പിടികിട്ടാപ്പുള്ളിയാണ്, പക്ഷേ കോടീശ്വരനുമാണ്, വിജയ് മല്യയുടെ ബംഗ്ലാവ് കണ്ടാല്‍ ഞെട്ടും; വില ഇങ്ങനെ
വിജയ് മല്യയ പലരും ഇപ്പോള്‍ പിടികിട്ടാപ്പുള്ളിയാണ് അറിയുക. വായ്പകള്‍ തിരിച്ചടയ്ക്കാതെ രാജ്യം വിട്ടവരില്‍ മല്യയുമുണ്ട്. എന്നാല്‍ തന്റെ ബിസിനസ് സാമ്രാജ്യം തകരുന്നതിന് മുമ്പ് മല്യ രാജ്യത്തെ വമ്പന്‍ കോടീശ്വരന്‍മാരില്‍ ഒരാളായിരുന്നു. കിംഗ്ഷിഫര്‍ പോലൊരു കമ്പനിയെ രാജ്യത്തെ ഒന്നാം നിര കമ്പനികളുടെ നിരയിലേക്ക് വളര്‍ത്തിയത് മല്യയുടെ മിടുക്കായിരുന്നു.
ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത് വിജയ് മല്യയുടെ വീടാണ്. ഇത് വെറുമൊരു വീടല്ല എന്ന് പറയാം. വമ്പന്‍ കൊട്ടാരം എന്ന് തന്നെ പറയാം. മുപ്പതിലേറെ നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ വൈറ്റ് ഹൗസ് മോഡലിലാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ആര്‍ക്കും ഇത്തരമൊരു വീടില്ല. രാജ്യത്തെ ആദ്യത്തെ പെന്റ്് ഹൗസ് എന്ന് ഇതിനെ നിസ്സംശയം വിശേഷിപ്പിക്കാം. ബെംഗളൂരുവിലെ കിംഗ്ഫിഷര്‍ ടവറിലാണ് ഈ പെന്റ്ഹൗസ് നിര്‍മിച്ചിരിക്കുന്നത്. ഇത് വിജയ് മല്യയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ കൊട്ടാരം പോലുള്ള വീട് യാഥാര്‍ത്ഥ്യമാക്കിയത് പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്ടസാണ്.
ഇവരാണ് ഈ ടവര്‍ നിര്‍മിച്ചത്. 400 അടി നീളമുണ്ട് ഈ വീടിന്. യുഎസ്സിലെല്ലാം കാണുന്നത് പോലെയുള്ള പെന്റ്ഹൗസ് മോഡലിലാണ് ഇത് നിര്‍മിച്ചത്. 40000 ചതുരശ്ര അടിയിലായിട്ടാണ് ഇവ സ്ഥിതി ചെയ്യുന്നത്. ആകാശം മുട്ടുന്ന കൊട്ടാരം എന്ന് ഇതിനെ വിശേഷിപ്പിക്കാറുമുണ്ട്.
മനോഹരമായ പൂന്തോട്ടങ്ങളും, അതുപോലെ നീന്തല്‍കുളങ്ങളും, ഹെലിപാഡുകളും, ഇതിനുണ്ട്. ഏറ്റവും മുകളിലുള്ള ഈ വീട് ഇരുനിലയിലാണ്. അതിന് മുകളിലായിട്ടാണ് ഹെലിപാഡ് ഉള്ളത്. മുകേഷ് അംബാനിയുടെ ആന്റിലിയയോളം ഇതിന് വിലയില്ല. പക്ഷേ ആന്റിലിയയേക്കാള്‍ മനോഹരമാണ് ഈ കൊട്ടാരം എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.
165 കോടിയാണ് ഈ വീടിന്റെ വില. അതേസമയം വിജയ് മല്യ ഈ വീട്ടില്‍ ഇനി താമസിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇതിനോടകം ബ്രിട്ടനില്‍ അഭയം തേടിയിരിക്കുകയാണ് അദ്ദേഹം. 9000 കോടിയുടെ തട്ടിപ്പ് കേസും മല്യക്കെതിരെയുണ്ട്. അതുകൊണ്ട് ഈ വീട്ടില്‍ ഇനി അദ്ദേഹത്തിന് താമസിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.
ഇത്തരമൊരു കൊട്ടാരസമാനമായ വീട് നിര്‍മിക്കുക വലിയ വെല്ലുവിളിയായിരുന്നുവെന്ന് പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്ട്‌സ് ചെയര്‍മാന്‍ ഇര്‍ഫാന്‍ റസാക്ക് പറയുന്നു. പ്രധാന വെല്ലുവിളി അതിന്റെ ഉയരം തന്നെയായിരുന്നു. മൊത്തം നാലര ഏക്കറിലായിട്ടാണ് ഈ ആഡംബര വീട് നിലനില്‍ക്കുന്നത്. ഇത് മല്യയുടെ ഓഫീസ് കൂടിയാണ്.
വൈന്‍ സെല്ലാര്‍, ഇന്‍ഡോര്‍ പൂള്‍, ഔട്ട്‌ഡോര്‍ ഇന്‍ഫിനിറ്റി പൂള്‍, എന്നിവയെല്ലാം ഇതിലെ ആകര്‍ഷണങ്ങളാണ്. ഏറ്റവും രസകരം ഈ വീട് പണി പൂര്‍ത്തിയാക്കും മുമ്പാണ് മല്യ നാടുവിട്ടത്. അതിന് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി വന്നിട്ടില്ല. 360 ഡിഗ്രി കാഴ്ച്ച ഈ കൊട്ടാരത്തില്‍ നിന്ന് സാധ്യമാണ്.












Click it and Unblock the Notifications