Get Updates
Get notified of breaking news, exclusive insights, and must-see stories!

വാരണാസിയിലെ ഫാസ്റ്റ് ഫുഡ് ഭക്ഷണമൊരുക്കും, ബച്ചന്‍ അടക്കം അതിഥികള്‍; ആനന്ദിന്റെ വിവാഹം കളറാകും

മുംബൈ: ആനന്ദ് അംബാനിയുടെ വിവാഹം കളറാക്കാനുള്ള ശ്രമത്തിലാണ് അംബാനി കുടുംബം. ഭക്ഷണത്തിനുള്ള മെനു അടക്കം അതിഥികളുടെ വലിയൊരു നിരയും ഇതിനായി തയ്യാറായിരിക്കുകയാണ്. ജൂലായ് പന്ത്രണ്ടിനാണ് വിവാഹം. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററാണ് വിവാഹ വേദി. ജൂലായ് 14 വരെ വിവാഹ ആഘോഷങ്ങള്‍ തുടരും.

ജൂലായ് പതിമൂന്നിന് ശുഭ് ആശീര്‍വാദ് ചടങ്ങുകള്‍ അംബാനി കുടുംബം പ്ലാന്‍ ചെയ്തിട്ടുണ്ട്. മംഗള്‍ ഉത്സവ് അഥവാ വിവാഹ റിസപ്ഷന്‍ ജൂലായ് പതിനാലിനും നടക്കും. അതേസമയം അംബാനി കുടുംബം ക്ഷണിച്ച അതിഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വാരണാസിയിലെ പ്രശസ്തമായ കാശി ചാട്ട് ഭണ്ഡാര്‍ അവരുടെ പ്രധാന ഡിഷുകള്‍ ആനന്ദിന്റെ വിവാഹത്തിന് വിളമ്പും.

anant-ambani-wedding

ടിക്കി, ടൊമാറ്റോ ചാട്ട്, പലക് ചാട്ട്, ചന്ന കച്ചോരി, കുല്‍ഫി എന്നിവ കാശി ചാട്ട് ഭണ്ഡാരിന്റെ മെനുവിലുണ്ടാവും. നിത അംബാനിയാണ് ഈ മെനു ഉണ്ടാവണമെന്ന് തീരുമാനിച്ചത്. നിത അംബാനി നേരത്തെ വാരണാസിയില്‍ എത്തിയിരുന്നു. ആ സമയത്താണ് ഭക്ഷണ മെനു തീരുമാനിച്ചതെന്ന് കടയുടമ രാകേഷ് കേസരി പറഞ്ഞു.

അതേസമയം അംബാനി കുടുംബത്തിലെ വമ്പന്‍ വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെ ബാന്ദ്രയിലുള്ള ഹോട്ടല്‍ മുറികളുടെ നിരക്കുകള്‍ എല്ലാം വര്‍ധിക്കാന്‍ കാരണമായിരിക്കുകയാണ്. വിവാഹ വേദിക്ക് അടുത്തുള്ള സ്ഥലമാണിത്. പല പ്രമുഖ ഹോട്ടലുകളിലും മുറികളെല്ലാം നേരത്തെ ബുക്ക് ചെയ്തിരിക്കുകയാണ്.

അതേസമയം വമ്പന്‍ പേരുകളാണ് അതിഥികളുടെ പട്ടികയില്‍ ഉള്ളത്. അമേരിക്കന്‍ റിയാലിറ്റി താരമായ കിം കര്‍ദാഷിയാന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ മരിയോ ദെദിവാനോവിച്ച് വിവാഹത്തിനെത്തും. യുഎസ് ടിക് ടോക്കറും കണ്ടന്റ് ക്രിയേറ്ററുമായ ജൂലിയ ഷാഫെ, ക്രിസ് ആപ്പിള്‍ടണ്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും നിരവധി ഹോളിവുഡ് സെലിബ്രിറ്റികള്‍ക്ക് ഹെയര്‍സ്റ്റൈലിസ്റ്റുമാണ് ക്രിസ് ആപ്പിള്‍ടണ്‍. അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തരായ ഫോട്ടോഗ്രാഫര്‍മാരും ക്യാമറ പ്രൊഫഷണല്‍സും ലോസ് ആഞ്ചല്‍സില്‍ നിന്ന് ഇന്ത്യയിലെത്തും. ശുഭ് ആശീര്‍വാദ് ചടങ്ങിലേക്കാണ് നിരവധി പേര്‍ എത്തുക.

ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍ പോലുള്ള ബോളിവുഡിലെ പ്രമുഖ താരങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ചടങ്ങിനെത്തേണ്ടതെന്ന് പ്രത്യേക ക്ഷണപത്രത്തില്‍ പറയുന്നുണ്ട്. അതുപോലെ പതിനാല് വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കാണ് ചടങ്ങിലേക്ക് പ്രവേശിക്കാനാവുക.

അതിഥികള്‍ക്കുള്ള പ്രത്യേക നിയന്ത്രണമാണിത്. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അര്‍ജുന്‍ കപൂര്‍, ജാന്‍വി കപൂര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, കിയാര അദ്വാനി, ഷാഹിദ് കപൂര്‍, വിക്കി കൗശല്‍ അടക്കമുള്ളവരും ചടങ്ങിനെത്തും. താക്കറെ കുടുംബം, ദേവേന്ദ്ര ഫട്‌നാവിസ്, ഏക്‌നാഥ് ഷിന്‍ഡെ തുടങ്ങിയ രാഷ്ട്രീയ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+