കമല ഹാരിസ് പ്രസിഡന്റായാലും ഇക്കാര്യങ്ങള്‍ സംഭവിക്കും, യുഎസ്സിന് പ്രതിസന്ധികളുടെ കാലം; പ്രവചനം
ന്യൂഡല്‍ഹി: യുഎസ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജനപ്രീതി വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ് കമലാ ഹാരിസ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കുമെന്നാണ് പ്രവചനം. ഡൊണാള്‍ഡ് ട്രംപ് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മറുവശത്തുണ്ട്. എന്നാല്‍ കമല പ്രസിഡന്റായാലും യുഎസ്സില്‍ അനിവാര്യമായത് സംഭവിച്ചിരിക്കുമെന്ന് പ്രമുഖ ജ്യോതിഷി കുശാല്‍ കുമാര്‍ പ്രവചിക്കുന്നു.
ആഗോള കാര്യങ്ങള്‍ കുശാല്‍ നടത്തുന്ന പ്രവചനങ്ങള്‍ പലപ്പോഴും യാഥാര്‍ത്ഥ്യമായി വരാറുണ്ട്. ആഭ്യന്തര വെല്ലുവിളികള്‍ 2025ന്റെ തുടക്കത്തില്‍ തന്നെ യുഎസ് നേരിടുമെന്നാണ് കുശാല്‍ പ്രവചിക്കുന്നത്. യുദ്ധം, സൈനിക തന്ത്രം, കാര്‍ഷിക ആശങ്കകള്‍ എന്നിവ യുഎസ്സിനെ കാര്യമായി അലട്ടും.

ഈ മൂന്ന് മേഖലകളിലും കൂടുതല്‍ ശ്രദ്ധ തന്നെ യുഎസ് നല്‍കേണ്ടി വരും. 2025ലെ ആദ്യ രണ്ട് മാസങ്ങള്‍ യുഎസ് നേതൃത്വത്തെ തന്നെ വെല്ലുവിളിക്കുന്നതായിരിക്കും. യുദ്ധവും, ആഭ്യന്തര കാര്യങ്ങളിലുള്ള രാഷ്ട്രീയ പിന്തുണയുമെല്ലാം യുഎസ്സിനെ ശരിക്കും ബുദ്ധിമുട്ടിക്കും.
ജനുവരി ഇരുപതിനും ഫെബ്രുവരി പത്തിനും ഇടയില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് യുഎസ് എടുക്കുന്ന തീരുമാനങ്ങള്‍ അന്താരാഷ്ട്ര ബന്ധങ്ങളെയും ആഭ്യന്തര നയങ്ങളെയും സ്വാധീനിക്കുമെന്ന് ജ്യോതിഷി കുശാല്‍ കുമാര്‍ പറയുന്നു.
ഫെബ്രുവരി മുതല്‍ മാര്‍ച്ച് പകുതി വരെ സാമ്പത്തിക-ആരോഗ്യ മേഖലയിലെ പ്രതിസന്ധികള്‍ യുഎസ്സിനെ അലട്ടും. യുഎസ്സിന് ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തില്‍ വലിയ ഇടിവുണ്ടാകുമെന്ന് ജ്യോതിഷി പറയുന്നു.
യുഎസ്സിനെ സംബന്ധിച്ച് ചെലവ് വര്‍ധിക്കുന്ന കാലമാണിത്. ദീര്‍ഘകാലമായി പടരുന്ന രോഗങ്ങളും ആരോഗ്യ മേഖലയെ അലട്ടും. ഈ ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതില്‍ യുഎസ്സ് കൂടുതല്‍ ശ്രദ്ധിക്കും. അതോടൊപ്പം ജനങ്ങളെ ബാധിക്കുന്ന സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ യുഎസ് ബുദ്ധിമുട്ടും. പ്രൈവറ്റ് സെക്ടറിനെ അടക്കം ബാധിക്കുന്നതായിരിക്കും ഇത്. മാര്‍ച്ച്-ഏപ്രില്‍ കാലയളവ് യുഎസ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
ഈ സമയം ബഹിരാകാശ മോഹങ്ങള്‍ക്ക് തിരിച്ചടി നേരിടാം. അതുപോലെ സാമ്പത്തിക മാനേജ്‌മെന്റും പ്രതിസന്ധിയിലാവും. ആരോഗ്യ പ്രശ്‌നങ്ങളാല്‍ യുഎസ്സിന്റെ ആരോഗ്യ മേഖല തന്നെ പ്രതിസന്ധിയിലാവും. അതുപോലെ സാമ്പത്തിക ബാധ്യതകളും യുഎസ്സിനെ അലട്ടും. അതേസമയം ഇക്കാലയളവില്‍ തന്നെ ബഹിരാകാശ പദ്ധതികളില്‍ ചില വിജയങ്ങളും നേടാനാവും.
മെയ് മാസത്തില്‍ പരിസ്ഥിതി സംബന്ധമായ വിഷയങ്ങളില്‍ യുഎസ് വെല്ലുവിളി നേരിടും. ഭക്ഷ്യവസ്തുക്കളില്‍ നിന്ന് വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളുണ്ടാവും. ജൂണിലും ജൂലായിലും സ്‌പേസ് റിസര്‍ച്ചിലാണ് പുരോഗതി കൈവരിക്കുക. അന്താരാഷ്ട്ര സഹകരണം സാധ്യമാകും.
അതേസമയം രാഷ്ട്രീയ പ്രതിസന്ധികളും ഈ മാസങ്ങളില്‍ സജീവമായിരിക്കും. യുഎസ് രാഷ്ട്രീയം തളിച്ചുമറിയും. ശത്രുരാജ്യങ്ങളില്‍ നിന്ന് കടുത്ത വെല്ലുവിളി തന്നെ നേരിടേണ്ടി വരും. അതുപോലെ പുതിയ യുദ്ധതന്ത്രങ്ങളില്‍ ഒാഗസ്റ്റ് മാസത്തില്‍ യുഎസ് ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ജ്യോതിഷി വ്യക്തമാക്കി.












Click it and Unblock the Notifications