Viral Video: കടയ്ക്ക് മുന്നിലെ ബള്‍ബ് മോഷ്ടിച്ച് പോലീസുകാരന്‍; ദൃശ്യങ്ങള്‍ പുറത്ത്
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ മാങ്ങ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ട് കുറച്ച് ദിവസങ്ങൾ ആയതേയുള്ളു. മാങ്ങയും മോഷ്ടിച്ച് സ്ഥലംവിട്ട് പോലീസുകാരന്റെ വിവരം ഇല്ല. ഇപ്പോൾ മറ്റൊരു പോലീസുകാരൻ നടത്തിയ മോഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ പോലീസുകാരൻ ബൾബ് ആണ് മോഷ്ടിക്കുന്നത്.
ഉത്തർപ്രദേശിൽ റോഡരികിലെ കടയുടെ മുന്നിൽനിന്നാണ് ഈ പോലീസുകാരൻ ബൾബ് മോഷ്ടിച്ചത്. ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലുള്ള ഒരു കടയ്ക്കു മുന്നിൽനിന്നാണ് കത്തിക്കൊണ്ടിരുന്ന ബൾബ് പൊലീസുകാരൻ ഊരിയെടുത്തത്. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു.

ഫൂൽപൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രാജേഷ് വർമയ്ക്കെതിരെയാണു നടപടി എടുത്തത്. പൂട്ടിയിട്ടിരുന്ന കടയ്ക്കു മുന്നിലെത്തിയ പൊലീസുകാരൻ ചുറ്റും നോക്കിയ ശേഷം ബൾബ് ഊരിയെടുക്കുന്നത് ബൾബ് പോക്കറ്റിലിട്ട് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില് ഉണ്ട്. ദസറയോട് അനുബന്ധിച്ച് നൈറ്റ്‍ഡ്യൂട്ടിയിലായിരുന്നു പൊലീസുദ്യോഗസ്ഥൻ. ഒക്ടോബർ ആറിനാണു സംഭവം നടന്നതെന്നു നാട്ടുകാർ പറയുന്നു.
രാവിലെ കടയുടമ എത്തിയപ്പോൾ ബൾബ് കാണാത്തതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് പൊലീസുകാരന്റെ ബൾബ് മോഷ്ടിച്ചത് കണ്ടത്.. അടുത്തിടെയാണ് ഇയാൾക്ക് പ്രൊമോഷൻ ലഭിച്ചത്. രാജേഷ് വർമയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുട്ടായതിനാൽ തനിക്കു ഡ്യൂട്ടിയുണ്ടായ ഇടത്തേക്ക് ബൾബ് മാറ്റിയിട്ടതാണ് എന്നാണ് ഇയാൾ പറഞ്ഞത്.
കാഞ്ഞിരപ്പള്ളിയിലെ പോലീസുകാരന്റെ മോഷണവും പിടിക്കപ്പെട്ടത് സിസിടിവി ദൃശ്യങ്ങളിലൂടെ തന്നെയായിരുന്നു. പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിന് മുന്നിൽ സൂക്ഷിച്ചിരുന്ന മാങ്ങ ആണ് പോലീസുകാരൻ മോഷ്ടിച്ചത്. ഇതിന് പിന്നാലെ ഇയാൾക്ക് സസ്പെൻഷൻ കിട്ടിയിരുന്നു. ഇടുക്കി എ.ആർ. ക്യാമ്പിലെ സി.പി.ഒ. കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബാണ് മാങ്ങ മോഷ്ടിച്ചത്. സംഭവത്തിന് പിന്നാലെ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
രാവിലെ കച്ചവടത്തിനെത്ത് എത്തിയപ്പോഴാണ് മാമ്പഴം മോഷ്ടിക്കപ്പെട്ടതായി മനസിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
പോലീസുകാരൻ ബൾബ് മോഷ്ടിക്കുന്ന വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications