കൂറ്റന്‍ പാമ്പിനെ വെള്ളമൊഴിച്ച് കുളിപ്പിച്ച് യുവാവ്, അമ്പരന്ന് സോഷ്യല്‍ മീഡിയ; വൈറല്‍
ദില്ലി: മൂര്‍ഖന്‍ പാമ്പിനെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കരുതെന്ന് സാധാരണ ഒരു തമാശ പറച്ചില് തന്നെ എല്ലാവര്ക്കുമിടയിലുമുണ്ട്. എന്നാല്‍ അതൊക്കെ ഇപ്പോള്‍ ആളുകള്‍ മറന്നുവെന്ന് തോന്നുന്നു. ഒരു യുവാവ് പാമ്പിനെ എടുത്ത് അങ്ങ് കുളിപ്പിക്കുകയാണ്. കേട്ടിട്ട് വിശ്വസിക്കാന്‍ തോന്നുന്നില്ല അല്ലേ. എങ്കില്‍ അങ്ങനൊരു സംഭവം നടന്നിരിക്കുകയാണ്.
ഒരു യുവാവ് പാമ്പിനെ എല്ലാം മറന്ന് കുളിപ്പിക്കുകയാണ്. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പലരും ഈ വീഡിയോ കണ്ട് ആകെ ഞെട്ടിയിരിക്കുകയാണ്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തൊരു കാര്യമാണ് യുവാവ് ചെയ്തിരിക്കുന്നതെന്നാണ് കമന്റുകള്‍. വിശദമായ വിവരങ്ങളിലേക്ക്....

IMAGE CREDIT: sakhtlogg
ഈ യുവാവ് യാതൊരു പേടിയും കൂടാതെ പാമ്പിനെ കുളിപ്പിക്കുന്നത്. അത് പടുകൂറ്റന്‍ മൂര്‍ഖന്‍ പാമ്പാണിത്. നിരവധി പേരാണ് വീഡിയോ കണ്ട് ഭയന്ന് വിറച്ചിരിക്കുന്നത്. എന്നാല്‍ ഇത് എങ്ങനെ സാധിക്കുന്നുവെന്നാണ് നിരവധി പേര് ചോദിച്ചിരിക്കുന്നത്. ഒരു ബാത്റൂമില്‍ നിന്നുള്ള വീഡിയോയാണിത്. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഇയാള്‍ പാമ്പിന്റെ ദേഹത്തേക്ക് ഒഴിക്കുകയാണ്. പാമ്പ് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

IMAGE CREDIT: sakhtlogg
പാമ്പ് ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ഇയാള്‍ വെള്ളം കോരി ഒഴിക്കുന്നത്. വിഷമേറിയ പാമ്പായിട്ടും, ഇത് മാറിപ്പോയിട്ടും, യുവാവ് വെള്ളമൊഴിക്കുന്നത് തുടരുകയാണ്. ഇയാള്‍ വെള്ളം കോരി ഒഴിക്കുന്ന പാത്രത്തെ പാമ്പ് കടിക്കാന്‍ പോകുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പാമ്പിനോടുള്ള വൈരാഗ്യം തീര്‍ക്കാനോ, അതോ അതിനെ കളിപ്പിക്കാന്‍ വേണ്ടി തമാശ ചെയ്തതാണോ എന്ന് മാത്രം വ്യക്തമല്ല. എന്തായാലും പാമ്പിനെ ശരിക്കും ഗതികെട്ടാണ് ആ പാത്രത്തെ കടിക്കാന്‍ പോയതെന്ന് വ്യക്തം.

IMAGE CREDIT: sakhtlogg
മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും
ഈ വീഡിയോയ്ക്ക് ക്യാപ്ഷനായി നല്കിയ കാര്യവും ചിരിപ്പിക്കുന്നത്. എന്തുകൊണ്ട് പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകള്‍ ജീവിക്കുന്നു എന്നതിന് 6969ാമത് കാരണമാണ് ഈ കാണുന്നതെന്നായിരുന്നു ക്യാപ്ഷന്‍. 43000 കാഴ്ച്ചക്കാര്‍ ഇതിനോടകം ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. അപകടം പിടിച്ച കാര്യമാണിതെന്ന് ഒരു യൂസര്‍ കമന്റ് ചെയ്തു. ഒരു പാമ്പിനെ കുളിപ്പിക്കുന്നത് നിയമത്താല്‍ അംഗീകരിക്കപ്പെട്ടതാണോ എന്ന് മറ്റൊരാള്‍ ചോദിക്കുന്നു. ആ പാമ്പിനെ എങ്ങോട്ടെങ്കിലും പോകാന്‍ അനുവദിക്കൂ. അതിനെ ജീവിക്കാന്‍ അനുവദിക്കൂ എന്ന് മറ്റൊരാളും കമന്റ് ചെയ്തിട്ടുണ്ട്.

അതേസമയം യുവാവ് ചെയ്തത് ക്രൂരതയാണെന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പാമ്പിനെ ഇയാള്‍ എന്ത് ചെയ്തുവെന്നാണ് പലരും ചോദിക്കുന്നത്. പാമ്പിനെ ഇങ്ങനെ കുളിപ്പിക്കേണ്ട കാര്യമില്ലെന്ന് യൂസര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. വീഡിയോയിലുള്ള യുവാവ് അപകടം വിളിച്ചുവരുത്തുകയാണെന്നും കമന്റ് ചെയ്തവരുണ്ട്. അതേസമയം വീഡിയോ നല്ല രസകരമാണെന്ന് കമന്റ് ചെയ്തവരുണ്ട്. ഈ പാമ്പിന് വിഷമില്ലേ, ഇത്ര ഭയമില്ലാതെ കുളിപ്പിക്കാനെന്നും ഇവര്‍ ചോദിക്കുന്നു.

അതേസമയം പാമ്പുകളെ നനയ്ക്കുകയോ, കുളിപ്പിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്ന് മൃഗസംരക്ഷകര് പറയുന്നത്. സാധാരണ പാമ്പിനെ വളര്‍ത്തുന്നവര്‍ ഒരു പാത്രത്തില്‍ നിറയെ വെള്ളം വെക്കുക പതിവാണ്. ഇത് കുടിക്കാനും ശരീരം നനയ്ക്കാനും പാമ്പിന് ധാരാളമാണ്. ചില ഇഴജന്തുക്കള്‍ ഇടയ്ക്കിടെ വെള്ളം കുടിക്കാറുണ്ട്. ചിലത് ശരീരം നനയ്ക്കാറുണ്ട്. അത് സ്വാഭാവികമായി തന്നെ ചെയ്യുന്നതാണ്. ഇതിലൂടെ നിര്‍ജലീകരണവും പാമ്പുകള്‍ ഇല്ലാതാക്കും. എന്നാല്‍ നിര്‍ബന്ധിച്ച് കുളിപ്പിക്കുന്നത് തീര്‍ത്തും അനാവശ്യമായ കാര്യമാണ്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications