Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൃത്തുക്കളുടെ നിര്‍ബന്ധം, ഓഫീസിലെ പാര്‍ട്ടിക്കിടെ എടുത്ത ലോട്ടറിക്ക് യുവതിക്ക് അടിച്ചത് കോടികള്‍

വാഷിംഗ്ടണ്‍: ലോട്ടറി എടുക്കാന്‍ വലിയ താല്‍പര്യമൊന്നുമില്ല. എന്നാല്‍ അങ്ങനെ ഒരാള്‍ക്ക് കോടികള്‍ സമ്മാനം അടിച്ചാലോ? ഒരു ഭാഗ്യപരീക്ഷണത്തിന് ആദ്യത്തെ തവണ ലോട്ടറിയെടുത്ത അമേരിക്കന്‍ യുവതിക്ക് അടിച്ചിരിക്കുന്നത് കോടികളാണ്. ഇത് അടിച്ചിരിക്കുന്ന രീതിയും ഞെട്ടിക്കുന്നതാണ്. ഒരു പാര്‍ട്ടിയില്‍ ആഘോഷിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ഈ നേട്ടം യുവതിയെ തേടിയെത്തിയത്.

ഓഫീസ് കാര്യങ്ങളുമായി എത്തിയ സമയത്താണ് ഇങ്ങനൊരു ഭാഗ്യം അപ്രതീക്ഷിതമായി ഉണ്ടായിരിക്കുന്നത്. അതേസമയം ഇവരുടെ സുഹൃത്തുക്കള്‍ക്കൊന്നും ഇത് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ഇവരെല്ലാം ടിക്കറ്റ് വീണ്ടും പരിശോധിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: Kentucky Lottery

യുഎസ്സിലെ ലൂയിസ് വില്ലെ സ്വദേശിയായ യുവതിക്കാണ് വന്‍ തുക സമ്മാനമായി അടിച്ചിരിക്കുന്നത്. ഇവര്‍ സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിയാണ് എടുത്തത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഹോളിഡേ പാര്‍ട്ടിക്കായി വരികയും, അതില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്താണ് ഈ യുവതിയെ തേടി കോടികളുടെ ഭാഗ്യമെത്തിയത്. കെന്റക്കി ലോട്ടറിയാണ് ഇവര്‍ എടുത്തത്. ലോറി ജെയിന്‍സ് എന്ന ഇവരുടെ ജീവിതം ഒരൊറ്റ രാത്രി കൊണ്ടാണ് മാറി മറിഞ്ഞിരിക്കുന്നത്.

2

വൈറ്റ് എലഫെന്റ് ഗിഫ് എക്‌സ്‌ചേഞ്ചിലാണ് താന്‍ പങ്കെടുത്തതെന്ന് ലോറി ജെയിന്‍സ് പറയുന്നു. ഇവരുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു ആഘോഷിക്കാന്‍ തീരുമാനിച്ചത്. ഇതിനിടയിലാണ് എല്ലാം മാറി മറിഞ്ഞത്. ഇവര്‍ ലോട്ടറിയെടുക്കാന്‍ തീരുമാനിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. ടിജെ മാക്‌സ് ലോട്ടറിയില്‍ ഇവരുടെ സുഹൃത്തിന് 25 ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡ് കിട്ടിയതാണ് ലോട്ടറിയെടുക്കാന്‍ ഇവര്‍ തീരുമാനിച്ചതിന് പിന്നില്‍.

3

സുഹൃത്തുക്കളെല്ലാം എന്നെ ലോട്ടറിയെടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. പാര്‍ട്ടിയിലെ ആവേശത്തിലാണ് ടിക്കറ്റെടുത്ത് പോയത്. ആദ്യത്തെ സ്‌ക്രാച്ച് കാര്‍ഡില്‍ 50 ഡോളറാണ് എനിക്ക് സമ്മാനമായി അടിച്ചത്. ആ പണം ഉപയോഗിച്ചാണ് രണ്ടാമത്തെ ടിക്കറ്റ് എടുത്തത്. എന്നാല്‍ പിന്നീട് കിട്ടിയ ജാക്ക്‌പോട്ട് ടിക്കറ്റായിരുന്നു. അടിച്ച തുക കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ഒന്നര കോടി രൂപയാണ് ഇവര്‍ക്ക് സമ്മാനമായി ജാക്‌പോട്ടിലൂടെ ലഭിച്ചിരിക്കുന്നത്. സ്‌ക്രാച്ച് കാര്‍ഡിലെ പതിനഞ്ച് അക്കങ്ങളും ഇവര്‍ക്ക് സരിയായി വന്നതോടെയാണ്, ജാക്ക്‌പോട്ട് അടിച്ചത്.

