ഭാഗ്യം തേടിയെത്തിയത് രണ്ടാം തവണ, യുവതിക്ക് അടിച്ചത് രണ്ടാമത്തെ ലോട്ടറി; 2 കോടി കൈയ്യിലെത്തും
വാഷിംഗ്ടണ്‍: ഏതൊരാളുടെയും ജീവിതത്തില്‍ ഭാഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ജീവിതത്തില്‍ വലിയ പുരോഗതിയുണ്ടാവാന്‍ ഭാഗ്യത്തിന്റെ അനുഗ്രഹം കൂടി വേണമെന്നാണ് എല്ലാവരുടെയും വിശ്വാസം. ലോട്ടറിയടിക്കുന്നതും അതുപോലെ തന്നെയാണ്. നമ്മള്‍ പോലും വിചാരിക്കാതെയാവും ആ നേട്ടം ജീവിതത്തിലേക്ക് കടന്നുവരിക.
അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഒരു യുവതിക്കും അതുപോലെയാണ് ഭാഗ്യം ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. പക്ഷേ ഈ യുവതിയെ സംബന്ധിച്ച് ലോട്ടറി അടിക്കുന്നത് ഇത് ആദ്യമല്ല. അവരുടെ രണ്ടാമത്തെ ബംപര്‍ നേട്ടമാണിത്. മഹാഭാഗ്യം ഇവരെ സമ്പന്നയാക്കി മാറ്റിയിരിക്കുകയാണ്.

രണ്ട് വര്‍ഷത്തിനിടയില്‍ ഈ യുവതിക്ക് അടിക്കുന്ന രണ്ടാമത്തെ ജാക്‌പോട്ടാണിത്. മൂന്ന് ലക്ഷം യുഎസ് ഡോളറാണ് സൗത്ത് കരോലിന എജുക്കേഷന്‍ ലോട്ടറിയില്‍ നിന്ന് സമ്മാനമായി യുവതിക്ക് അടിച്ചത്. രണ്ട് കോടി 50 ലക്ഷം രൂപയില്‍ അധികം വരും ഇത്. ആദ്യത്തെ ലോട്ടറി ശരിക്കും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് ആയിരുന്നുവെന്ന് പറയുകയാണ് യുവതി.
അതേസമയം രണ്ടാമത്തെ ലോട്ടറി അടിക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആ നേട്ടം. ഓഫീസില്‍ വെച്ചാണ് സമ്മാനം അടിച്ച കാര്യം അറിഞ്ഞത്. ബംപര്‍ നേട്ടം അറിഞ്ഞതോടെ ഓഫീസില്‍ വെച്ച് ഞാന്‍ ഡാന്‍സ് കളിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
ആദ്യത്തെ ലോട്ടറിയില്‍ സമ്മാനമായി ഒരു മില്യണ്‍ യുഎസ് ഡോളറാണ് യുവതിക്ക് ലഭിച്ചത്. എട്ട് കോടി രൂപയില്‍ അധികം വരും ഈ നേട്ടം. കൊളംബിയയിലെ ടോപ് നോച്ച് റോഡിലുള്ള കിങ് ഫ്യുവലില്‍ നിന്നാണ് യുവതി ടിക്കറ്റ് വാങ്ങിയതെന്ന് സൗത്ത് കരോലിന എജുക്കേഷന്‍ ലോട്ടറി അറിയിച്ചു. ഓഫീസില്‍ വെച്ചാണ് ഈ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ലോട്ടറി ഇവര്‍ പരിശോധിച്ചത്.
ആദ്യത്തെ സമ്മാനം എങ്ങനെയാണോ അടിച്ചത് അതേ പോലെ തന്നെയാണ് രണ്ടാമത്തെ ലോട്ടറി ഭാഗ്യവും ഇവരെ തേടിയെത്തിയത്. ആദ്യം ഈ ഭാഗ്യം വിശ്വസിക്കാനായില്ല. അതുകൊണ്ട് ലോട്ടറി കടയിലെത്തി അവിടെയുള്ള ജീവനക്കാരനോട് പരിശോധിക്കാന്‍ പറഞ്ഞു. അങ്ങനെയാണ് സമ്മാനമടിച്ച കാര്യമറിഞ്ഞത്. അതേസമയം ലോട്ടറി അടിച്ചുവെന്ന് ആരോടും പറയാന്‍ ഇവര്‍ താല്‍പര്യപ്പെടുന്നില്ല. അതുകൊണ്ട് പേരും വെളിപ്പെടുത്തിയിട്ടില്ല. സഹപ്രവര്‍ത്തകരോട് പോലും ഇക്കാര്യം പങ്കുവെച്ചിട്ടില്ലെന്നും യുവതി പറഞ്ഞു.
നേരത്തെ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു യുവാവിനും വമ്പന്‍ ലോട്ടറി അടിച്ചിരുന്നു. ഒരു മില്യണായിരുന്നു സമ്മാനം അടിച്ചത്. ജോസ് കരാസ്‌കോ എന്നായിരുന്നു യുവാവിന്റെ പേര്. മസാച്ചുസെറ്റ്‌സിലേക്കുള്ള യാത്രയ്ക്കിടെയാണ് സമ്മാന വിവരം യുവാവ് അറിഞ്ഞത്. അതേസമയം ഇത്രയും വലിയ തുക എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് യുവാവ് പറഞ്ഞു.












Click it and Unblock the Notifications