Get Updates
Get notified of breaking news, exclusive insights, and must-see stories!

മേഗനും ഹാരി രാജകുമാരനും വേര്‍പിരിയും, ചാള്‍സ് രാജാവ് വിഷാദത്തിലേക്ക് വീഴുമെന്ന് പ്രവചനം!!

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ പ്രശ്‌നങ്ങള്‍ കാണുന്ന വര്‍ഷമാണ് 2023 എന്ന് പ്രമുഖ ജ്യോതിഷി ക്രെയിഗ് ഹാമില്‍ട്ടന്‍ പാര്‍ക്കര്‍. അത് മാത്രമല്ല, ആഗോള തലത്തില്‍ തന്നെ വലിയ ദുരന്തങ്ങള്‍ക്കും, ഭക്ഷ്യക്ഷാമത്തിനും സാക്ഷ്യം വഹിക്കുമെന്നാണ് പാര്‍ക്കറുടെ പ്രവചനം. ചൈനയില്‍ വിപ്ലവവും, ബ്രിട്ടീഷ് രാജകുടുംബത്തിന് ദുരന്തം സംഭവിക്കുമെന്നും പ്രവചനത്തിനുണ്ട്.

ആധുനിക നോസ്ട്രഡാമസ് എന്ന വിളിപ്പേരിലാണ് പാര്‍ക്കര്‍ അറിയപ്പെടുന്നത്. ഇതുവരെ പറഞ്ഞ കാര്യങ്ങളൊന്നും നടക്കാതിരുന്നിട്ടില്ല എന്ന അപൂര്‍വ നേട്ടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. തന്റെ അതീന്ദ്രീയ ദൃഷ്ടിയില്‍ പല കാര്യങ്ങളും തെളിഞ്ഞ് കാണാറുണ്ടെന്നും, ചിലത് അവ്യക്തമായിരിക്കുമെന്നും പാര്‍ക്കര്‍ പറയുന്നു. പ്രവചനങ്ങളുടെ വിശദമായ വിവരങ്ങളിലേക്ക്.....

1

ക്രെയിഗ് ഹാമില്‍ട്ടന്‍ പാര്‍ക്കറും ഭാര്യ ജെയിന്‍ ആത്മീയ ഗുരുക്കളായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. നേരത്തെ കൊവിഡ്, ബ്രെക്‌സിറ്റ്, ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ആവുന്നത്, എലിസബത്ത് രാജ്ഞിയുടെ മരണം എന്നിവ കൃത്യമായി പ്രവചിച്ചിരുന്നു പാര്‍ക്കര്‍. ചാള്‍സ് രാജാവിന് മുട്ടയേറ് ഏല്‍ക്കേണ്ടി വരുമെന്ന് പാര്‍ക്കര്‍ പ്രവചിച്ചിരുന്നു. ആഴ്ച്ചകള്‍ പിന്നിട്ടപ്പോള്‍ ഈ പ്രവചനവും സത്യമായി. 68കാരനായ പാര്‍ക്കര്‍ തനിക്ക് ഇരുപത് വയസ്സുള്ളപ്പോഴേ ജ്യോതിഷ സിദ്ധികള്‍ പ്രകടിപ്പിച്ച് തുടങ്ങിയിരുന്നു.

2

ഇന്ത്യയിലെ നാഡീജ്യോതിഷികളില്‍ നിന്നാണ് ഈ സിദ്ധി പാര്‍ക്കറിന് ലഭിച്ചത്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയപ്പോഴായിരുന്നു ഇത്. പക്ഷേ ഈ സിദ്ധി അത്ര മോശം കാര്യമല്ലെന്ന് ജ്യോതിഷി പറയുന്നു. ഈ വര്‍ഷം ശുഭകാര്യങ്ങളും സംഭവിക്കുമെന്നാണ് പാര്‍ക്കര്‍ വിശ്വസിക്കുന്നത്. മൂന്നാം ലോകമഹായുദ്ധം നടക്കുന്നത് 2023, 2024 വര്‍ഷങ്ങളിലായി മനുഷ്യവംശം ഒഴിവാക്കുമെന്നാണ് പാര്‍ക്കറുടെ പ്രവചനം. ലോകം പതിയെ ആഗോളവാദത്തില്‍ നിന്ന് മാറി കൊണ്ടിരിക്കുന്നതിന് ഈ വര്‍ഷം സാക്ഷിയാവുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.

3

ഊര്‍ജം ഒന്നില്‍ നിന്നുമല്ലാതെ ഉണ്ടാക്കാനുള്ള വിദ്യ സമൂഹം കണ്ടെത്തുമെന്നും പാര്‍ക്കര്‍ പ്രവചിക്കുന്നു. അതേസമയം ചാള്‍സ് രാജാവിന്റെ ഭരണത്തിന്റെ ആദ്യ വര്‍ഷം വളരെ സുഗകരമായി മുന്നോട്ട് പോകും. ഒരു മാറ്റം വന്ന രാജാവിനെ നമുക്ക് കാണാന്‍ സാധിക്കും. അതേസമയം ചാള്‍സ് രാജാവിന്റെ കിരീടധാരണ സമയത്തോടനുബന്ധിച്ച് നല്ല സമയമല്ലെന്നാണ് തന്റെ അകകണ്ണില്‍ തെളിയുന്നത്. സ്‌കോട്‌ലന്‍ഡില്‍ ഒരുപ്രതിഷേധ പ്രകടനമോ, അതല്ലെങ്കില്‍ സ്‌റ്റോണ്‍ ഓഫ് സ്‌കോണ്‍ ആരെങ്കിലും മോഷ്ടിക്കാനോ ശ്രമിക്കും. കാരണം ജ്ഞാനദൃഷ്ടിയില്‍ സ്‌കോട്ടിഷ് പ്രധാനമന്ത്രി നിക്കോള സ്റ്റര്‍ജിയോണിന്റെ ദേഷ്യപ്പെട്ട് നില്‍ക്കുന്ന ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നതെന്ന് പാര്‍ക്കര്‍ പറയുന്നു.