4

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

എല്ലാവര്‍ക്കും ഞെട്ടലായിരുന്നു എനിക്ക് ലോട്ടറി അടിച്ചെന്ന് അറിഞ്ഞപ്പോഴെന്ന് ലോറി പറയുന്നു. എല്ലാവരും കാല്‍ക്കുലേറ്ററൊക്കെ എടുത്ത്് കണക്ക് കൂട്ടാന്‍ തുടങ്ങിയിരുന്നു. പിന്നീട് ടിക്കറ്റ് വീണ്ടും പരിശോധിക്കാന്‍ തുടങ്ങി. പലരും വീണ്ടും ലോട്ടറി ആപ്പില്‍ ടിക്കറ്റ് പരിശോധിച്ച് സമ്മാനം ഉറപ്പുവരുത്തുകയായിരുന്നുവെന്നും ലോറി വ്യക്തമാക്കി. അതേസമയം താന്‍ ഭര്‍ത്താവിനെയും മക്കളെയും വിളിച്ച് തനിക്ക് സമ്മാനം അടിച്ച കാര്യം പറഞ്ഞുവെന്നും അവര്‍ പറഞ്ഞു. മകളുടെ പഠനത്തിനായി എടുത്ത വായ്പ അടച്ചുതീര്‍ക്കാന്‍ ഈ പണം ഉപയോഗിക്കുമെന്ന് ലോറി പറഞ്ഞു. കാറിനായി എടുത്ത വായ്പയും അടയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

5

അതേസമയം സൗത്ത് കരോലിനയില്‍ ഒരു യുവാവിന് വന്‍ ഭാഗ്യമാണ് തേടിയെത്തിയത്. ഇയാള്‍ കാറില്‍ സഞ്ചരിച്ച് കൊണ്ടിരിക്കേ പിതാവിന്റെ കാര്‍ ഒരു കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടത് കണ്ടിരുന്നു. ഇത് കണ്ട് വിശേഷങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ത്തിയതായിരുന്നു ആന്‍ഡേഴ്‌സണ്‍ നിവാസിയായ യുവാവ്. ഇവിടെ നിന്ന് അഞ്ച് ഡോളറിന്റെ സ്‌ക്രാച്ച് കാര്‍ഡ് ടിക്കറ്റ് ഇയാള്‍ വാങ്ങിയിരുന്നു. അതാണ് ഇപ്പോള്‍ വലിയ ഭാഗ്യമായി മാറിയിരിക്കുന്നത്. ഏകദേശം ഒരു കോടി 65 ലക്ഷം രൂപയാണ് ഇയാള്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്.

6

താനാകെ സ്തബ്ധനായി പോയെന്ന് യുവാവ് പറയുന്നു. തന്റെ പിതാവ് പോലും ആ നിമിഷം കാണാന്‍ വന്നു. അദ്ദേഹവും ആ നിമിഷം ഞെട്ടിപ്പോയി. കണ്ണുനീര്‍ വാര്‍ക്കുകയായിരുന്നു പിതാവും. അതേസമയം ഇത്രയും വലിയൊരു തുക ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പിതാവിനും തനിക്കും അമ്പരപ്പും ഞെട്ടലും മാറാന്‍ സമയമെടുത്തെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് കിട്ടിയ തുകയില്‍ നിന്ന് കുറച്ചെടുത്ത് പുതിയൊരു കാര്‍ വാങ്ങുമെന്നും യുവാവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+