കുമെന്നായിരുന്നു ലിച്ച്റ്റ്മാന്‍ പറഞ്ഞിരുന്നു. പുതിയൊരു പ്രസിഡന്റായിരിക്കും അവര്‍. ന്യൂനപക്ഷം ഭൂരിപക്ഷമാകുന്ന രാജ്യമാവുകയാണ് നമ്മളെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. നിരവധി പ്രവചനങ്ങളില്‍ ട്രംപ് പരാജയപ്പെടുമെന്നായിരുന്നു. സ്വിംഗ് സ്റ്റേറ്റ്സുകളില്‍ കമല ആധിപത്യം പുലര്‍ത്തുമെന്ന് എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. എന്നാല്‍ ഏഴ് സ്വിംഗ് സ്റ്റേറ്റ്സുകളിലും ട്രംപിനായിരുന്നു ആധിപത്യം.
2016ല്‍ ഹിലരി ക്ലിന്റനെതിരെ നേടിയ അതേ രീതിയിലുള്ള വിജയമാണ് കമല ഹാരിസിനെതിരെ ട്രംപ് നേടിയത്. കമലയെ വ്യക്തിപരമായി അധിക്ഷേപിച്ചുള്ള ട്രംപിന്റെ ക്യാമ്പയിന് വിജയം കാണുകയായിരുന്നു. കുടിയേറ്റ വിദ്വേഷ പ്രചാരണങ്ങളും അതുപോലെ വിജയിച്ചിരിക്കുകയാണ്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ








Click it and Unblock the Notifications