ഈ വന്ദേ ഭാരതിൽ കയറിയാൽ യാത്ര ചെയ്യാൻ പറ്റില്ല, പകരം വയറുനിറയെ ഭക്ഷണം കഴിക്കാം..! കാരണം ഇത്...
സൂറത്ത്: നാല് വർഷമായി രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾ അവതരിപ്പിച്ചിട്ട്. അതിന് ശേഷം വളരെയേറെ ജനപ്രീതിയാണ് ഈ സർവീസുകൾക്ക് ഇന്ത്യയിലൊട്ടാകെ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും വന്ദേ ഭാരത് സർവീസുകൾക്ക് വൻ വരവേൽപാണ് ലഭിക്കുന്നത്. കുറഞ്ഞ ചിലവിൽ കൂടുതൽ ദൂരം വേഗത്തിൽ എത്താമെന്നതാണ് ഈ സർവീസിനെ ഇത്രയും വേറിട്ട് നിർത്തുന്നത്. അപ്പോൾ പറഞ്ഞുവന്നത് വന്ദേ ഭാരതിന്റെ ജനപ്രീതിയെ കുറിച്ചാണ്.
നിലവിൽ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ട്രെയിൻ സർവീസിന്റെ ജനപ്രീതി വേറെ എന്തെങ്കിലും രീതിയിൽ ഉപയോഗിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ..? എന്നാൽ അതിന് കഴിയുമെന്ന് തെളിയിക്കുകയാണ് ഗുജറാത്തിലെ സൂറത്തിലുള്ള ഒരു റെസ്‌റ്റോനന്റ് ഗ്രൂപ്പ്. നമ്മളിൽ പലരും വന്ദേ ഭാരത് ട്രെയിനിൽ കയറിയിട്ടുള്ളവരാണ്. അതേ രൂപ ഭാവത്തോടെ ഒരു റസ്‌റ്റോറന്റ് തുടങ്ങിയാൽ എങ്ങനെയിരിക്കും.

അതാണ് ഇപ്പോൾ സൂറത്തിലുള്ള കമ്പനി പരീക്ഷിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ വൈറലാണ്. ലക്ഷക്കണക്കിന് പേരാണ് വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ഇതുമായി ബന്ധപ്പെട്ട വീഡിയോ കണ്ടത്. അത്യാവശ്യ സബ്സ്ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് വ്‌ളോഗർമാർ ഉൾപ്പെടെ നിരവധി പേർ ഇതിന്റെ ദൃശ്യങ്ങൾ പങ്കിടുന്നുണ്ട്.
ചതോര അങ്കിത് എന്ന ഇൻസ്‌റ്റഗ്രാം ഉപയോക്താവ് പങ്കുവച്ച ഭക്ഷണശാലയുടെ വീഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീഡിയോയിൽ വന്ദേ ഭാരതിന്റെ ശൈലി സ്വീകരിച്ചത് വ്യക്തമായി കാണാം. അവിടുത്തെ ചുറ്റുപാടുകളും വന്ദേ ഭാരത് എക്‌സ്പ്രസിനെ അനുസ്‌മരിപ്പിക്കുന്നു, വ്യത്യസ്‌തമായ അനുഭവങ്ങൾ തേടുന്ന ആളുകൾക്ക് ഇവിടം വളരെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്.
ആകർഷകവുമായ അന്തരീക്ഷം സൃഷ്‌ടിക്കുന്ന ഇന്റീരിയർ വളരെ മികച്ച ദൃശ്യ ഭംഗിയാണ് നൽകുന്നത്. കേവലം വന്ദേ ഭാരത് എക്‌സ്പ്രസിന്റെ തീം എടുക്കുക മാത്രമല്ല, അതിന് സമാനമായ വൃത്തിയും ഇവിടെ കാത്തുസൂക്ഷിക്കുന്നു എന്നാണ് പല ആളുകളും കമന്റിൽ പറയുന്നത്. വീഡിയോയിൽ പറയുന്നത് അനുസരിച്ച് ഇവിടുത്തെ മെനുവിൽ ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇവിടെ ദക്ഷിണേന്ത്യൻ, പഞ്ചാബി പാചകരീതികളും ലഭ്യമാണ് എന്നതാണ് പ്രത്യേകത. ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത അളവിൽ ശീതളപാനീയങ്ങൾ ആവശ്യപ്പെടാം, അവർക്ക് മധുരപലഹാവും തിരഞ്ഞെടുക്കാം. ഉച്ചഭക്ഷണത്തിന് 269 രൂപയും അത്താഴത്തിന് 289 രൂപയുമാണ് ഈ വന്ദേ ഭാരത് ഹോട്ടലിലെ വില. ഇതുവരെ വീഡിയോ രണ്ട് ദശലക്ഷം കാഴ്‌ചകളും 80,000ലധികം ലൈക്കുകളുമാണ് നേടിയത്.












Click it and Unblock the Notifications