viral video: തിരിഞ്ഞ് നോക്കി ഓട്ടം, പടക്കത്തിന് തിരികൊളുത്തിയ എംഎല്‍എ മുഖമടച്ച് വീണു, സംഭവം ഇങ്ങനെ
ദില്ലി: പടക്കം പൊട്ടിച്ച് അബദ്ധത്തില്‍ ചാടുന്നവരുടെ വീഡിയോ നേരത്തെ പലതവണ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കേരളത്തില്‍ അടക്കം ഇത്തരം തമാശ നിറഞ്ഞ വീഡിയോ നിരവധി പേര്‍ ഏറ്റെടുത്തിരുന്നു. ഭയത്തോടെ പടക്കത്തിന് തിരികൊളുത്തുകയും, ഓടി രക്ഷപ്പെടാന്‍ നോക്കുന്നതിനിടെ തലകുത്തി വീഴുന്നതുമായ വീഡിയോകളായിരുന്നു അധികവും.
ഇതില്‍ ആളുകളുടെ അബദ്ധത്തെയും വീഴ്ച്ചകളെയുമാണ് ആളുകള്‍ ട്രോളിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ബീഹാര്‍ എംഎല്‍എ പടക്കം പൊട്ടിക്കുന്നതും പിന്നീട് തെറിച്ച് വീഴുന്നതുമായ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കണ്ടാല്‍ തന്നെ ചിരി വരുന്ന വീഡിയോയാണിത്. വിശദമായ വിവരങ്ങളിലേക്ക്.....

image courtesy: india today
ബീഹാറില്‍ നിന്നുള്ള എംഎല്‍എ വിനയ് കുമാറിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഒന്നടങ്കം ചിരിപ്പിക്കുന്നത്. ഇയാള്‍ ബിജെപിയിലെ പ്രമുഖ നേതാവ് കൂടിയാണ്. ഇതില്‍ പടക്കത്തിന് തിരികൊളുത്തിയ എംഎല്‍എ അതിവേഗം ഓടിരക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതിനിടയില്‍ നിയന്ത്രണം തെറ്റി ഗ്രൗണ്ടില്‍ മുഖമടച്ച് വീഴുകയായിരുന്നു. ഒരു ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയും അദ്ദേഹത്തിന്റെ പരിപാടിയും കോമഡിയായി മാറിയിരിക്കുകയാണ്. എല്ലാവരും ചിരിക്കുന്നത് വീഡിയോയില്‍ കാണാം

മഞ്ഞുമൂടിയ ഡെസ്റ്റിനേഷനുകള്‍ പൊളിയാണ്: വിദേശത്തേക്കൊന്നും പോകേണ്ട, ഈ സ്ഥലങ്ങള്‍ നോക്കിവെച്ചോളൂ
image courtesy: india today
ബീഹാര്‍ ബിജെപിയുടെ അച്ചടക്ക സമിതിയുടെ അധ്യക്,നാണ് വിനയ് സിംഗ്. സോനേപൂരില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. സ്വന്തം മണ്ഡലത്തിലെത്തി യുവാക്കള്‍ ആവേശം വിതറാനായിട്ടാണ് എംഎല്‍എ പടക്കം പൊട്ടിക്കാന്‍ തീരുമാനിച്ചത്. മാല്‍ക്കച്ചക്കിലായിരുന്നു അദ്ദേഹം ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയത്. മത്സരം തുടങ്ങണമെങ്കില്‍ വിനയ് സിംഗ് പടക്കത്തിന് തിരികൊളുത്തേണ്ടതുണ്ട്. ഇതാണ് ഉദ്ഘാടനം. യഥാര്‍ത്ഥത്തില്‍ എംഎല്‍എയെ വിളിച്ചതും സിമ്പിളായ കാര്യങ്ങള്‍ ചെയ്യുന്നതാണ്. എന്നാല്‍ വിനയ്‌യുടെ അബദ്ധങ്ങളാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.

image courtesy: india today
വിനയ് പടക്കത്തിന് തിരികൊളുത്തിയതിന് പിന്നാലെ അവിടെ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുനനുണ്ട്. പൊട്ടുന്നതിനൊപ്പമുള്ള വലിയ ശബ്ദം കേള്‍ക്കാതിരിക്കാനായിരുന്നു ഓട്ടം. എന്നാല്‍ ഇതിനിടയില്‍ നിയന്ത്രണം വിട്ട് എംഎല്‍എ താഴേക്ക് പതിക്കുകയായിരുന്നു. പലരും ചിരി അടക്കാന്‍ പറ്റുന്നില്ലെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. വീഴ്ച്ചയ്ക്കിടെ വന്‍ ശബ്ദത്തില്‍ ഇയാള്‍ തീകൊളുത്തിയ പടക്കം പൊട്ടിക്കുന്നതും കാണാം. 9 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയില്‍ എംഎല്‍എ പടക്കത്തിന് തിരികൊളുത്തുന്നതും നിയന്ത്രണം വിട്ട് വീഴുന്നതുമെല്ലാം ഉണ്ട്.












Click it and Unblock the Notifications