ക്യാപ്റ്റൻ വിജയകാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ വിജയ്ക്ക് നേരെ ചെരുപ്പേറ്; വിവാദം
അന്തരിച്ച പ്രമുഖ തമിഴ് നടനും, രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ നടന്‍ വിജയ്ക്ക് നേരെ ചെരുപ്പേറ്. തന്റെ പ്രിയപ്പെട്ട ക്യാപ്റ്റന് അന്തിമോപചാരം അര്‍പ്പിച്ച് വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വിജയ്‌ക്കെതിരെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഏതോ അജ്ഞാതൻ ചെരുപ്പ് എറിഞ്ഞത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നതിന് പിന്നാലെ വിവാദവും കൊഴുക്കുകയാണ്. വലിയ വിമർശനമാണ് ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർന്നിരിക്കുന്നത്. വിജയ്‌യുടെ തലയുടെ പുറകിലൂടെ ചെരുപ്പ് പോകുന്നത് വീഡിയോയില്‍ വ്യക്തമായി കാണാമായിരുന്നു. ഇതിന് പിന്നാലെ സംഭവത്തെ അപലപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ആരോടെങ്കിലും ദേഷ്യമുണ്ടെങ്കില്‍ അത് ഇങ്ങനെയല്ല പ്രകടിപ്പിക്കേണ്ടതെന്നും, തമിഴകത്തിന്റെ ക്യാപ്റ്റന്റെ മരണാനന്തര ചടങ്ങിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായത് ശരിയായില്ലെന്നുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേർ അഭിപ്രായം രേഖപ്പെടുത്തുന്നു.
വ്യാഴാഴ്‌ച രാത്രി ഡിഎംഡികെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് വിജയ് അന്തിമോപചാരം അർപ്പിച്ചത്. വിജയകാന്തിന്റെ ഭാര്യ പ്രേമലത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ വിജയ് ആശ്വസിപ്പിക്കുകയും ചെയ്യുകയുണ്ടായി. കണ്ണീരോടെയാണ് വിജയ് തന്റെ പ്രിയ സഹോദരന് അന്തമോപചാരം അർപ്പിക്കാൻ എത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
വിജയുടെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനമുണ്ടാക്കിയ വ്യക്തികളിൽ ഒരാളായിരുന്നു വിജയകാന്ത്. തന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും പ്രധാന വ്യക്തിയാണ് വിജയകാന്ത് എന്ന് നടൻ വിജയ് തന്നെ മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
വിജയ്‌യും വിജയകാന്തും ഒന്നിച്ച 'സെന്ധൂരപാണ്ടി' എന്ന സിനിമ തമിഴ് സിനിമയിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു. വിജയ്‌യുടെ പിതാവ് എസ്എ ചന്ദ്ര ശേഖറായിരുന്നു ചിത്രം സംവിധാനം ചെയ്‌തത്.
വ്യാഴാഴ്‌ചയാണ് തമിഴകത്തിന്റെ സ്വന്തം വിജയകാന്ത് അന്തരിച്ചത്. ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് രോഗബാധയും സ്ഥിരീകരിച്ചിരുന്നു. മെഡിക്കൽ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതരാണ് മരണ വിവരം പുറത്തുവിട്ടത്.
നിരവധി പ്രമുഖ താരങ്ങളും രാഷ്ട്രീയ നേതാക്കളും വിജയകാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. വിജയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. സൂപ്പർ സ്‌റ്റാർ രജനീകാന്ത്, രജനികാന്ത്, കേന്ദ്രമന്ത്രി നിർമല സീതാരാമൻ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ തുടങ്ങി പ്രമുഖരുടെ വൻ നിര തന്നെ ക്യാപ്റ്റനെ അവസാനമായി കാണാൻ എത്തിയിരുന്നു.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications