വിമാന ജീവനക്കാരന്റെ കൈയ്യില്‍ കടിച്ച് യാത്രക്കാരന്‍; പൊരിഞ്ഞ തല്ല്, പൈലറ്റ് ചെയ്തത് ഇക്കാര്യം
ദില്ലി: തുര്‍ക്കിഷ് വിമാനത്തില്‍ യാത്രക്കാരന്റെ കൈയ്യാങ്കളിയെ തുടര്‍ന്ന് നടന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍. മദ്യപിച്ച് പരവശനായ യുവാവ് വിമാനത്തിലെ ജീവനക്കാരനെ കയറി കടിക്കുകയായിരുന്നു. പിന്നീട് ആകെ ബഹളമായിരുന്നു വിമാനത്തില്‍. ഒടുവില്‍ വിമാനം തിരിച്ചിറക്കേണ്ടി വന്നു. രംഗം ശാന്തമാക്കാന്‍ പൈലറ്റിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ മദ്യപിച്ചയാളുടെ ചെയ്തികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ഇയാളുടെ ചെയ്തികളെ രൂക്ഷമായിട്ടാണ് നിരവധി പേര്‍ വിമര്‍ശിച്ചിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

image credit:nuice media
മദ്യപിച്ച് ലക്കുകെട്ടയാള്‍ വിമാനത്തിലെ ഫ്‌ളൈറ്റ് അറ്റന്റന്റിനെ കൈയ്യില്‍ കടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവമായിരുന്നു ഇത്. തുര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് ഈ പ്രശ്‌നങ്ങളുണ്ടായത്. ഇസ്താംബൂളില്‍ നിന്ന് ജക്കാര്‍ത്തിയിലേക്ക് തിരിച്ച വിമാനമായിരുന്നു ഇത്. മുഹമ്മദ് ജോണ്‍ ജെയിസ്, ബോഡ്‌വിജിന്‍ എന്നയാളാണ് ഈ പ്രശ്‌നത്തിന് കാരണക്കാരനായ യാത്രക്കാരന്‍. 48കാരനായ ഇയാള്‍ അമിതമായി മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു.

image credit:nuice media
ഇയാളെ ശാന്തനാക്കാന്‍ വിമാനത്തിലെ ജീവനക്കാര്‍ ശ്രമിക്കുന്നതും, പ്രശ്‌നം രൂക്ഷമാകുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഇയാള്‍ ഇന്തോനേഷ്യക്കാരനാണ്. ശാന്തനാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ യാത്രക്കാരന്‍ വിമാനത്തിലെ ജീവനക്കാരന്റെ കൈയ്യില്‍ കടിക്കുന്നത്. ന്യൂസ് മീഡിയയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഈ ജീവനക്കാരനുമായി പൊരിഞ്ഞ തല്ലാണ് പിന്നീട് ഈ യാത്രക്കാരന്‍ നടത്തിയത്. ഇതോടെ വിമാനത്തിലാകെ ബഹളമായി. പൈലറ്റിനെ തിരിച്ചിറക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു.

image credit:nuice media
മഞ്ഞുമൂടിയ ഡെസ്റ്റിനേഷനുകള്‍ പൊളിയാണ്: വിദേശത്തേക്കൊന്നും പോകേണ്ട, ഈ സ്ഥലങ്ങള്‍ നോക്കിവെച്ചോളൂ
അതേസമയം ബഹളമുണ്ടാക്കിയ യാത്രക്കാരന്‍ മറ്റൊരു വിമാനത്തിലെ പൈലറ്റാണ്. ഇയാള്‍ തുര്‍ക്കിയില്‍ നിന്ന് അവധിക്കാലം ആഘോഷിക്കുന്ന മടങ്ങുന്ന വഴിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. വിമാനത്തിലെ ജീവനക്കാരനെ കടിച്ചതോടെ ആകെ ബഹളമായി. അത് വിമാനത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്ന നിലയിലേക്ക് മാറുകയായിരുന്നു. ഇയാളെ പിടിച്ച് നിര്‍ത്താന്‍ പ്ലാസ്റ്റിക് ഹാന്‍ഡ് കഫുകളുമായി വരുന്ന ജീവനക്കാരനെ വീഡിയോയില്‍ കാണാം. എന്നാല്‍ ഇയാള്‍ ഇവരെ ഇടിച്ച് മാറ്റുന്നത് കാണാം. ഇവരോട് ഏറ്റുമുട്ടാനായിരുന്നു മദ്യപന്റെ തീരുമാനം.

ഇതിലൊരു ജീവനക്കാരന് ചവിട്ടേറ്റതോടെ ഇയാളെ തിരിച്ച് തല്ലുന്നതും കാണാം. ഒടുവില്‍ എല്ലാ ജീവനക്കാരും ചേര്‍ന്നാണ് ഈ പ്രശ്‌നം പരിഹരിച്ചത്. വിമാനത്തിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും പ്രശ്‌നത്തെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല. ക്വാലാനാമു വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കുകയായിരുന്നു. ജക്കാര്‍ത്തയില്‍ രാത്രി എട്ട് മണിക്കാണ് വിമാനം എത്തിയത്. അതായത് മൂന്ന് മണിക്കൂറോളമാണ് ഈ പ്രശ്‌നം കാരണം വൈകിയത്. അഞ്ച് മണിക്ക് എത്തേണ്ടതായിരുന്നു വിമാനം. അതേസമയം ഇയാളെ ഒഴിവാക്കിയാണ് പിന്നീട് യാത്ര തുടര്‍ന്നത്. മദ്യപന് പരിക്കേറ്റിട്ടുണ്ട്. ക്വാലാനാമു ഹെല്‍ത്ത് ക്ലിനിക്കില്‍ ഇയാള്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിമാനക്കമ്പനി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications