മെക്‌സിക്കന്‍ ഹോട്ടലിലെത്തി യുഎസ് പ്രസിഡന്റ്; വന്‍ ഓഫറുമായി റെസ്റ്റോറന്റ്, ബൈഡന്റെ മറുപടി വൈറല്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഒരു ഹോട്ടലില്‍ പോകുന്നത് സങ്കല്‍പ്പിച്ച് നോക്കിയിട്ടുണ്ടോ? എന്നാല്‍ ജോ ബൈഡന്റെ കാര്യത്തില്‍ നമുക്ക് അത് സങ്കല്‍പ്പിക്കുകയും ചെയ്യാം. അദ്ദേഹം അത് എപ്പോഴെങ്കിലും യാഥാര്‍ത്ഥ്യമാക്കി തരികയും ചെയ്യും. മെക്‌സിക്കല്‍ ഭക്ഷണത്തിനായി റെസ്റ്റോറന്റിലെത്തിയ ബൈഡനെ കണ്ട് ഞെട്ടിയിരിക്കുകയാണ് റെസ്‌റ്റോറന്റ് ഉടമകള്‍.
അല്ലെങ്കില്‍ തന്നെ മെക്‌സിക്കല്‍ ഫുഡ് ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടാവുമോ. ടാക്കോസ്, ബരിറ്റോസ്, ക്യൂസാഡിലാസ് എന്നിവയൊക്കെ ഇഷ്ടമല്ലാത്തവരുണ്ടാകില്ല എന്നതാണ് സത്യം. യുഎസ് പ്രസിഡഡന്റ് ജോ ബൈഡനും ഒട്ടും വ്യത്യസ്തനല്ല. അദ്ദേഹത്തിന് ഈ റെസ്‌റ്റോറന്റില്‍ നിന്നുണ്ടായ അനുഭവം വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

IMAGE CREDIT: JOE BIDEN TWITTER
ലോസ് ആഞ്ജല്‍സിലെ മെക്‌സിക്കല്‍ റെസ്‌റ്റോറന്റായ ടാക്കോസ് 1989ല്‍ അപ്രതീക്ഷിതമായിട്ടാണ് ബൈന്‍ എത്തിയത്. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. വന്നത് കുറച്ച് ചിക്കന്‍ ക്യുസാഡില്ലാസ് വാങ്ങി കഴിക്കാനായിരുന്നു. അപ്രതീക്ഷിതമായിരുന്നു ഈ വരവ്. ഇതിന്റെ വീഡിയോ അദ്ദേഹം തന്നെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്‌നേഹ പ്രകടനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് സ്വന്തം കടയില്‍ വരണമെന്ന് ഏതൊരാളും ആഗ്രഹിക്കുന്നതാണ്. അതുപോലൊന്നാണ് ബൈഡന്റെ കാര്യത്തില്‍ നടന്നിരിക്കുന്നത്.

IMAGE CREDIT: JOE BIDEN TWITTER
ജോ ബൈഡന്‍ കടയിലേക്ക് കയറി വരുന്നതും ക്യാഷിയറെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്. ബാസിനായി തനിക്കൊരു ഓര്‍ഡര്‍ തരാനുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. ലോസ് ആഞ്ചല്‍സിലെ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് കേരന്‍ ബാസ്. വളരെ തമാശ നിറഞ്ഞ രീതിയാണ് ഇയാള്‍ ഓര്‍ഡര്‍ സ്വീകരിക്കുന്നത്. ബൈഡന്‍ പറഞ്ഞ സാധനം ഇയാള്‍ പാക്ക് ചെയ്ത് കൊടുക്കുന്നുണ്ട്. എത്രയായി എന്ന് ക്യാഷിയറോട് ബൈഡന്‍ ചോദിക്കുന്നുണ്ട്. നിങ്ങള്‍ ഞങ്ങള്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ടെന്നും ഇയാള്‍ പ്രസിഡന്റിനോട് പറയുന്നുണ്ട്.

IMAGE CREDIT: JOE BIDEN TWITTER
ബൈഡനായി 50 ശതമാനം ഡിസ്‌കൗണ്ടുണ്ട് എന്ന് ക്യാഷിയര്‍ പറയുന്നു. നിങ്ങളുടെ പൊതുസേവനത്തിനാണ് ഇത്രയും ഡിസ്‌കൗണ്ട് എന്നും യുവാവ് പറയുന്നുണ്ട്. 16.45 ഡോളറാണ് ബൈഡന് ആകെ ചെലവായത്. എന്നാല്‍ ബൈഡന്‍ ഇയാള്‍ക്ക് നല്‍കിയത് 60 ഡോളറാണ്. ബാക്കിയുള്ള പണം കൊണ്ട് അടുത്ത ഓര്‍ഡറുമായി വരുന്നയാള്‍ക്ക് സൗജന്യമായി സാധനങ്ങള്‍ നല്‍കണമെന്നും ബൈഡന്‍ ഇയാളോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്താണ് വാങ്ങിയതെന്ന് ഈ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. താന്‍ ചിക്കന്‍ ക്യൂസാഡില്ലയാണ് വാങ്ങിയതെന്നും ബൈഡന്‍ മറുപടി നല്‍കി.

IMAGE CREDIT: JOE BIDEN TWITTER
വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ വൈറലായിരിക്കുകയാണ്. ഒരു മില്യണില്‍ അധികം കാഴ്ച്ചക്കാരാണ് വീഡിയോയ്ക്കുള്ളത്. കമന്റുകളും ധാരാളം വരുന്നുണ്ട്. ജോ, ഞാനൊരു റിപബ്ലിക്കനാണ്. പക്ഷേ അമേരിക്കയ്ക്കുണ്ടായ ഏക്കാലത്തെയും മികച്ച പ്രസിഡന്റുമാരില്‍ ഒരാളാണ് നിങ്ങളെന്നും ഒരു യൂസര്‍ കുറിച്ചു. ഓരോ ലാറ്റിനോയും നിങ്ങള്‍ക്കൊപ്പമാണെന്ന് ജൊനാഥന്‍ എന്നയാള്‍ കുറിച്ചു. നിങ്ങളെ പോലൊരു പ്രസിഡന്റിനെ കിട്ടിയതില്‍ സന്തോഷിക്കുന്നുവെന്നും മറ്റൊരു യൂസര്‍ കുറിച്ചു. അതേസമയം ലാറ്റിനോ വോട്ടുകള്‍ ബൈഡന് വളരെ അത്യാവശ്യമാണ്. അടുത്തിടെ ഡൊണാള്‍ഡ് ട്രംപ് ഇവര്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications