വിവാഹത്തിന് അന്ന് ചെലവിട്ടത് 240 കോടി, ആസ്‌തി 1,35,020 കോടി കടക്കും; അറിയാമോ വനിഷ മിത്തലിനെ?
ഇന്ത്യൻ ജനതയ്ക്ക് വിവാഹം എന്നാൽ ആഘോഷത്തിന്റെ നാളുകളാണ്. അതിന് വേണ്ടി എത്രത്തോളം വലിയ തുക മുടക്കാൻ കഴിയുമോ അത്രയധികം ആഡംബരം കാണിക്കാൻ അവർ എന്നും ശ്രമിക്കാറുമുണ്ട്. എന്നാൽ സാധാരണക്കാരുടെ കല്യാണം പോലെയല്ല ഇവിടെ ശതകോടീശ്വരന്മാരുടെ കടുംബങ്ങളിലെ വിവാഹം നടക്കാറുള്ളത്. ആഡംബരത്തിന്റെ പണക്കൊഴുപ്പിന്റെയും ഒക്കെ വേദിയായാണ് അവ എന്നും മാറാറുള്ളത്.
അത്തരത്തിൽ അടുത്തിടെ നമ്മുടെ നാട്ടിൽ നടന്ന വലിയൊരു ചടങ്ങായിരുന്നു അംബാനി കുടുംബത്തിലെ ഇളമുറക്കാരനായിരുന്ന ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ. ഏകദേശം 1200 കോടി രൂപ ഇതിനായി ചിലവിട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്. അംബാനി കടുംബത്തെ സംബന്ധിച്ച് ഈ തുക ഒന്നുമല്ല എന്നതാണ് സത്യം.

എന്നാൽ കൃത്യം ഇരുപത് വർഷങ്ങൾക്ക് മുൻപ്, എന്ന് വച്ചാൽ 2004ൽ ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ വിവാഹങ്ങളിൽ ഒന്ന് നടന്നത് നമ്മുടെ ഇന്ത്യയിലെ ഒരു ശതകോടീശ്വരന്റെ കടുംബത്തിലാണ്. അത് മറ്റാരുമല്ല, ഇന്ത്യൻ ഖനി വ്യവസായത്തിലെ കിരീടം വയ്ക്കാത്ത രാജാവ് എന്ന് വിശേഷിപ്പിക്കുന്ന ലക്ഷ്‌മി മിത്തലിന്റെ മകളുടെ വിവാഹം ആയിരുന്നു അത്.
ആഡംബരവും ആഘോഷവും ഒത്തുചേർന്ന ഈ വർണാഭമായ ചടങ്ങിലാണ് ലക്ഷ്‌മി മിത്തലിന്റെ മകൾ വനിഷ മിത്തലും ബാങ്കർ അമിത് ഭാട്യയും തമ്മിലുള്ള വിവാഹം നടന്നത്. അതിന് വേദിയായത് ആവട്ടെ പാരിസ് ആയിരുന്നു. ആയിരക്കണക്കിന് ബന്ധുക്കൾ ഉൾപ്പെടെയുള്ള അതിഥികളെ വിമാന മാർഗം ഫ്രാൻസിലേക്ക് എത്തിച്ചായിരുന്നു ചടങ്ങുകൾ നടന്നത്.
വനിഷയും അമിത് ഭാട്ടിയയും തമ്മിൽ വെർസൈൽസ് കൊട്ടാരത്തിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങുകളോടെയാണ് ഒരാഴ്‌ച നീണ്ട ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ഇന്ത്യയിൽ നിന്ന് പറന്നെത്തിയ പാചകക്കാർ തയ്യാറാക്കിയ അത്താഴവിരുന്ന് ഏറെ പ്രശസ്‌തമായ ജാർഡിൻ ഡെസ് ട്യൂലറീസിൽ വച്ചാണ് നടന്നത്.
പോപ്പ് താരം കൈലി മിനോഗിന്റെ പ്രകടനമായിരുന്നു പരിപാടിയുടെ ഹൈലൈറ്റ്. കൂടാതെ ബോളിവുഡിൽ നിന്ന് ലോക സുന്ദരി ഐശ്വര്യ റായ് ഉൾപ്പെടെ ഉള്ളവരും പങ്കെടുത്തു. അന്നത്തെ കണക്കിൽ ഏകദേശം 60 മില്യൺ ഡോളർ അഥവാ 240 കോടിയാണ് ചിലവായി കണക്കാക്കുന്നത്. എന്നാൽ ഇന്നത്തെ നിലയിൽ ഇത് അംബാനി കടുംബം നടത്തിയ ചടങ്ങുകൾക്കും മേലെ വരുമെന്നതാണ് പ്രത്യേകത.
ബോളിവുഡ് താരങ്ങളായ ജൂഹി ചൗള, റാണി മുഖർജി, സേഫ് അലി ഖാൻ, പിന്നെ ഷാരൂഖ് ഖാൻ എന്നിവരും അന്ന് ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്ന് മാത്രമല്ല ഇവർ എല്ലാവരും തന്നെ ഓരോ പെർഫോമൻസുകളുടെയും ഭാഗമായിരുന്നു. ഒരു ഇന്ത്യക്കാരൻ നടത്തിയ ഏറ്റവും വലിയ വിവാഹാഘോഷം എന്നാണ് ഇതിനെ എന്നും വിശേഷിപ്പിക്കുന്നത്.












Click it and Unblock the Notifications