4

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!

അതേസമയം ആന്‍ഡ്രൂ രാജകുമാരനും അത്ര നല്ല സമയമല്ല വരാന്‍ പോകുന്നത്. വളരെ കഠിനമായി വേദനിപ്പിക്കുന്ന എന്തോ കാര്യം അദ്ദേഹത്തിന് സംഭവിക്കും. മനോനില തകര്‍ന്ന് പോയ അവസ്ഥയിലൂടെ അദ്ദേഹം കടന്നുപോകേണ്ടി വരും. ചാള്‍സ് രാജാവ് അദ്ദേഹത്തിന് എതിരാവും. ചിലപ്പോള്‍ മയക്കുമരുന്നിന് അടിപ്പെടാം. പക്ഷേ അദ്ദേഹത്തിന് മരണം സംഭവിക്കില്ലെന്നും ജ്യോതിഷി പ്രവചിക്കുന്നു. ചാള്‍സ് രാജാവിനും മാസികാരോഗ്യത്തിന് കോട്ടം സംഭവിക്കും. അദ്ദേഹം വിഷാദത്തിലേക്ക് വീഴും. കിരീടധാരണത്തിന് ശേഷമാണ് ഇത് സംഭവിക്കുക.

5

ബ്രിട്ടീഷ് രാജകുടുംബത്തില്‍ ദാരുണമായ മറ്റൊരു സംഭവവും നടക്കും. രാജകുടുംബത്തിലെ ഒരാള്‍ക്ക് വീണ് പരിക്കേല്‍ക്കും. ഇതേ കുടുംബത്തിലെ കുട്ടികളില്‍ ഒരാള്‍ക്ക് കാര്യമായ അസുഖവും ഉണ്ടാകുമെന്ന് പാര്‍ക്കര്‍ പ്രവചിക്കുന്നു. അതേസമയം വിവാദമായി കൊണ്ടിരിക്കുന്ന മേഗന്‍-ഹാരി അഭിമുഖത്തിന് സമാനമായ ചാറ്റ് ഷോ മേഗന്‍ തന്നെ അവതരിപ്പിക്കുമെന്നും പ്രവചനങ്ങളിലുണ്ട്. പക്ഷേ മേഗനും, ഹാരി രാജകുമാരനും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴും. വൈകാതെ തന്നെ ഇവര്‍ ബന്ധം അവസാനിപ്പിക്കും.ഇത് ഹാരിയെ വല്ലാതെ തകര്‍ത്തുകളയുമെന്നും പാര്‍ക്കര്‍ പ്രവചിക്കുന്നു.

6

വില്യം രാജകുമാരന്റെ ഭാര്യയായ കേറ്റ് മിഡില്‍ടണിന്റെ ചില പ്രവര്‍ത്തികള്‍ അവരുടെ ജീവന്‍ തന്നെ അപകടത്തിലാക്കും. രാജകുടുംബത്തിലെ പുതിയ താരമായി അവര്‍ അറിയപ്പെടുമെന്നും ജ്യോതിഷി പറയുന്നു. അതേസമയം ഇതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് മുന്നിലായിരിക്കും ഈ വര്‍ഷം ലോകം. ഭക്ഷ്യക്ഷാമമായിരിക്കും നമ്മള്‍ നേരിടാന്‍ പോകുന്ന വലിയ പ്രശ്‌നം. വികസ്വര രാജ്യങ്ങളില്‍ നിന്നായിരിക്കും ഇത് ആരംഭിക്കുക. ഇതിന്റെ സൂചന ഇപ്പോഴേ ലഭിച്ചിട്ടുണ്ട്. 2023 ഇത് ഗൗരവമേറിയതായി മാറുമെന്നും പാര്‍ക്കര്‍ പറഞ്ഞു.

7

ഭക്ഷ്യക്ഷാമം എല്ലാ വിദേശ രാജ്യങ്ങളെയും ബാധിക്കും. ജീവിത ചെലവേറിയതും, ഇന്ധന വിലവര്‍ധനയും ഇതോടൊപ്പം സഹിക്കേണ്ടി വരുമെന്നും ജ്യോതിഷി പ്രവചിക്കുന്നു. ബ്രിട്ടനിലെ ഒരു പാര്‍ട്ടിയെ ഇത് കാര്യമായി ബാധിക്കും. ബ്രിട്ടനില്‍ നേരത്തെ പൊതുതിരഞ്ഞെടുപ്പ് നടക്കും. ടോറി പാര്‍ട്ടി വലിയ അഴിമതികള്‍ കൊണ്ട് തകരുമെന്നും പാര്‍ക്കര്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ അവര്‍ തകര്‍ന്നടിയും. ഇടത്-വലത് കക്ഷികളായി ആ പാര്‍ട്ടി ചിതറി തെറിക്കും. അതോടെ ആ പാര്‍ട്ടി അധികാരത്തില്‍ നിന്ന് തെറിക്കുമെന്നും പ്രവചനമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+